മാണിയുടെ രാജി; യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണി രാജി വയ്ക്കണം എന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച നേതാക്കള്‍ റോഡില്‍ കിടക്കുന്നു പ്രതിഷേധിച്ചു .പ്രവര്‍ത്തേകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് സെക്രട്ടറിയേറ്റിന് അകത്ത് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രതിഷേധമാര്‍ച്ച് ഉത്ഘാടനം ചെയ്തു. മാണിയുടെ രാജിയാവിശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

This post was last modified on December 27, 2016 2:42 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment