സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സംവരണം ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ പാര്‍ലമെന്‌ററി രംഗത്തേയ്ക്ക് സ്ത്രീകളുടെ കടന്നുവരവില്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിക്കുള്ള വൈഷമ്യം കൂടുതല്‍ വ്യക്തമാകുന്നു എന്ന് വേണം അനുമാനിക്കാന്‍. സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയ സാമൂഹിക-സാമ്പത്തിക വികസന സൂചികകളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളിയിട്ടുള്ള ഗോവയില്‍ പോലും ഇതാണ് സ്ഥിതിയെന്ന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികകള്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇടം നേടാനായത് വെറും നാല് സ്ത്രികള്‍ക്കാണ്. ഗോവന്‍ ജനസംഖ്യയുടെ 49.32 ശതമാനം സ്ത്രീകളാണ് എന്ന് ആലോചിക്കുമ്പോഴാണ് സ്ഥിതിഗതികളുടെ രൂക്ഷത വ്യക്തമാകുന്നത്. 36 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഒരു സ്ത്രീയുടെ സാന്നിധ്യം മാത്രമാണുള്ളത്. 2012ല്‍ ബിജെപി ഒരു സ്ത്രീയെ പോലും മത്സരിപ്പിച്ചില്ല എന്നാലോചിക്കുമ്പോള്‍ ഇതൊരു നേട്ടം തന്നെയാണ്. ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ എത്തിയ കാര്‍ട്ടോലിമില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിന സാല്‍ദാനഹയാണ് ബിജെപിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥി.
36 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മൂന്ന് വനിതകളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. നിലവിലുള്ള എംഎല്‍എ ആയ ജന്നിഫര്‍ മോണ്‍സെരാറ്റെ, സാവിത്രി കാവലേക്കര്‍, ഉര്‍മിള മാര്‍കെയിം എന്നിവരാണവര്‍. ദേശീയ പാര്‍ട്ടികളില്‍ തമ്മില്‍ ഭേദം ആം ആദ്മി പാര്‍ട്ടിയാണ്. അഞ്ച് വനിതകളെയാണ് എഎപി രംഗത്തിറക്കിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളൊന്നും തന്നെ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടില്ല. 1973 മുതല്‍ 1979 വരെ ശശികല കാകോദ്കര്‍ എന്ന വനിത മുഖ്യമന്ത്രിയായിരുന്ന ഒരു സംസ്ഥാനത്തിന്റെ ദുര്‍ഗതിയാണിത്. ഗോവയിലെ രാഷ്ട്രീയ തീരമാനമെടുക്കല്‍ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഗോവ ബചാവോ ആന്തോളന്‍ കണ്‍വീനര്‍ സബിന മാര്‍ട്ടിനസ് പറയുന്നു.
സംസ്ഥാനത്തിന്റെ പുരോഗമനാത്മകത എന്നത് മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടുന്ന ഒന്നാണ്. ഗോവന്‍ സമൂഹത്തിന്റെ ചൂഷണാത്മകവശങ്ങള്‍ പലപ്പോഴും മറച്ചുവെക്കപ്പെടുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ വനിതകള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ തയ്യാറാണെങ്കിലും അത് സ്വീകരിക്കാന്‍ ആരും മുന്നോട്ട് വരാത്തതാണ് പ്രശ്‌നമെന്നും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി നേതാവ് രാമകൃഷ്ണ സുധിന്‍ ധാവാലികര്‍ പറയുന്നു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ പാര്‍്ട്ടിയും വനിതകളെ രംഗത്തിറക്കിയിട്ടില്ല. നാല്‍പത് അംഗ നിയമസഭയിലേക്കുള്ള മത്സരത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം കൂടി മത്സരിപ്പിക്കുന്നത് വെറും ഒമ്പത് വനിതകളെയാണെന്ന് സാരം.
This post was last modified on January 23, 2017 2:44 pm
Leave a Comment