June 04, 2026 |
Share on

വേലി ചാടുന്ന ചീങ്കണ്ണി – വൈറലായി വീഡിയോ, പറക്കാന്‍ കഴിയാത്തത് നന്നായി എന്ന് സോഷ്യല്‍മീഡിയ

വേലി ചാടുന്ന ഈ അദ്ഭുത മുതല സോഷ്യല്‍മീഡിയയില്‍ വൈറലായി. പറക്കാന്‍ കഴിയാഞ്ഞത് നന്നായി എന്ന കമന്റും വന്നിട്ടുണ്ട്.

വേലി ചാടുന്ന പല തരം ജന്തുക്കളെ പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ വേലി ചാടുന്ന ഒരു ചീങ്കണ്ണിയെ സങ്കല്‍പ്പിക്കാനാകുമോ? അതെ അങ്ങനെയൊരു ചീങ്കണ്ണി അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട്. വേലി ചാടുന്ന ഈ അദ്ഭുത ചീങ്കണ്ണി സോഷ്യല്‍മീഡിയയില്‍ വൈറലായി. പറക്കാന്‍ കഴിയാഞ്ഞത് നന്നായി എന്ന കമന്റും വന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ചീങ്കണ്ണികള്‍ കയറുന്നത് തടയാന്‍ കമ്പി വേലി കെട്ടിയത് കൊണ്ട് കാര്യമില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഫ്‌ളോറിഡയിലെ നാവിക താവളത്തിന്റെ കമ്പി വേലിയിലൂടെ മുകളിലേയ്ക്ക് പിടിച്ചുകയറിയാണ് ചീങ്കണ്ണി അപ്പുറത്തേയ്ക്ക് ചാടി കൂളായി കടന്നുപോയത്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലുള്ള നേവല്‍ എയര്‍ സ്‌റ്റേഷനിലേയ്ക്ക്. പ്രദേശവാസിയായ ക്രിസ്റ്റീന സ്റ്റിവാര്‍ട്ടാണ് തന്റെ കാറിനുള്ളില്‍ നിന്നും ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

അതേസമയം പ്രദേശവാസികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ചീങ്കണ്ണിയെ നീക്കാനാകൂ എന്നാണ് നേവി അധികൃതരുടെ വിചിത്രമായ വാദമെന്ന് ഡബ്ല്യുജെഎഎക്‌സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നേവല്‍ എയര്‍ സ്റ്റേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീങ്കണ്ണികള്‍ സൈന്യത്തിന്റെ സുരക്ഷാ നടപടികളെയൊന്നും ഗൗനിക്കാറില്ല എന്ന് നേവല്‍ സ്റ്റേഷന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാരണവശാലും അവയുടെ അടുത്തേയ്ക്ക് പോകരുതെന്ന് മുന്നറിയിപ്പും.

Leave a Reply

Your email address will not be published. Required fields are marked *

×