June 06, 2026 |
Share on

ദീപിക പാദുക്കോണിനെ തെറിപ്പിച്ച കണ്ണൂര്‍കാരി മാളവിക മോഹനെ കുറിച്ച് 5 കാര്യങ്ങള്‍

ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ആദ്യ ഇന്ത്യന്‍ സിനിമയായ Beyond the Cloudsല്‍ നായിക

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ആദ്യ ഇന്ത്യന്‍ സിനിമയായ Beyond the Cloudsല്‍ നായിക മലയാളിയായ മാളവിക മോഹനാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര,കങ്കണ റണാവത് എന്നിവരെ പിന്തള്ളി മജീദിയുടെ ഇഷ്ടം പിടിച്ച് പറ്റിയ മാളവികയെ കുറിച്ച് 5 കാര്യങ്ങള്‍.

1. പയ്യന്നൂര്‍ സ്വദേശിയായ പ്രശസ്ത ബോളിവുഡ് ക്യാമറാമാന്‍ കെ യു മോഹനന്‍റെ മകളാണ് മാളവിക. കണ്ണൂരിലാണ് മാളവിക ജനിച്ചത്. മുംബൈ വില്‍സണ്‍ കോളേജില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി.

2. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന മാളവികയുടെ സിനിമാ അരങ്ങേറ്റം മലയാളത്തിലായിരുന്നു. യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ക്യാമറാമാന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത പട്ടം പോലെ എന്ന പ്രണയ ചിത്രത്തിലൂടെ. ചിത്രം വലിയ വിജയമായില്ലെങ്കിലും നായിക ശ്രദ്ധിക്കപ്പെട്ടു.

3. ആസിഫ് അലിയെ നായകനാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ് മാളവികയുടെ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ പ്രസസ്ക്‍തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു.

4. പുതുമുഖ സംവിധായകനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും  മാളവിക അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മീര എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മാളവികയ്ക്ക്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

5. ‘നാനു മാട്ടു വരലക്ഷ്മി’ എന്ന കന്നഡ ചിത്രത്തിലും മാളവിക വേഷമിട്ടിട്ടുണ്ട്.ഗീതം ഗബ്ബിയാണ് ഈ സിനിമയുടെ സംവിധാനം.

മജീദിയുടെ സിനിമയില്‍ കേന്ദ്ര കഥാപാത്രമാകുന്നതോടെ മാളവിക അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയയാവുകയാണ്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ആണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷാന്റെ സിനിമ അരേങ്ങറ്റമാണിത്. സഹോദര സ്നേഹമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. മുംബൈ, ജയ്പുർ നഗരങ്ങളിലായാണു ചിത്രീകരണം. ഇന്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമ ഹിന്ദിയിലാണ് ഒരുക്കുന്നത്. ഗുൽസാറിന്‍റെ ഗാനത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×