July 17, 2025 |
Share on

തുര്‍ക്കി കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിച്ച് അദാനി ഗ്രൂപ്പ്; വിമാനത്താവളങ്ങളിലെ കരാര്‍ അവസാനിപ്പിച്ചത് കേന്ദ്ര തീരുമാനത്തിന് പിന്നാലെ

ദേശീയ സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി

തുര്‍ക്കി കമ്പനിയായ സെലെബിയുമായുള്ള മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നിര്‍മാണ കരാറുകള്‍ അവസാനിപ്പിച്ചതായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് അറിയിച്ചു. ടര്‍ക്കിഷ് വ്യോമയാന സ്ഥാപനത്തിന്റെ സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കരാറുകള്‍ അവസാനിപ്പിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് തീരുമാനിച്ചത്. ദേശീയ സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി.

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ കാര്‍ഗോയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗും കൈകാര്യം ചെയ്യുന്ന തുര്‍ക്കി ആസ്ഥാനമായുള്ള കമ്പനിയാണ് സെലെബി ഏവിയേഷന്‍. കരാര്‍ റദ്ദാക്കിയതോടെ എല്ലാ എയര്‍ക്രാഫ്റ്റിംഗ് സംവിധാനങ്ങളും ഉടനെ കമ്പനിക്ക് കൈമാറാന്‍ സെലെബിയോട് നിര്‍ശിച്ചതായും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് അറിയിച്ചു.

മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെയും മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ, തിരുവനന്തപുരം വിമാനത്താവളങ്ങളുടെയും ഉടമസ്ഥാവകാശവും നടത്തിപ്പും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിനാണ്.

‘സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന്, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും (CSMIA) അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും (SVPIA) സെലെബിയുമായുള്ള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കണ്‍സെഷന്‍ കരാറുകള്‍ അവസാനിപ്പിച്ചതായി’ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംസ് വക്താവ് അറിയിച്ചു.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി എല്ലാ എയര്‍ക്രാഫ്റ്റിംഗ സംവിധാനങ്ങളും ഉടനെ ഞങ്ങള്‍ക്ക് കൈമാറണമെന്ന് സെലെബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംസ് വക്താവ് വ്യക്തമാക്കി.

സെലെബി നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങളില്‍ ഇതര ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സികള്‍ വഴി പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാതെ തുടരുമെന്നും അദാനി വക്താവ് അറിയിച്ചു.

കമ്പനി തിരഞ്ഞെടുത്ത പുതിയ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികള്‍ വഴി എല്ലാ എയര്‍ലൈനുകള്‍ക്കും  തടസ്സമില്ലാത്ത സേവനം നല്‍കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സെലെബിയുടെ നിലവിലുള്ള എല്ലാ ജീവനക്കാരെയും അവരുടെ തൊഴില്‍ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുതൃതമായി പുതിയ  ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികളിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.

കരാര്‍ റദ്ദാക്കിയത് ഞങ്ങളുടെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. സേവനത്തിന്റെ ഉയര്‍ന്ന നിലവാരവും ദേശീയ താല്‍പ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സെലെബി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ പുതിയ സേവന ദാതാക്കളെ നിയമിക്കുന്നതിനായി പുതിയ ടെന്‍ഡറുകള്‍ ഉടനെ വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയിലെ ടര്‍ക്കിഷ് കമ്പനിയുടെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കിയത്. ഇതോടെയാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് കരാര്‍ അവസാനിപ്പിച്ചത്. adani airport holdings ends partnership with turkish firm celebi 

Content Summary: adani airport holdings ends partnership with turkish firm celebi

Leave a Reply

Your email address will not be published. Required fields are marked *

×