February 19, 2025 |

റോമിലെ പുരാതന കൊളോസിയത്തില്‍ ഗ്ലാഡിയേറ്റര്‍ ഷോ ; തീം പാര്‍ക്ക് ആക്കരുതെന്ന് സാംസ്‌കാരിക നായകര്‍

അമേരിക്കയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബിയുടെ വിലയിരുത്തലില്‍ 1.5 മില്യണ്‍ ഡോളര്‍ മൂല്യം ഗ്ലാഡിയേറ്റര്‍ ഷോയിലൂടെ ലഭ്യമാകും

റോമന്‍ നഗരത്തിലെ പ്രമുഖ കൊളോസിയത്തില്‍ ഗ്ലാഡിയേറ്റര്‍ ആസ്വദിക്കാം. ഗ്ലാഡിയേറ്റര്‍ 2 റിലീസ് ചെയ്യാനിരിക്കെ പ്രൊമോഷന്‍ ഷോയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൊളോസിയം ഒരു ഗംഭീരപ്രകടനത്തെ സ്വീകരിക്കുകയാണ്. ചരിത്രപരമായ ഏടുകളിലെ പുരാതന റോമന്‍ സാമ്രാജ്യത്തിലാണ് ഷോ നടക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്മാരകമായ കൊളോസിയത്തെ ഒരു തീം പാര്‍ക്കാക്കി മാറ്റാനാകില്ലെന്ന് റോമിലെ സാംസ്‌കാരിക വിദഗ്ധന്‍ മാസിമിലിയാനോ സ്മെറിഗ്ലിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാംസ്‌കാരിക നായകര്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. റോമന്‍ നഗരവാസികള്‍ ആരും ഗ്ലാഡിയേറ്റര്‍ എക്സിക്ലോസീവ് ഷോയെ അംഗീകരിക്കുന്നില്ല. യൂറോപ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രധാനകേന്ദ്രമായ റോമില്‍ ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. ഗ്ലാഡിയേറ്റര്‍ ഷോയുടെ പ്രഖ്യാപനത്തെതുടര്‍ന്ന് സിനിമാ ആരാധകരും ആഹ്ലാദത്തിലാണ്. ടൂറിസ്റ്റുകളെത്തുന്നതിനാല്‍ ഹ്രസ്വഹോം സ്റ്റേകള്‍ കുറഞ്ഞുവരുന്നുണ്ട്. നഗരത്തിലെ പ്രദേശവാസികള്‍ക്ക് താമസസൗകര്യം കുറയുന്നതും വിമര്‍ശനസ്വരമായി ഉയരുന്നുണ്ട്. അമേരിക്കയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമായ എയര്‍ബിഎന്‍ബിയുടെ വിലയിരുത്തലില്‍ 1.5 മില്യണ്‍ ഡോളര്‍ മൂല്യം ഗ്ലാഡിയേറ്റര്‍ ഷോയിലൂടെ ലഭ്യമാകും. യൂറോപ്പിലെ ഹോം സ്റ്റേകളിലായും സാംസ്‌കാരിക കേന്ദ്രങ്ങളിലായും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവനയായിരിക്കും ഇതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. Colosseum x Airbnb

ചരിത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സന്ദര്‍ശകരെ പരിപോഷിപ്പിക്കാനും അവബോധം സൃഷ്ടിക്കാനുമായാണ് കൊളോസിയത്തിന്റെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കൊളോസിയമായി ചേര്‍ന്നുള്ള പദ്ധതികളെല്ലാം ചരിത്രപ്രാധാന്യത്തോടെയും സാംസ്‌കാരിക തനിമ നഷ്ടപ്പെടുത്താതെയും ചരിത്രഅപഗ്രഥനത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിച്ചേര്‍ന്നത്. കൊളോസിയം ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ അല്‍ഫോന്‍സിന റുസ്സോ പ്രതികരിച്ചു.

എക്സിക്ലൂസീവ് ഗ്ലാഡിയേറ്റര്‍ ഷോ ബുക്ക് ചെയ്യാന്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 9 വരെയാണ് അവസരം. പങ്കാളികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയ് 7, 8 കളിലാണ് ചാന്‍സ്. 16 പേരുടെ ടീമിനായി പരിശീലനം ഒരുക്കിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലെ സന്ദര്‍ശന സമയങ്ങളിലെ ടൂറിസ്റ്റുകളെ നിലനിര്‍ത്തിക്കൊണ്ട് ഷോ നടത്താനാണ് തീരുമാനം. കുട്ടികളെ ചരിത്ര അവബോധമുള്ളവരാക്കുകയെന്ന ചിന്ത കൂടി ഷോ മുന്നോട്ടുവയ്ക്കുന്നുണ്ട്. യുവാക്കള്‍ക്കിടയിലെ വിനോദത്തിനായുള്ള ഷോ ചരിത്രപ്രാധാന്യമുള്ളത് കൂടിയാക്കുകയെന്ന ലക്ഷ്യവും ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിനുണ്ട്. Colosseum x Airbnb

content summary; Colosseum x Airbnb: ‘Gladiator 2’ show sparks excitement and controversy

×