‘ടിക്കറ്റ് വിറ്റ കൈകൊണ്ടിനി പലഹാരം വില്‍ക്കേണ്ടി വരും’ സ്വകാര്യ ബസുകള്‍ കട്ടപ്പുറത്താകുമോ ?

ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രൈവറ്റ് ബസ് വ്യവസായം നിര്‍ത്തലാക്കേണ്ടി വരും

‘പ്രിയദര്‍ശിനി’യുടെ സൗജന്യയാത്രകള്‍ സര്‍ക്കാര്‍ ബസുകളെ ജനപ്രിയമാക്കുമ്പോള്‍, സ്വകാര്യ ബസുകള്‍ കട്ടപ്പുറത്താകുന്ന സ്ഥിതിയാണ്. കെ.എസ്.ആര്‍.ടി.സിയിലെ ‘പ്രിയദര്‍ശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതി മൂലമുണ്ടായ കടുത്ത വരുമാന നഷ്ടത്തില്‍ നട്ടംതിരിയുന്ന സ്വകാര്യ ബസ് മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്. സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച ഗതാഗത മന്ത്രി ടിക്കറ്റിതര വരുമാന മാര്‍ഗ്ഗങ്ങള്‍’ (Non-ticket revenue) കണ്ടെത്താന്‍ ഉപദേശിച്ചത് ശിരസാവഹിച്ചുകൊണ്ട് ബസ്സിനുള്ളില്‍ പലഹാരക്കച്ചവടം തുടങ്ങി സ്വകാര്യ ബസ് ജീവനക്കാര്‍. കളക്ഷന്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ അധികം വൈകാതെ സ്വകാര്യ ബസുകള്‍ പലതും കട്ടപ്പുറത്താകുമെന്നാണ് ബസ് ഉടമകളും ജീവനക്കാരും ഒരേസ്വരത്തില്‍ പറയുന്നത്.

പണി എടുക്കുന്ന കൂലി തന്നെ രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ലഭിക്കുന്നത്. പത്തുരൂപയുടെ ടിക്കറ്റ് എടുക്കുന്നവര്‍ പോലും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന അവസ്ഥയാണ് ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രൈവറ്റ് ബസ് വ്യവസായം നിര്‍ത്തലാക്കേണ്ടി വരും എന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സ്വകാര്യ ബസ് ഡ്രൈവറായ ഷിനോജ് പറയുന്നത്.

ബസിലെ കളക്ഷനെ അപേക്ഷിച്ചാണ് ആദിവസത്തെ കൂലി നല്‍കുക. എന്നാല്‍ ‘പ്രിയദര്‍ശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതി പ്രാബല്യത്തില്‍ വന്നതിന് ശേഷം ബസില്‍ യാത്രക്കാരില്ല എന്ന് തന്നെ പറയേണ്ടി വരും, അത്രക്ക് കുറവ് വന്നിട്ടുണ്ട്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് ഓടികൊണ്ടിരുന്ന പല ബസുകളും ഇന്ന് ആളില്ലാതെ വെറുതെ ഓടേണ്ട അവസ്ഥയാണ്. കുറ്റിപ്പുറം പൊന്നാനി റൂട്ടില്‍ ഓടുന്ന ബസിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഈറൂട്ടുകള്‍ എപ്പോഴും തിരക്കുളളതാണ്് പക്ഷേ ഇന്നത് മിക്കപ്പോഴും ആളില്ലാതെ ഓടേണ്ട ഗതികേടിലാണ്.
ഏറ്റവും കൂടുതല്‍ സ്ത്രീ യാത്രക്കാരാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. പക്ഷേ ‘പ്രിയദര്‍ശിനി’ വന്നതിന് ശേഷം എത്ര സ്വകാര്യ ബസുകള്‍ വന്നാലും കെ.എസ്.ആര്‍.ടി.സി
ബസ് നോക്കി നില്‍ക്കുന്ന സ്ഥിതി വിശേഷം ആണുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 80% കുറവാണുള്ളത്. ഇതേ റൂട്ടില്‍ തന്നെ ഏഴ് മുതല്‍ പത്ത് കെ.എസ്.ആര്‍.ടി.സി
ബസുകള്‍ ഓടുന്നുണ്ട്, തിരക്ക് മൂലം കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആവശ്യപെട്ടതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പണി എടുക്കുന്ന കൂലി തന്നെ രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ലഭിക്കുന്നത്. പത്തുരൂപയുടെ ടിക്കറ്റ് പോലും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രൈവറ്റ് ബസ് വ്യവസായം നിര്‍ത്തലാക്കേണ്ടി വരും.

25000 രൂപയോളം റോഡ് ടാക്‌സും 5000 രൂപ ഡീസലും അടച്ചുകഴിഞ്ഞാല്‍ ലാഭം ഒന്നും തന്നെ ഉണ്ടാകില്ല. ദിവസേന 4000 -5000 രൂപ മറ്റ് ചിലവുകള്‍ കഴിച്ച് ലാഭം ലഭിച്ചിരുന്നിടത്ത് നിലവില്‍ ലഭിക്കുന്നത് 1000 രൂപയില്‍ താഴെയാണ് ചിലദിവസങ്ങളില്‍ ഇത് 300 രൂപ വരെയാകും. ബസിന്റെ അറ്റകുറ്റപണികളും ശമ്പളവും കഴിഞ്ഞാല്‍ പിന്നീട് വരുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് വേറെ വരുമാനം കണ്ടെത്തണം എന്ന അവസ്ഥയാണ്. ഇതിന് ഒരു പരിഹാരം കാണണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക കൂട്ടുന്നതിനൊപ്പം പ്രിയദര്‍ശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതിക്ക് ഒരു മാനദണ്ഡം കൂടി വക്കേണ്ടതുണ്ട് എന്നാല്‍ മാത്രമെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കു.’

ബസിലെ ജോലിക്ക് പകരം ഇന്ന് ഒരു പ്രതിഷേധരൂപേണ ചെയ്ത പലഹാരം വില്‍ക്കല്‍ സ്ഥിരമാക്കേണ്ടി വരും എന്നാണ് 12 വര്‍ഷമായി ബസ് ഡ്രൈവറായ ജംഷാദ് പറയുന്നത്.

ഒരു തവണ എടപ്പാള്‍ മുതല്‍ പൊന്നാനി വരെ ബസ് ഓടിക്കഴിഞ്ഞാല്‍ ലഭിച്ചിരുന്നത് 700 -900 രൂപവരെയാണ്. എന്നാല്‍ ഇതേ റൂട്ടില്‍ ഇപ്പോള്‍ പോയാല്‍ ലഭിക്കുന്നത് വെറും 100 -150 രൂപവരെയാണ്, ചില സമയങ്ങളില്‍ ആളില്ലാതെ പോകേണ്ട അവസ്ഥയുമുണ്ട്. ആദ്യം സ്വകാര്യ ബസില്‍ കയറിയാലും കെ.എസ്.ആര്‍.ടി.സി വന്നാല്‍ ബസില്‍ നിന്ന് ഇറങ്ങി പോകും. സ്ഥിരം കയറുന്ന യാത്രക്കാര്‍ക്ക് ഒന്നോ രണ്ടൊ രൂപ കുറച്ച് കൊടുത്താല്‍ കൂടിയും കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിക്കുക. സാധാരണ ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും, 8000-80000 രൂപവരെ ശമ്പളം വാങ്ങുന്നവര്‍ക്കും ഒരേ ആനുകൂല്യം ലഭിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. പലപ്പോഴും പേരിന് ബസ് ഓടുന്ന അവസ്ഥയാണ്. 900-1000 വരെ കൂലി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 400-500 രൂപ. വര്‍ദ്ധിച്ചുവരുന്ന ദൈനംദിന ചിലവുകള്‍ ഒരു ശരാശരി കുടുംബത്തിനെ സംബന്ധിച്ച് താങ്ങാവുന്നതിലപ്പുറമാണ്. പ്രിയദര്‍ശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതി ആരംഭിച്ച സമയത്ത് ജനങ്ങള്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തതിനാല്‍ വലിയതോതില്‍ ബാധിച്ചിരുന്നില്ല, എന്നാലിപ്പോള്‍ അങ്ങനെ അല്ല. 16 ബസുകള്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്നിടത്ത് 10 ബസുകള്‍ മാത്രമാണ് നിരത്തിലോടുന്നത്.

ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്താകും. 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ മുതല്‍ മുടക്കിയാണ് ഓരോബസും നിരത്തില്‍ ഇറക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഏതെങ്കിലും ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയൊ ടെസ്റ്റ് വര്‍ക്കുകള്‍ നടത്തണമെങ്കിലൊ ചിലവിനുള്ള തുക മറ്റെതെങ്കിലും വഴിക്ക് കണ്ടെത്തേണ്ടി വരും. പലരുടേയും ജോലി തന്നെ പോകുന്ന അവസ്ഥയുണ്ട് നിലവില്‍ മൂന്ന് ജോലിക്കുണ്ടായിരുന്നയിടത്ത് ഇപ്പോള്‍ രണ്ടുപേരാക്കി ചുരുക്കി. ‘ ഈ സ്ഥിതി തുടര്‍ന്നാല്‍ ടിക്കറ്റ് വിറ്റ കൈകൊണ്ടിനി പലഹാര കച്ചവടം നടത്തേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും ജംഷാദ് കൂട്ടിചേര്‍ത്തു.

The private bus sector, which is reeling under the severe loss of revenue due to the ‘Priyadarshini’ free women’s travel scheme

This post was last modified on July 2, 2026 6:08 pm

സമരിയ സൈമണ്‍:
Related Post
Leave a Comment