June 04, 2026 |
Share on

ആ ഹൃദയത്തിലിടം കിട്ടിയൊരാള്‍…

എംടിയെ കുറിച്ച് മമ്മൂട്ടി

മഹാനായ എഴുത്തുകാരന് മഹാനാടന്റെ ശ്രദ്ധാഞ്ജലി. എംടിയുടെ ഏറ്റവും മികച്ച സിനിമ സൃഷ്ടികളുടെ അവകാശിയായി മാറിയ മമ്മൂട്ടി വളരെ വികാരനിര്‍ഭരനായാണ് തന്റെ ഗുരുനാഥന് യാത്രമൊഴിയേകിയിരിക്കുന്നത്. സിനിമ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായാണ് എം ടി വാസുദേവന്‍ നായരുമായുള്ള ബന്ധത്തെ മമ്മൂട്ടി അടയാളപ്പെടുത്തിയിരിക്കുന്നത്.

ഫൈയ്‌സ്ബുക്കില്‍ മമ്മൂട്ടി എഴുതിയ കുറിപ്പ് വായിക്കാം;

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.  Actor Mammootty’s emotional note about MT Vasudevan Nair 

Content Summary; Actor Mammootty’s emotional note about MT Vasudevan Nair

 

Leave a Reply

Your email address will not be published. Required fields are marked *

×