വടക്കാഞ്ചേരി: യുവതിക്കും ഭര്‍ത്താവിനുമെതിരെ മക്കളുടെ കേസ്

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയ യുവതിക്കും ഭര്‍ത്താവിനുമെതിരെ സ്വന്തം മക്കളുടെ പരാതിയിന്‍ മേല്‍ കേസ്. യുവതിക്കും ഭര്‍ത്താവിനുമെതിരെ ബാലപീഡനങ്ങള്‍ക്കെതിരായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതാണെന്നാണ് വിവരം. പതിനൊന്നും ഒമ്പതും വയസുള്ള കുട്ടികളെ ദേഹോപദ്രം ചെയ്യുകയും മാനസിക പീഡനം നടത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

കൂടാതെ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിക്കുമെന്നും ഭക്ഷണം നല്‍കാറില്ലെന്നും പരാതിയുണ്ട്. ചൈല്‍ഡ് ലൈന്‍ വഴി നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് കേസെടുത്തത്.

പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകക്കു താമസിക്കുമ്പോഴാണ് കുട്ടികള്‍ക്കു നേരെ പീഡനമുണ്ടായത്. കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്.

This post was last modified on December 27, 2016 2:14 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment