ഈ വര്‍ഷം ഗാസയില്‍ കലുഷിതമായ ദിനങ്ങളെയാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടത്. ഗാസയിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തില്‍ 104 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് ആണ് കണക്ക് വെളിപ്പെടുത്തിയത്.2023 ലെ കണക്കെടുത്താല്‍ 2024 ലെ മരണനിരക്ക് കുറവാണ്. മാധ്യമപ്രവര്‍ത്തകരില്‍ 129 മരണം 2023 ല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയെ സംബന്ധിച്ച് ഏറ്റവും മോശകരമായ വര്‍ഷമാണെന്ന് ഐഎഫ്‌ജെ ജനറല്‍ സെക്രട്ടറി ആന്റണി ബെലെഞ്ചര്‍ എഎഫ്പിയോട് പറഞ്ഞു. gaza
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 2024ല്‍ 55 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പ്രസ് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. ‘2023 ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചത് മുതല്‍ 138 പാലസ്തീന്‍ ജേണലിസ്റ്റുകള്‍ കൊല്ലപ്പെട്ടു എന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. ‘ഗാസയിലെ മിക്ക ജേണലിസ്റ്റുകളെയും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കൂട്ടക്കൊല നടന്നത്. പക്ഷേ, മറ്റുചിലര്‍ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിച്ചേര്‍ന്നതിനാല്‍ മരണം വരിക്കേണ്ടതായി വന്നുവെന്നാണ് കണ്ടെത്തിയത്’ ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിന് ശേഷം ഏഷ്യയിലായിരുന്നു ജേണലിസ്റ്റുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്.ഒരിടയ്ക്ക് ഏഷ്യയിലാകമാനം 20 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ പാക്കിസ്ഥാനില്‍ അഞ്ച്, ബംഗ്ലാദേശില്‍ അഞ്ച്, ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം യുദ്ധം അരങ്ങേറുന്ന യുക്രൈനില്‍ നാല് പേരാണ് മരിച്ചത്.
1948 ല്‍ ഇസ്രയേല്‍ രൂപം കൊണ്ടത് മുതലുള്ള ഇസ്രയേല്‍-പലസ്തീന്‍ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ അദ്ധ്യായമാണിത്.ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948 ലെ പലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് പലസ്തീന്‍ ഗ്രാമങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേല്‍ യുദ്ധത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.വ്യോമാക്രമണത്തിലൂടെ യുദ്ധം ആരംഭിച്ചെങ്കിലും പിന്നെ അത് കരയാക്രമണത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.നവജാതശിശുക്കള്‍, ഗര്‍ഭിണികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലസ്തീനിലെ കുറഞ്ഞത് 23,843 പേരാണ് കൊല ചെയ്യപ്പെട്ടത്.
ഒക്ടോബര്‍ 27ന് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഉടമ്പടിയില്‍ ഒപ്പുവെക്കാതെ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. 120 പേര്‍ അനുകൂലിക്കുകയും 14 പേര്‍ എതിര്‍ക്കുകയും 45 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്ത ഉടമ്പടി വീണ്ടും ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചു. എന്നാല്‍ ആ സമയത്ത് ഇന്ത്യയടക്കം 123 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു.
വെള്ളം,ഭക്ഷണം,വൈദ്യുതി,ഇന്ധനം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെ ഇസ്രയേല്‍ അനുവദിച്ചുനല്‍കിയിരുന്നില്ല. ഗാസയിലെ കാല്‍ ഭാഗത്തിലധികം മനുഷ്യര്‍ പട്ടിണിയിലാണെന്നും ഐക്യരാഷ്ട്രസഭ സൂചിപ്പിക്കുന്നുണ്ട്. 36 ആശുപത്രികളില്‍ 15 ആശുപത്രികളും പ്രവര്‍ത്തനക്ഷമമായി. 600 ലധികം രോഗികളയെും ആരോഗ്യപ്രവര്‍ത്തകരെ കാണാതായി. അവര്‍ ജീവനോടെയുണ്ടോ എന്നും പോലും വ്യക്തമല്ല.സാധാരണജനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍, മാധ്യമപ്രവര്‍ത്തകര്‍ തന്റെ വ്യക്തിത്വത്തിലൂടെയും അഭിപ്രായത്തിലൂടെയും ജീവന്‍ നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി സധൈര്യം പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവിതം ഈ യുദ്ധകാലഘട്ടത്തില്‍ യാതന നിറഞ്ഞതായി തീരുകയാണ്. gaza
content summary; 2024-sees-104-journalist-deaths-majority-in-gaza-ifj-report
Gaza Strip ,Palestinian Territories,Hamas,Israel-Palestine Conflict,Gaza War