യുക്രയ്ൻ വിഷയത്തിലെ ചർച്ചകൾക്കായി റഷ്യൻ അമേരിക്കൻ പ്രതിനിധികൾ വീണ്ടും കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് റഷ്യൻ ന്യൂസ് ഏജൻസിയായ ആർഐഎ. ഇരു രാജ്യങ്ങളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് ആണ് കൂടിക്കാഴ്ച സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
യുക്രയ്നിൽ മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആദ്യ ചർച്ചകൾ ചൊവ്വാഴ്ച മോസ്കോയും വാഷിംഗ്ടണും തമ്മിൽ നടത്തിയിരുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. റഷ്യൻ യുഎസ് കൂടിക്കാഴ്ചയ്ക്ക് വേദിയാവുക ഒരു മൂന്നാം രാജ്യമായിക്കും. രാജ്യമേതായിരിക്കുമെന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന റഷ്യൻ, അമേരിക്കൻ പ്രതിനിധികളുടെ വിവരങ്ങൾ വെളിപ്പെടുത്താതെ റയാബ്കോവ് ആർഐഎയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഈ മാസം നേരിട്ട് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് മോസ്കോ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിട്ടുമുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ഫെബ്രുവരി 18ന് സൗദി അറേബ്യയിൽ യോഗം ചേർന്നിരുന്നു. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാകോവ് എന്നിവരടങ്ങുന്ന റഷ്യന്‍ പ്രതിനിധി സംഘം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. റഷ്യ-ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നല്‍കുമെന്ന് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുടിനുമായി ഫോണിലൂടെ ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു തുടർന്നായിരുന്നു അമേരിക്കൻ റഷ്യൻ പ്രതിനിധികളുടെ യോഗം നടന്നത്. ഉക്രെയ്‌ൻ-റഷ്യ യുദ്ധം ചര്‍ച്ച ചെയ്‌ത് അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെ ട്രംപ് കാണുമെന്ന വാര്‍ത്ത അമേരിക്കയുടെ യൂറോപ്യൻ സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. ചരിത്രപരമായി യുഎസ് നയം അനുസരിച്ച് ഉക്രെയ്‌ന്‍റെ കൂടെയാണ് അമേരിക്ക നില്‍ക്കാറുള്ളത്. പൊടുന്നനെ പുടിന് കൈകൊടുക്കാനുള്ള ട്രംപിന്‍റെ ശ്രമത്തില്‍ യഥാര്‍ഥത്തില്‍ യൂറോപ്യൻ കൗണ്‍സിലിലെ ചില രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പാരീസില്‍ യൂറോപ്യന്‍ നേതൃത്വം ഉക്രെയ്‌ൻ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
content summary:A second meeting is scheduled between representatives from Russia and the United States.