June 13, 2026 |
Share on

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

അഴിമുഖം പ്രതിനിധി ചലച്ചിത്ര പ്രവര്‍ത്തകരായ ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കൊച്ചിയിലുള്ള അമലിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. രജിസ്ട്രാര്‍ അമല്‍നീരദിന്റെ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബറിലായിരുന്നു ആദ്യവിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ മൂലം 2011ല്‍ വിവാഹ മോചിതയാവുകയായിരുന്നു. അമലിന്റെ ആദ്യ വിവാഹമാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുള്ള അമല്‍ നീരദ് ബിഗ് ബി […]

അഴിമുഖം പ്രതിനിധി

ചലച്ചിത്ര പ്രവര്‍ത്തകരായ ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കൊച്ചിയിലുള്ള അമലിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. രജിസ്ട്രാര്‍ അമല്‍നീരദിന്റെ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്.

ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബറിലായിരുന്നു ആദ്യവിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ മൂലം 2011ല്‍ വിവാഹ മോചിതയാവുകയായിരുന്നു. അമലിന്റെ ആദ്യ വിവാഹമാണ്.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുള്ള അമല്‍ നീരദ് ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും പ്രവേശിച്ചു. 2009ല്‍ അമല്‍ ഒരുക്കിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സറുടെ വേഷത്തില്‍ ജ്യോതിര്‍മയി പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×