June 18, 2026 |
Share on

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണസംഘം വേണമെന്ന് അജിത

അഴിമുഖം പ്രതിനിധി വടക്കാഞ്ചേരി കൂട്ടബലാത്സംഗം സംബന്ധിച്ച യുവതിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയും അന്വേഷി അദ്ധ്യക്ഷയുമായ കെ.അജിത. ജെന്‌റര്‍ സെന്‍സിറ്റീവായതും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി തയ്യാറാവണമെന്ന് അഴിമുഖത്തോട് പ്രതികരിക്കവേ അജിത പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുകൈയെടുത്ത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അദ്ദേഹത്തിന്‌റെ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടി സി.പി.എമ്മിന്‌റെ ഭാഗത്ത് നിന്നുണ്ടാവണം. […]

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ടബലാത്സംഗം സംബന്ധിച്ച യുവതിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയും അന്വേഷി അദ്ധ്യക്ഷയുമായ കെ.അജിത. ജെന്‌റര്‍ സെന്‍സിറ്റീവായതും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി തയ്യാറാവണമെന്ന് അഴിമുഖത്തോട് പ്രതികരിക്കവേ അജിത പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുകൈയെടുത്ത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അദ്ദേഹത്തിന്‌റെ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടി സി.പി.എമ്മിന്‌റെ ഭാഗത്ത് നിന്നുണ്ടാവണം.

പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ ഇരയെ അശ്ലീല പരാമര്‍ശങ്ങളിലൂടെ അപമാനിക്കുകയാണ് പൊലീസ് ചെയ്തത്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം. സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന നിലയില്‍ താനടക്കമുള്ളവര്‍ പ്രക്ഷോഭരംഗത്തിറങ്ങുമെന്നും അജിത വ്യക്തമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×