നിലപാട് കടുപ്പിച്ച് വി എസ്; കന്റോണ്‍മെന്റില്‍ വിശ്വസ്തരുമായി ചര്‍ച്ച

അഴിമുഖം പ്രതിനിധി

സംസ്ഥാന സമ്മേളനം ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തിയ വിഎസ് അച്യുതാനന്ദന്‍ നിലപാട് കടുപ്പിക്കുന്നു. സംസ്ഥാന നേതാക്കളുമായി ഇനി ചര്‍ച്ചക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. വിഎസിന്റെ വിശ്വസ്തരായ ജോസഫ് സി. മാത്യു, പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍ നായര്‍, മുന്‍ ഉപദേശകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ എന്നിവരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സെന്‍ട്രല്‍ കമ്മറ്റിയുമായോ, പോളിറ്റ് ബ്യൂറോയുമായോ വേണമെങ്കില്‍ സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് ചിത്രീകരിച്ചതാണ് വിഎസിനെ ഏറ്റവും പ്രകോപിതനാക്കിയതെന്നാണ് വിശ്വസ്തര്‍ നല്‍കുന്ന സൂചന. പാര്‍ട്ടി വിരുദ്ധനായ താന്‍ എന്തിനാണ് സമ്മേളനത്തില്‍ ഇരിക്കുന്നതെന്നും അദ്ദേഹം അവരോട് ചോദിച്ചു.

അതിനിടെ സമ്മേളന നഗരിയില്‍ സമ്മേളനം പുനരാരംഭിച്ചു. വിഎസിനെതിരെ ഇന്നും കടുത്ത വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവയ്‌ലബിള്‍ പിബി ചര്‍ച്ച ചെയ്യും. ഉച്ചയ്ക്കാണ് യോഗം.

This post was last modified on December 27, 2016 2:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment