July 13, 2025 |
Share on

ദുരന്തത്തിന് ശേഷവും ദീപകിന്റെ ഫോൺ റിം​ഗ് ചെയ്തിരുന്നു, പ്രതീക്ഷ കൈവിട്ടിരുന്നില്ല; സുമീത് യാത്രയായത് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ

പ്രതീക്ഷകൾ ബാക്കിയാക്കി ആ 12 ജീവനക്കാരും യാത്രയായി

ഇന്ത്യയെ നടുക്കിയ അഹമ്മ​ദാബാദ് വിമാനദുരന്തത്തിൽ ഡ്രീംലൈനർ 787ലെ പന്ത്രണ്ട് ജീവനക്കാരാണ് മരണമടഞ്ഞ്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പൈലറ്റ്, 11 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഫ്ലൈറ്റ് അറ്റൻഡന്റ്, ഈയടുത്ത് സർവ്വീസിൽ പ്രവേശിച്ച രണ്ട് ക്രൂ മെമ്പർമാരും, പനവേലിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന് ഒരുപാട് പേർക്ക് പ്രചോദനമായി തീർന്ന ഒരു യുവ ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെടെ 12 ജീവനക്കാരുമായാണ് ഡ്രീംലൈനർ വിമാനം യാത്ര തിരിച്ചത്.

പറന്നുയർന്ന് സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണ വിമാനത്തിലെ ഏറ്റവും മുതിർന്ന ക്രൂ അം​ഗമായിരുന്നു 60കാരനായ ക്യാപ്റ്റൻ സുമീത് സബർവാൾ. ദീർഘകാലം പൈലറ്റായി സേവനമനുഷ്ഠിച്ച സുമീത് പവ്വായിലെ ജലായു വിഹാറിൽ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. റിട്ടയർമെന്റിന് ശേഷം പിതാവിനൊപ്പം സമാധാന ജീവിതം നയിക്കാൻ കാത്തിരുന്ന സുമീതിന്റെ ആ​ഗ്രഹം മാത്രം ബാക്കി. സുമീതിന് സ്വന്തമെന്ന് പറയാൻ പിതാവും സഹോദരിയും മാത്രമാണുണ്ടായിരുന്നത്. ഡൽഹിയിൽ താമസമാക്കിയ സഹോദരിയുടെ രണ്ടാൺമക്കളും പൈലറ്റുമാരാണ്. സുമീതിന്രെ മരണം കുടുംബത്തെ മാത്രമല്ല ഒരു നാടിനെയാകെയാണ് കണ്ണീരിലാക്കിയത്. അഹമ്മദാബാ​ദ് നിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനത്തിൽ ക്ലൈവ് കുന്ദറായിരുന്നു സഹപൈലറ്റ്. വിമാനത്തിൽ നിറയെ ദീർഘദൂര യാത്രക്കായി വിമാനത്തിൽ നിറയെ ഇന്ധനം നിറച്ചിരുന്നതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പതിനൊന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ദീപക് പതക് ഓരോ വിമാന യാത്രയ്ക്ക് മുമ്പ് തന്റെ വീട്ടിലേക്ക് വിളിക്കാൻ മറന്നിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പും ദീപക് വീട്ടിലേക്ക് വിളിച്ചിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പതിവുപോലെ ​ദീപക് ഞങ്ങളെ വിളിച്ചിരുന്നു. എന്നാൽ അതൊരു യാത്രപറച്ചിലായിരിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ലെന്ന് ദീപകിന്റെ കുടുംബാ​ഗം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ വാർത്ത പുറത്തുവന്ന നിമിഷങ്ങളിലും ​ദീപകിന്റെ ഫോൺ റിം​ഗ് ചെയ്യുന്നുണ്ടായിരുന്നു. ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടാവുന്നത് വരെ കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നില്ല. വളരെ ആത്മാർത്ഥതയുള്ള സമീപനമായിരുന്നു തന്റെ ജോലിയോട് ദീപക് കാണിച്ചിരുന്നതെന്ന് കുടുംബം വ്യക്തമാക്കി.

35കാരിയായ സൈനീത ചക്രവർത്തിയും കൊല്ലപ്പെട്ട ക്യാബിൻ ക്രൂ മെമ്പർമാരിൽ ഒരാളാണ്. ജൂഹു കോളിവാഡ നിവാസിയായിരുന്നു സൂനിത ഈയടുത്താണ് ഗോ എയറിൽ ജോലി ഉപേക്ഷിച്ച് എയർ ഇന്ത്യയിൽ ചേർന്നത്. സൂനീതയ്ക്ക് പറയാനുള്ളത കഠിനാധ്വാനത്തിന്റെ കഥയാണ്.
പൻവേൽ സ്വദേശിയായ 24കാരിയും അഹമ്മ​ദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ദുരന്ത വാർത്തയ്ക്ക് പിന്നാലെ മൈഥിലി മോരോശ്വരിന്റെ വീട്ടിൽ ​ഗ്രാമവാസികൾ ഒത്തുകൂടിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നായിട്ടും ഏറെ കഠിനാധ്വാനം ചെയ്താണ് മൈഥിലി തന്റെ സ്വപ്നം നേടിയെടുത്തത്. നവ ​ഗ്രാമത്തിലെ അനേകം കുട്ടികൾക്ക് പ്രചോദനമായിരുന്നു മൈഥിലി. അവളുടെ വിയോ​ഗം നാടിനെയാകെ തളർത്തിയതായാണ് ​ഗ്രാമവാസികളിൽ ഒരാൾ മാധ്യമങ്ങോട് വ്യക്തമാക്കിയത്.
എയർ ഇന്ത്യയിലെ തന്റെ സ്വപ്നജോലി നേടിയെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് റോഷ്നി രാജേന്ദ്ര കൊല്ലപ്പെടുന്നത്. ഡോംബിവാലി ഈസ്റ്റിലെ ന്യൂ ഉമിയ കൃപ സൊസൈറ്റിയിലാണ് റോഷ്നി കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്.

content summary: Ahmedabad plane crash Twelve Crew members walked away, leaving behind their dreams and unfinished stories

Leave a Reply

Your email address will not be published. Required fields are marked *

×