അഞ്ഞൂറാനും അച്ഛമ്മയും ജന്മനസുകൾ കീഴടക്കിയിട്ട് ഇന്നേക്ക് 33 വർഷം തികയുകയാണ്. ആളുകൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ പലരും ഇന്ന് നമ്മോടൊപ്പമില്ല. 33 years of God father
1991 സിദ്ധിഖ് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ഗോഡ്ഫാദർ. തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ 405 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് ഏറ്റവും കൂടുതൽ ലാഭം കൊയ്ത ചിത്രങ്ങളിലൊന്നായി മാറാൻ ഗോഡ്ഫാദറിന് കഴിഞ്ഞു. ചിത്രത്തിലെ അഞ്ഞൂറാനെയും ആനപ്പാറയിലെ അച്ചാമയെയും അവരുടെ മക്കളെയും അറിയാത്ത മലയാളികളില്ല. ജനങ്ങളെ ആകര്ഷിക്കുന്നതിനൊപ്പം ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡും സിനിമ നേടിയെടുത്തിരുന്നു.
“കേറിവാടാ മക്കളെ”, “തളിയാനെ പനിനീര്” തുടങ്ങിയ ഡയലോഗുകൾ ഇന്നും സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലെ തരംഗമാണ്. അഞ്ഞൂറാനും അച്ചാമയും അവരുടെ മക്കളുമെല്ലാം മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പരിചയമുണ്ട്. ഇപ്പോഴും ടീവിയിലും മൊബൈലിലുമായി ഗോഡ്ഫാദറിലെ ഒരു രംഗമെങ്കിലും കണ്ടാൽ ശ്രദ്ധിക്കാതെ പോകുന്ന മലയാളികളില്ല. ആനപ്പാറക്കാരും അഞ്ഞൂറാൻമാരും തമ്മിലുള്ള അടിപിടികളും ഇടയിലെ തമാശകളുമായി ചിത്രം വളരെ ആവേശകരമാണ്.
എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന, ജഗദീഷ്, തിലകൻ, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ഭീമൻ രഘു, പറവൂർ ഭരതൻ, ജനാർദ്ദനൻ തുടങ്ങിയ വാൻ താരനിര ചിത്രത്തിലുണ്ട്. സിനിമ ഇഷ്ടപ്പെടുന്ന, കാണാൻ ആഗ്രഹിക്കുന്ന എല്ലാവരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള ചിത്രം കൂടിയാണ് ഗോഡ്ഫാദർ.
1991 നു അന്നത്തെ ഏറ്റവും കൂടിയ കളക്ഷൻ നേടിയ ചിത്രം 33 വർഷങ്ങൾക്കിപ്പുറവും ജനമനസ്സിൽ താങ്ങി നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല.33 years of God father
content summary; 33 years of God father