June 04, 2026 |
Share on

അയ്യപ്പെനെന്തിനാണ് പെണ്ണിനെ പേടി/വീഡിയോ ആല്‍ബം

പെണ്‍വിലക്ക് ഭാരതീയ സംസ്‌കൃതിയോടുള്ള അവഹേളനമാണെന്നു സ്ഥാപിക്കുന്ന ‘റെഡി ടു വിസിറ്റ്’ എന്ന തമിഴ് സംഗീത വീഡിയോ ആല്‍ബമാണിത്

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പെണ്‍വിലക്ക് ഭാരതീയ സംസ്‌കൃതിയോടുള്ള അവഹേളനമാണെന്നു സ്ഥാപിക്കുന്ന ‘റെഡി ടു വിസിറ്റ്’ എന്ന തമിഴ് സംഗീത വീഡിയോ ആല്‍ബം പുറത്തിറങ്ങി. ശബരിമലയില്‍ ഋതുമതികളായ സ്ത്രികള്‍ക്കുള്ള വിലക്കിന് അനുകൂലമായി എത്തിയ ‘റെഡി ടു വെയിറ്റ്’ എന്ന ക്യാമ്പയിനിനെതിരെയാണ് ഈ ആല്‍ബമെന്ന് പേരില്‍ത്തന്നെ വ്യക്തമാവുന്നുണ്ട്. യുവ തമിഴ് കവിയായ എസ് വി ഋഷി എഴുതിയ വരികളില്‍ പാടി അഭിനയിച്ചിരിക്കുന്നത് പിന്നണി ഗായിക ദീപയാണ്. ഉലകം മുഴുവന്‍ കാത്തുരക്ഷിക്കുന്ന അയ്യപ്പന്‍ പെണ്ണിനെ ഭയക്കുന്നതെന്തിന് എന്ന ചോദ്യമാണ് പാട്ടിന്റെ ഉള്ളടക്കം. വീഡിയോയുടെ നിര്‍മ്മാണ നിര്‍വ്വഹണം ഡിസി ബുക്സ് മീഡിയാ ലാബാണ്.

Leave a Reply

Your email address will not be published. Required fields are marked *

×