100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍; സൊഹ്‌റാന്‍ മംദാനിയെ ആക്ഷേപിച്ച് ട്രംപ്

കമ്യൂണിസ്റ്റ് മേയര്‍ വന്നാല്‍ രാജ്യം നശിക്കുമെന്നും ട്രംപ്

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയം നേടിയ സൊഹ്‌റാന്‍ മംദാനിയെ ആക്ഷേപിച്ച് പ്രസിഡന്റ് ഡൊണാള്‍ ട്രംപ്. നൂറു ശതമാനവും കമ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് ട്രംപ് സൊഹ്‌റാനെ അധിക്ഷേപിക്കുന്നത്. ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു എന്നു കുറ്റപ്പെടുത്തിയ, ട്രംപ് സൊഹ്‌റാനെ സമൂഹമാധ്യമം വഴി വ്യക്തിപരമായി ആക്രമിക്കുകയാണ് ചെയ്തത്.

അയാള്‍ കാണാന്‍ മോശമാണ്, അയാളുടെ ശബ്ദം അസഹ്യമാണ്, അയാള്‍ ഒട്ടും സമര്‍ത്ഥനല്ല; എന്നൊക്കെയാണ് പരിഹാസം. ന്യൂയോര്‍ക്ക് നഗരത്തിലെ നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് മേയര്‍ സൊഹ്റാന്‍ മംദാനിയോടൊപ്പം, നമ്മുടെ രാജ്യം ശരിക്കും നശിക്കപ്പെട്ടിക്കുന്നു! എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചു പറയുന്നത്. സൊഹ്‌റാന്റെ പുരോഗമന നിലപാടുകളോടും ഒരിക്കലും യോജിക്കാന്‍ കഴിയാത്ത ട്രംപ് പറയുന്നത്, സൊഹ്‌റാന്‍ മേയര്‍ ആയാല്‍ രാജ്യത്തിന് തന്നെ അത് തിരിച്ചടിയാകുമെന്നാണ്.

സൊഹ്‌റാന്‍ മംദാനിയുടെ പിന്തുണക്കാരായ ഡെമോക്രാറ്റിക് നേതാക്കളെയും ട്രംപ് പരിഹസിക്കുകയാണ്. ‘എല്ലാവരും ഡമ്മികള്‍’ ആണെന്നാണ് പ്രസിഡന്റിന്റെ കളിയാക്കല്‍. AOC + 3 എന്നാണ് ട്രംപ് പരാമര്‍ശിക്കുന്നത്. അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, മറ്റ് മൂന്നു ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളായ ഇല്‍ഹാന്‍ ഒമര്‍, അയന്ന പ്രസ്‌ലി, റാഷിദ ത്‌ലൈബ് എന്നിവരെയാണ് ട്രംപ് പ്രത്യേകം പരാമര്‍ശിക്കുന്നത്. പുരോഗമന ആശയങ്ങളുടെയും സാമൂഹ്യനീതിക്കായി നിലകൊള്ളുന്നതിന്റെയും പേരില്‍ പ്രശസ്തയാണ് അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് അഥവ എഒസി. മറ്റുമൂന്നുപേരും അലക്‌സാണ്ട്രിയയും ചേരുന്ന സംഘം അവരുടെ പുരോഗമനാശയങ്ങള്‍ കൊണ്ട് റിപ്പബ്ലിക്കന്‍മാരുടെ കണ്ണിലെ കരടാണ്. മുമ്പും തീവ്ര ഇടതുപക്ഷക്കാര്‍ നമുക്കിവിടെ ഉണ്ടായിരുന്നു, പക്ഷേ ഇത് വളരെ പരിഹാസ്യമായി മാറുകയാണ്. നമ്മുടെ മഹാനായ ‘പലസ്തീന്‍ സെനറ്റര്‍’ ക്രയിന്‍ ചക്ക് ഷൂമര്‍ പോലും സൊഹ്‌റാനെ പിന്തുണയ്ക്കുകയാണ്. ഷൂമറുടെ പലസ്തീന്‍ നിലപാടുകളുടെ പേരിലാണ് അദ്ദേഹത്തെ പലസ്തീന്‍ കാരനെന്നും പലസ്തീന്‍ സെനറ്റര്‍ എന്നുമൊക്കെ ട്രംപ് പരിഹസിക്കുന്നത്. ‘ അതേ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന നിമിഷം ആണ്’ എന്നു കൂടി ചേര്‍ത്താണ് ട്രൂത്ത് സോഷ്യല്‍ അകൗണ്ടില്‍ പോസ്റ്റ് ട്രംപ് അവസാനിപ്പിക്കുന്നത്.

വൈകാതെ മറ്റൊരു പോസ്റ്റ് കൂടി ട്രംപിന്റെതായി വന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെയും അവരുടെ രാഷ്ട്രീയ തന്ത്രങ്ങളെയും കളിയാക്കാനുള്ളതായിരുന്നു അതും. അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടെക്‌സാസില്‍ നിന്നുള്ള ഡെമോക്രാറ്റുകളുടെ യുഎസ് പ്രതിനിധി സഭ അംഗമായ ജാസ്മിന്‍ ക്രോക്കറ്റിനെ പരിഗണിക്കണമെന്നാണ് ട്രംപ് പറയുന്നത്. താഴ്ന്ന ഐക്യു ഉള്ളയാള്‍ എന്ന് പരിഹസിച്ചാണ്, ഒരു ഡോക്ടര്‍ കൂടിയായ ജാസ്മിന്റെ പേര് ട്രംപ് പറയുന്നത്. ബുദ്ധിശക്തി കുറഞ്ഞ ജാസ്മിന്‍ ക്രോക്കാറ്റിനെ പ്രസിഡന്റാക്കണം, അലക്‌സാണ്ട്രിയയെ വൈസ് പ്രസിഡന്റും ബാക്കിയുള്ള മൂന്നു പേര്‍ക്ക് കാബിനറ്റിലെ ഉന്നത പദവികളും നല്‍കണം, ഇതാണ് ട്രംപിന്റെ പോസ്റ്റിലെ പരിഹാസം. A 100% Communist Lunatic , Donald Trump slams Zohran Mamdani who won New York City Democratic Mayoral Primary

Content Summary; A 100% Communist Lunatic , Donald Trump slams Zohran Mamdani who won New York City Democratic Mayoral Primary

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment