May 20, 2025 |

ഇവിടുത്തെ ന്യൂ ഇയര്‍ അൽപം വെറൈറ്റിയാണ്…

ആഘോഷങ്ങൾ ആചാരമായി മാറുമ്പോൾ ലോകം കൗതുകത്തോടെയാണ് അവ നോക്കിക്കാണുന്നത്.

ന്യൂ ഇയർ എന്നാൽ ലോകം മുഴുവനുള്ള ആഘോഷമാണ്. എല്ലാവരും ഒരേ വികാരത്തിലും ആഹ്ലാദത്തിലും പുതുവർഷത്തെ വരവേൽക്കുന്ന നിമിഷം. എന്നാൽ ന്യൂ ഇയർ ആഘോഷത്തെ ഒരു രാജ്യവും ഓരോ തരത്തിലാണ് വരവേൽക്കുന്നത്. ആഘോഷങ്ങൾ ആചാരമായി മാറുമ്പോൾ ലോകം കൗതുകത്തോടെയാണ് അവ നോക്കിക്കാണുന്നത്.5 notable New Year traditions from around the world

സ്‌പെയിൻ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 16ാം നൂറ്റാണ്ട് മുതലാണ് പുതുവർഷം ആഘോഷിച്ച് തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. മുന്തിരി കഴിച്ചാണ് സ്‌പെയിൻ പുതുവർഷത്തെ വരവേൽക്കുന്നത്. പുതുവർഷം പിറക്കുന്ന അർധരാത്രിയിൽ ക്ലോക്കുകൾ അടിക്കുന്ന 12 മണിക്ക് 12 മുന്തിരികൾ കഴിക്കുന്നതിലൂടെ ന്യൂയറും കളറാകും. 12 മുന്തിരികൾ 12 മാസത്തെയാണ് സ്‌പെയിൻ കണക്കാക്കുന്നത്.

ഗ്രീസ്

ഗ്രീസിൽ പുതുവത്സരം ആഘോഷിക്കുമ്പോൾ പള്ളിയിലെ ആവശ്യങ്ങൾക്ക് ശേഷം ബാക്കി വരുന്ന ഉള്ളികൾ വാതിലുകളിലോ വീടിനുള്ളിലോ തൂക്കിയിടാറുണ്ട്്. ഉള്ളി ഫലഭൂയിഷ്ഠതയുടെയും ഉയർച്ചയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. നല്ലത് ചെയ്യിക്കാനും തിന്മയിൽ നിന്ന് പിൻതിരിപ്പിക്കാനും വേണ്ടി മാതാപിതാക്കൾ കുട്ടികളുടെ തലയിൽ ഉള്ളികൊണ്ട് തലയിൽതട്ടി ഉണർത്തുന്ന പതിവ് ഉണ്ട്.

ജപ്പാൻ

ജപ്പാനിൽ, ക്ഷേത്രങ്ങളിൽ മണി മുഴക്കിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചൈനയിൽ നിന്ന് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന ജോയ നോ കെയ്ൻ എന്ന് വിളിക്കപ്പെടുന്ന ആചാരമാണ് നടത്തപ്പെടുന്നത്. 108 തവണ മണി മുഴക്കിയാണ് ഈ ആചാരം നടപ്പിലാക്കുന്നത്.

ജർമനി

ഈയത്തിന്റെയോ ടിന്നിന്റെയോ ചെറിയ കഷണങ്ങൾ ഉരുകുന്നത് വരെ ചൂടാക്കുന്ന പാരമ്പര്യ രീതിയിലൂടെയാണ് ജർമൻകാർ പുതുവർഷം ആരംഭിക്കുന്നത്. ഉരുകിയ ലോഹത്തെ പെട്ടെന്ന് തന്നെ തണുത്ത വെള്ളത്തിൽ ഒഴിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നു. ഇത് ഭാവിയിലേക്കുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രൂപങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഉദാഹരണത്തിന്, മൃഗങ്ങളുടെ ആകൃതിയാണ് വരുന്നതെങ്കിൽ വിശ്വസ്തതയെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു.

സ്‌കോട്ട്‌ലൻഡ്

1560-കളിലെ സ്‌കോട്ടിഷ് നവീകരണത്തിന്റെ ഫലമായി സ്‌കോട്ട്‌ലൻഡിൽ നാല് നൂറ്റാണ്ടുകളായി ക്രിസ്മസ് ആഘോഷമില്ലാതിരുന്നതിനാൽ വർഷാവസാനമാകുമ്പോൾ വലിയ പുതുവത്സര ആഘോഷമാണ് നടത്തുന്നത്.

വീടുകൾ വൃത്തിയാക്കി ഒരുക്കുക

ഒരു പ്രത്യേക സ്ട്രീമിൽ നിന്ന് വിശുദ്ധജലം എടുക്കുക

അൽപ്പം ജലം കുടിച്ച് ബാക്കിയുള്ളത് വീടിന് ചുറ്റും തളിച്ച് അനുഗ്രഹം വാങ്ങുക എന്നതാണ് ഇവിടുത്തെ പ്രധാന ആചാരം.5 notable New Year traditions from around the world

content summary; 5 notable New Year traditions from around the world

Leave a Reply

Your email address will not be published. Required fields are marked *

×