July 10, 2026 |
Share on

ആന്ധ്രയില്‍ സ്നാനഘട്ടത്തിലെ തിരക്കില്‍ പെട്ട് 27മരണം

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിക്കരയില്‍ പൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാ പുഷ്‌കരുലു പൂജയോടനുബന്ധിച്ചു നടന്ന സ്നാനത്തിനിടെ രാജമുദ്രിയില്‍ രാവിലെ എട്ടുമണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കുടുംബവും സ്നാനം നടത്തിയതിനു പോയതിനു ശേഷമാണ് നടന്നത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. ആദ്യത്തെ സംഘം തീര്‍തഥാടകര്‍ സ്നാനത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ അതിന്‍റെ ഇടയിലേക്ക് ഊഴം കാത്തു നിന്നവര്‍ ഇടിച്ചു കയറിയതാണ് ദുരന്തത്തിനു കാരണം എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എ ശ്രീനിവാസന്‍ […]

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിക്കരയില്‍ പൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാ പുഷ്‌കരുലു പൂജയോടനുബന്ധിച്ചു നടന്ന സ്നാനത്തിനിടെ രാജമുദ്രിയില്‍ രാവിലെ എട്ടുമണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കുടുംബവും സ്നാനം നടത്തിയതിനു പോയതിനു ശേഷമാണ് നടന്നത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.

ആദ്യത്തെ സംഘം തീര്‍തഥാടകര്‍ സ്നാനത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ അതിന്‍റെ ഇടയിലേക്ക് ഊഴം കാത്തു നിന്നവര്‍ ഇടിച്ചു കയറിയതാണ് ദുരന്തത്തിനു കാരണം എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എ ശ്രീനിവാസന്‍ റാവു മാധ്യമങ്ങളോടു പറഞ്ഞു.

മഹാ പുഷ്കരുലു എന്നറിയപ്പെടുന്ന ഈ പൂജ 144 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നതായതിനാല്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിന്റെ തന്നെ ഒരു ചെറിയ പൂജ 12വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കാറുണ്ട്. 24മില്ല്യന്‍ ആള്‍ക്കാരാണ് ഇത്തവണത്തെ മഹാ പുഷ്കരുലു പൂജയ്ക്കായി എത്തിയത് എന്ന് കണക്കാക്കപ്പെടുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×