June 13, 2026 |

നിരത്തിൽ പൊലി‍‍‍ഞ്ഞത് നാല് ജീവൻ; അപകടം കാർ ബസ്സിനുള്ളിലേക്ക് ഇടിച്ചുകയറി

ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ ബസ് കൂട്ടിയിടിക്കുകയായിരുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. ബസിന്റെ വലതുവശത്തേക്കാണ് കാർ ഇടിച്ചത്. കാറിന്റെ നാല് ഡോറുകളും തുറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു

പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തിൽ നാല് മരണം.കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,നിഖിൽ,ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.മലേഷ്യയിലുണ്ടായിരുന്ന മകൾ അനുവിനെ തിരുവനന്തപുരം എയർപോട്ടിൽ നിന്ന് വിളിച്ച് കൊണ്ടുവരികയായിരുന്നു ഇവർ. കുടുംബത്തിലെ നാല് പേരുടെയും ജീവനാണ് ഇന്ന് നേരം പുലർന്നപ്പോൾ നഷ്ടമായത്. അനുവിന്റെ ഭർത്താവാണ് നിഖിൽ. നിഖിന്റെ പിതാവ് മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു പി ജോർജ്. ഇവരിൽ അനു ഒഴികെയെല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.അനുവിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.road accident

ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ ബസ് കൂട്ടിയിടിക്കുകയായിരുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. ബസിന്റെ വലതുവശത്തേക്കാണ് കാർ ഇടിച്ചത്. കാറിന്റെ നാല് ഡോറുകളും തുറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇവിടം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയശേഷമായിരിക്കും സംസ്കാരം.

അപകടകാരണം കാർ ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചെന്നാണ് എഫ്ഐആർ.അപകടകാരണം അന്വേഷിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. റോഡിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നേയുള്ളുവെന്നും എംഎൽഎ.സംഭവസ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിന് വീതി കുറവാണെന്നും റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണം പൂർത്തിയായ ശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവരം അധിക‍ാരികളെ അറിയിച്ചിരുന്നു. അപകടം ഒഴിവാക്കാൻ മാർ​ഗങ്ങൾ തേടി യോ​ഗം വിളിക്കാനിരിക്കയായിരുന്നു എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രം കഴിഞ്ഞിരുന്നുള്ളൂ നിഖിൽ-അനു ദമ്പതികളുടെ മലേഷ്യയിലെ മധുവിധുവിന് ശേഷം, തിരികെ നാട്ടിലെത്തുന്നതിനിടെയാണ് അപകടം. ഇവരെ സ്വീകരിക്കാനായി പോയ രണ്ട് പേരുടെയും പിതാക്കന്മാരും ഈ അപകടത്തിൽ മരിച്ചു.നവംബർ 30 നായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര കഴിഞ്ഞ എത്തുന്ന മക്കളെ ഒന്നിച്ച് സ്വീകരിക്കാൻ നേരത്തെ കുടുംബം തീരുമാനിച്ചിരുന്നു.വീട്ടിൽ തിരിച്ചെത്തിയ ശേഷം, ബന്ധുവീടുകൾ സന്ദർശിക്കാനിരിക്കെയാണ് അപകടമുണ്ടായത്. വീടിന് 7 കിലോമീറ്ററിന് മുൻപായാണ് മരണം അപകടത്തിന്റെ രൂപത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ ബന്ധുക്കൾ പൊട്ടിക്കരയുകയായിരുന്നു.road accident

content summary; A bus carrying Sabarimala pilgrims crashed into a car in Pathanamthitta,4 people died

Leave a Reply

Your email address will not be published. Required fields are marked *

×