July 01, 2026 |

ഇന്ത്യയിൽ കരൾ രോഗികൾ പെരുകുന്നു

പത്തിൽ മൂന്ന് പേർക്ക് നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്

ഇന്ത്യയിൽ നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. അസുഖത്തിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സജീവമായ നടപടി സ്വീകരിച്ചു. സുപ്രധാന പൊതുജനാരോഗ്യ പ്രശ്‌നം പരിഹരിക്കുന്നതിന് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലന മാനുവലും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. Indians have liver disease

പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി അടുത്ത ബന്ധമുള്ള നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇന്ത്യയിൽ വളരുന്ന ആരോഗ്യ പ്രശ്നമാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ അഭിപ്രായത്തിൽ, “നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനെ ഒരു പ്രധാന സാംക്രമികേതര രോഗമായി അംഗീകരിക്കുന്നതിൽ ഇന്ത്യ മുൻകൈ എടുത്തിട്ടുണ്ട്. കണക്കുകൾ പ്രകാരം 10 പേരിൽ ഒന്ന് മുതൽ മൂന്ന് പേർക്ക് നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാം എന്നാണ്.

കരളിൻ്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയുന്നതിനും, മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് നോയിഡ എക്സ്റ്റൻഷനിലെ യഥാർത്ഥ് ഹോസ്പിറ്റൽ ഗ്യാസ്ട്രോഎൻറോളജി കൺസൾട്ടൻ്റ് ഡോ. അമോഗ് ദുദ്വേവാല പറഞ്ഞു

പൊണ്ണത്തടി നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം കൈവരിക്കുക എന്നതാണ് പോംവഴി. രണ്ടാമത്തേത് സമീകൃതാഹാരം കഴിക്കുക എന്നതാണ്.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ ( പയർവർഗ്ഗങ്ങൾ, മത്സ്യം എന്നിവ പോലുള്ളവ) അടങ്ങിയവ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. അണുബാധയ്ക്കുള്ള സാധ്യതയുള്ളതിനാൽ അസംസ്കൃതമോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

പതിവായി വ്യായാമം ചെയ്യുക കരൾ കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും മിതമായ വ്യായാമം ചെയ്യുക. അതോടപ്പം മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഒഴിവാക്കുക. കരൾ തകരാറിലാകാതിരിക്കാൻ മദ്യപാനം പരിമിതപ്പെടുത്തുക. കൂടാതെ, ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ നിന്നും കീടനാശിനികളിൽ നിന്നും പാരിസ്ഥിതിക വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കേണ്ടതും ആവശ്യമാണ്.

സുരക്ഷിത ലൈംഗികത ശീലമാക്കുക ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ദീർഘകാല കരൾ രോഗത്തിന് കാരണമാകും. അതിനാൽ തന്നെ ലൈംഗികതയ്യിൽ ഏർപ്പെടുമ്പോൾ സംരക്ഷണം ഉപയോഗിക്കുക. റേസറുകൾ, ടൂത്ത് ബ്രഷുകൾ പോലുള്ള വ്യക്തിഗത ഇനങ്ങൾ പങ്കിടുന്നത് ഒഴിവാക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്കുള്ള വാക്‌സിനുകൾ ലഭ്യമാണ്, ഇത് ഈ വൈറൽ അണുബാധകൾ കരളിനെ ബാധിക്കുന്നത് തടയും. പതിവ് പരിശോധനകൾ കരൾ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കും. നിങ്ങൾക്ക് അമിതഭാരമോ കരൾ രോഗത്തിൻ്റെ ചരിത്രമോ ഉണ്ടെങ്കിൽ, പരിശോധനാ മാർഗങ്ങളെ കുറിച്ച് ഡോക്ടറോട് ചോദിക്കണം. ലളിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നിങ്ങൾക്ക് കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിർത്താനും കഴിയും.

content summary;  1-3 of 10 Indians have liver disease

Leave a Reply

Your email address will not be published. Required fields are marked *

×