June 05, 2026 |
Share on

അഖിലേഷ് യാദവ് ഡോണ്‍ ആകുമ്പോള്‍…

ഡോണ്‍ ടുവിന്റെ മാതൃകയില്‍ അഖിലേഷ് 2 എന്ന തിരഞ്ഞെടുപ്പ് പ്രചാരണ സ്പൂഫ് ട്രെയ്‌ലറാണ് പുറത്തിറക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ശേഷം ഡോണ്‍ ആയി എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ്. ഡോണ്‍ ടുവിന്റെ മാതൃകയില്‍ അഖിലേഷ് 2 എന്ന തിരഞ്ഞെടുപ്പ് പ്രചാരണ സ്പൂഫ് ട്രെയ്‌ലറാണ് പുറത്തിറക്കിയിരിക്കുന്നത്. ഷാരുഖ് ഖാന് പകരം അഖിലേഷ് യാദവ് ഡോണ്‍ ആകുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാണ്. അഖിലേഷ് യാദവിനെ, ഷാരൂഖ് ഖാന്റെ തന്നെ റയീസിന്റെ സപൂഫ് ട്രെയ്‌ലര്‍ അഖിലേഷിനെ വച്ച് ചെയ്ത ബിയോണ്ടസ്റ്റ് ഡിജിറ്റല്‍ സ്റ്റുഡിയോ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എഡിറ്റിംഗ് അത്ര മികച്ചതാണെന്ന് പറയാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

×