ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ജോഡി ഈജിപ്ഷ്യൻ തലയോട്ടികൾ പുതിയ Ancient Egyptian Cancer Surgery കണ്ടുപിടിത്തത്തിലേക്കാണ് ശാസ്ത്ര ലോകത്തെ കൊണ്ടുപോയിരിക്കുന്നത്. ‘നാഗരികതയുടെ ഉറവിടം’ എന്ന് വിളിക്കപ്പെടുന്ന ഈജിപ്ത്തിൽ മറ്റു മേഖലകൾക്കൊപ്പം വൈദ്യശാസ്ത്രത്തിലും വലിയ രീതിയിൽ പ്രാവീണ്യമുണ്ടായിരുന്ന ഒരു സമൂഹമുണ്ടായിരുന്നു, ഇതിനെ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ തെളുവുകൾ. പുരാതന ഈജിപ്തിലെ ഖനനത്തിനിടെ ലഭിച്ച തലയോട്ടികളിൽ ക്യാൻസർ ബാധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ചരിത്രത്തിലെ ആദ്യകാല കാൻസർ രോഗികളുടേതെന്ന് കരുതുന്ന ഒരു ജോടി പുരാതന ഈജിപ്ഷ്യൻ തലയോട്ടികളിൽ അതിനെ പ്രതിരോധിക്കനുള്ള ചികത്സ കൂടി നടത്തിയിരുന്നതായി പഠനങ്ങൾ പറയുന്നു.
ഫ്രോണ്ടിയേഴ്സ് ഇൻ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, തലയോട്ടികളിൽ ക്യാൻസർ വളർച്ചയ്ക്ക് ചുറ്റും ശസ്ത്രക്രിയ നടത്തിയ പാടുകൾ കണ്ടെത്തി. പുരാതന ഈജിപ്തുകാർ ക്യാൻസറിനെ ശസ്ത്രക്രിയയിലൂടെ ബേധമാക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളാണിത്. പുരാതന ഈജിപ്തുകാർ അവരുടെ വൈദ്യശസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾക്കും, വൈധിഗ്ദ്യത്തിനും വളരെ പ്രശ്തമാണ്. പല രോഗങ്ങൾക്കും പരിക്കുകൾക്കും ചികിത്സ നടത്തിയിരുന്നതായി ഗ്രന്ഥങ്ങൾ കാണിക്കുന്നു. കൃത്രിമ കൈകാലുകളും, പല്ലുകളും വരെ ഉണ്ടാക്കിയാതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് മാറി എന്നാൽ കാൻസർ ചികിത്സയിലേക്കുള്ള പുതിയ കണ്ടെത്തലുകൾ വൈദ്യശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലാണ് എന്ന് പഠനം പറയുന്നു.
പുരാതന ഈജിപ്തുകാർക്ക് സങ്കീർണ്ണമായ തലയോട്ടിയിലെ പരിക്കുകൾ ബേധമാക്കാനുള്ള ചികത്സ വിധികളുണ്ടായിരുന്നു. ക്യാൻസർ അവരെ സംബന്ധിച്ച് മാരകമായ ഒരു പുതിയ രോഗമായിരുന്നു. അവരുടെ വൈദ്യശസ്ത്ര വിജ്ഞാനത്തിൻ്റെ പരിധിക്ക് പുറത്തായിരുന്നു ക്യാൻസറെന്ന് പഠനത്തിൻ്റെ രചയിതാക്കളിലൊരാളായ ടാറ്റിയാന ടോണ്ടിനി പറഞ്ഞു. “പുരാതന ഈജിപ്ഷ്യൻ വൈദ്യശാസ്ത്രം 4,500 വർഷങ്ങൾക്ക് മുമ്പ് ക്യാൻസറിനെ എങ്ങനെ പ്രതിരോധിച്ചു? രോഗത്തെ കുറിച്ച് ഗവേഷണം നടത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള സവിശേഷമായ തെളിവാണ് ഈ കണ്ടെത്തൽ” എന്ന് പഠനത്തിൻ്റെ പ്രധാന രചയിതാവ് പ്രൊഫസർ എഡ്ഗാർഡ് കാമറോസ് കൂട്ടിച്ചേർത്തു. സ്പെയിനിലെ സാൻ്റിയാഗോ ഡി കമ്പോസ്റ്റേല സർവകലാശാലയിലെ പാലിയോപത്തോളജിസ്റ്റായ കാമറോസും സംഘവും കേംബ്രിഡ്ജ് സർവകലാശാലയുടെ ഡക്ക്വർത്ത് ശേഖരത്തിന്റെ കൈവശമുള്ള രണ്ട് തലയോട്ടികൾ പരിശോധിച്ചതായി പഠനം പറയുന്നു. പരിശോധിച്ച രണ്ട് തലയോട്ടിയിലും കാര്യമായ മുറിവ് കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
എങ്ങനെയാണ് ക്യാൻസർ ഇവരിൽ കണ്ടുതുടങ്ങിയത്? പുരാതന കാലത്ത് രോഗത്തിന്റെ വ്യാപന തോത് എത്രമാത്രമായിരുന്നു ? എങ്ങനെയാണ് ഈ അസുഖത്തിനെതിരെ പ്രതിരോധ മാർഗങ്ങൾ എന്തായിരുന്നു ? തുടങ്ങിയവ കണ്ടെത്താനായിരുന്നു തങ്ങൾ ശ്രമിച്ചതെന്ന് ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗവേഷകനായ ടോണ്ടിനി പറഞ്ഞു. ബിസി 2,687 മുതൽ 2,345 ബിസി വരെ ജീവിച്ചിരുന്ന ഒരു പുരുഷന്റെ തലയോട്ടിയും, ബിസി 663 നും 343 നും ഇടയിലുള്ള സ്ത്രീയുടെ തലയോട്ടിയുമാണ് പഠനത്തിനായി ഉപയോഗിച്ചിരുന്നത്. “മൈക്രോസ്‌കോപ്പിലൂടെ മുറിവിന്റെ അടയാളങ്ങൾ ആദ്യം കണ്ടപ്പോൾ, ഞങ്ങൾക്ക് വിശ്വസിക്കാനായില്ല.” ടോണ്ടിനി പറഞ്ഞു.
പുരുഷ തലയോട്ടിക്ക് ചുറ്റും 30-ഓ അതിലധികമോ ചെറിയ മുറുവുകൾ ഗവേഷകർ കണ്ടെത്തി. അവരെ ഒന്നുകൂടി അമ്പരപ്പിച്ചുകൊണ്ട് മുറിച്ച് നീക്കാൻ ശ്രമിച്ചത് പോലെ ഓരോ മുറിവിനും ചുറ്റും കത്തിയുടെ പാടുകൾ കൂടി ഉണ്ടായിരുന്നു.”പുരാതന ഈജിപ്തുകാർ ക്യാൻസർ കോശങ്ങളെ തലയോട്ടിയിൽ നിന്ന് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടാകാമെന്നും,” മറ്റൊരു സഹ-എഴുത്തുകാരനും, സ്പെയിനിലെ ബാഴ്സലോണയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സാഗ്രാത് കോർ സർജിക്കൽ ഓങ്കോളജിസ്റ്റ് പ്രൊഫസർ ആൽബർട്ട് ഇസിഡ്രോ പറഞ്ഞു. സ്ത്രീയുടെ തലയോട്ടിയിലെ ഒരു ഭാഗത്തും ക്യാൻസർ പടർന്നു പിടിച്ചിരുന്നു. ഇത് അസ്ഥികൾ നശിക്കാൻ കാരണമായിട്ടുണ്ട്. ഇതുകൂടാതെ മുൻ കാലങ്ങളിൽ ചികിൽസിച്ച് ബേദപ്പെടുത്തിയ മുറിവുകളും ഗവേഷകർ കണ്ടെത്തിയിരുന്നു.
Content summary; Ancient Egyptian skull shows oldest attempt at cancer surgery Ancient Egyptian Cancer Surgery
This post was last modified on May 31, 2024 2:42 pm
Leave a Comment