January 22, 2025 |

അന്താരാഷ്ട്ര കോടതിയ്‌ക്കെതിരേ ഇസ്രയേല്‍ നടത്തിയ ഒളിയുദ്ധത്തിന്റെ കഥ

ചാരപ്പണി, ഹാക്കിങ്, ഭീഷണി

ഗാസയിലെ ആയിരക്കണക്കിന് ജങ്ങൾക്ക് നേരെ ഇസ്രയേൽനടത്തിവരുന്ന അധിനിവേശത്തിൽ, പ്രസിഡണ്ട് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇസ്രയേൽ ജനതയെ മിസൈൽ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും, ബന്ദികളാക്കുകയും ചെയ്ത ഹമാസിനെതിരെയും കുറ്റം ചുമത്തിയിരുന്നു. അനുസരിച്ച് നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്താനുള്ള നടപടികൾക്കെതിരെ ഇൻ്റലിജൻസ് ഏജൻസികൾ മുഖേന നീക്കം നടത്തിയതായി അന്തരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. Israel Spying ICC

ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയുടെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ചില ഇസ്രയേലി, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ നീങ്ങുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനോടൊപ്പം ഐസിസിയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. ആരാണ് ഈ ഇടപെടൽ നടത്തുന്നതെന്ന വിശദാംശങ്ങൾ ഖാൻ വെളിപ്പെടുത്തിയില്ല. എന്നാൽ ഗാർഡിയനും ചില ഇസ്രയേലി മാസികകളും നടത്തിയ അന്വേഷണത്തിൽ ഇസ്രയേൽഏകദേശം പത്ത് വർഷത്തോളമായി ഐസിസിയെ സ്വാധീനിക്കാനുള്ള രഹസ്യ ശ്രമങ്ങൾ നടത്തുന്നുണ്ടന്ന് കണ്ടെത്തി. ഇതാദ്യമായാണ് ഒരു ഐസിസി പ്രോസിക്യൂട്ടർ അടുത്ത സഖ്യകക്ഷിയുടെ നേതാവിനെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നത്.

ഖാനിനിയും അദ്ദേഹത്തിൻ്റെ മുൻ ഉദ്യോഗസ്ഥരെയും ചാരപ്പണി ചെയ്യാനും സമ്മർദ്ദം ചെലുത്താനും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ചിരുന്നു. ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, രേഖകൾ തുടങ്ങിയവയിലൂടെ ഇസ്രയേൽപ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐസിസിയുടെ പദ്ധതികളെ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇസ്രയേലിനെതിരെ നീങ്ങാനുള്ള ഖാനിന്റെ ശ്രമങ്ങളിൽ അമേരിക്ക കൈകടത്തിയിരുന്നു. ഇസ്രയേൽപ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐസിസിയെ ലക്ഷ്യമിട്ടുള്ള രഹസ്യാന്വേഷണ ഓപ്പറേഷനുകളിൽ സജീവമായി ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ മാത്രമായിരുന്നില്ല ഈ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നത് ഇസ്രയേലിൻ്റെ ആഭ്യന്തര ചാര ഏജൻസി (ഷിൻ ബെറ്റ്), മിലിട്ടറി ഇൻ്റലിജൻസ് (അമാൻ), സൈബർ-ഇൻ്റലിജൻസ് ഡിവിഷൻ (യൂണിറ്റ് 8200) എന്നിവയും ഉൾപ്പെട്ടിരുന്നു. ഏജൻസികൾ ചാരവൃത്തിയിലൂടെ ലഭിച്ച വിവരങ്ങൾ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി പങ്കുവച്ചിരുന്നു.

മുൻ ഐസിസി പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൗദയ്‌ക്കെതിരായ ഒരു രഹസ്യ ഓപ്പറേഷന് നേതൃത്വം നൽകിയത് നെതന്യാഹുവിൻ്റെ അടുത്ത സഖ്യകക്ഷിയും പിന്നീട് ഇസ്രയേലിൻ്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ തലവനുമായ യോസി കോഹനാണ്. ഈ നീക്കത്തിന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ മുൻ പ്രസിഡൻ്റ് ജോസഫ് കബിലയുടെ സഹായമുൾപ്പെടെ ലഭിച്ചിരുന്നു. ഗാർഡിയൻ, +972 മാഗസിൻ, ലോക്കൽ കോൾ എന്നിവയുടെ അന്വേഷണത്തിലൂടെ ഐസിസിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇസ്രയേൽ നടത്തുന്ന ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ഈ അന്വേഷണത്തിൽ രണ്ട് ഡസനിലധികം ഇസ്രയേലി ഇൻ്റലിജൻസ്, ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, ഐസിസി വ്യക്തികൾ, നയതന്ത്രജ്ഞർ, അഭിഭാഷകർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങളും പരാമർശിക്കുന്നുണ്ട്.

തങ്ങൾക്കെതിരെ നടക്കുന്ന ഇൻ്റലിജൻസ് പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ച ഐസിസി ഊർജ്ജിതമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ഐസിസിയുടെ കൈവശമുള്ള പ്രധാന തെളിവുകളിലേക്ക് കടന്നുചെല്ലാൻ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഐസിസിക്കെതിരെ നിരീക്ഷണമോ രഹസ്യാന്വേഷണ പ്രവർത്തനങ്ങളോ നടത്തുന്നില്ലെന്ന് ഇസ്രയേൽ വാദിച്ചു. ഗാസയിലെ എട്ട് മാസം നീണ്ട യുദ്ധത്തിൽ 35,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നെതന്യാഹുവും ഗാലൻ്റും യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ ആരോപിച്ചു. ഇസ്രയേലിനെതിരെയുള്ള കേസ് പത്ത് വർഷമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പുതുതായി എത്തിയ അറസ്റ് വാറന്റ് ഇസ്രയേൽഉദ്യോഗസ്ഥരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ വാറണ്ടുകൾ പ്രതികളെ അറസ്റ്റ് ചെയ്യാതെ 124 ഐസിസി അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടയും.

Post Thumbnail
എന്നെ അധിക്ഷേപിക്കുന്നവർക്ക് നിരന്തരം എൻ്റെ മുഖം കാണേണ്ടി വരും.വായിക്കുക

ഇസ്രയേൽനേതാക്കൾ ഇതൊരു ഗുരുതരമായ ഭീഷണിയെന്നതിലുപരി ഒരു സൈനിക സംഘട്ടനമായാണ് കണക്കാക്കുന്നത്. 2015 ജനുവരിയിലാണ് ഐസിസിയ്‌ക്കെതിരായ അവരുടെ ശ്രമങ്ങൾ ആരംഭിക്കുന്നത്. യുഎൻ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും, ഐസിസിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇസ്രയേൽഉദ്യോഗസ്ഥർ ഈ നീക്കത്തെ “നയതന്ത്ര ഭീകരത” എന്നാണ് വിശേഷിപ്പിച്ചത്.

ഇസ്രയേൽസർക്കാരിന്റെ ഒരു പ്രതിനിധി സംഘം വാഷിംഗ്ടണിൽ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. 2020 മാർച്ചിൽ, ഐസിസി പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൗദ പലസ്തീൻ കേസ് കോടതിയുടെ പ്രീ-ട്രയൽ ചേമ്പറിലേക്ക് റഫർ ചെയ്‌ത് മൂന്ന് മാസത്തിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച്ച. ഡൊണാൾഡ് ട്രംപിൻ്റെ ഭരണം മുൻ ഡെമോക്രാറ്റിക് ഭരണകൂടത്തേക്കാൾ സഹായകരമാണെന്ന് ഒരു ഇസ്രയേലി ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നു. ഐസിസി പ്രോസിക്യൂട്ടറായ ഫാറ്റൗ ബെൻസൗദയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അമേരിക്ക സഹായങ്ങൾ നൽകിയിരുന്നു. ബരാക് ഒബാമ പ്രസിഡൻ്റായിരിക്കുമ്പോൾ ഈ നീക്കങ്ങൾ അസാധ്യമാകുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാംബിയയിൽ നിന്നുള്ള അഭിഭാഷകനായ ഫാറ്റൗ ബെൻസൗദ, 2012-ൽ ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടറായി നിയമിതനാകുന്നത്. 2015 ജനുവരി 16-ന്, ഫലസ്തീൻ ചേർന്ന് ആഴ്ചകൾക്കുശേഷം, ബെൻസൗദ “പലസ്തീനിലെ സാഹചര്യം” സംബന്ധിച്ച് പ്രാഥമിക പരിശോധന ആരംഭിച്ചു.

ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുള്ള അഞ്ച് സ്രോതസ്സുകൾ വെളിപ്പെടുത്തലനുസരിച്ച് ഫാറ്റൗയും മറ്റു ഉദ്യോഗസ്ഥരും ഫോൺ കോളുകളിലൂടെ പലസ്തീനുകാരുമായി ആശയവിനിമയം നടത്തുമ്പോൾ ഇസ്രയേൽപതിവായി ചാരവൃത്തി നടത്തിയിരുന്നു. പലസ്തീൻ ടെലികോം ഇൻഫ്രാസ്ട്രക്ചറിൽ ഇസ്രയേലിൻ്റെ നിയന്ത്രണം കാരണം, ഐസിസി ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ രഹസ്യാന്വേഷണ ഏജൻ്റുമാർക്ക് ഈ കോളുകൾ കേൾക്കാൻ കഴിയുമെന്ന് ഇവർ വിശദീകരിച്ചു. ഐസിസി ഉദ്യോഗസ്ഥരും പലസ്തീനിന് പുറത്തുള്ള ആളുകളും തമ്മിലുള്ള കോളുകൾ പിടിച്ചെടുക്കാൻ നിരീക്ഷണ സംവിധാനത്തിന് സാധിക്കില്ല.

2022 ജനുവരിയിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഇൻ്റർനാഷണൽ ക്രിമിനൽ കോടതിഓഫീസുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ നടപടികളിൽ പതിവ് സുരക്ഷാ സ്വീപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളിലെ പരിശോധനകൾ, ഫോൺ രഹിത പ്രദേശങ്ങൾ, സുരക്ഷാ ഭീഷണി വിലയിരുത്തൽ, പ്രത്യേക ഉപകരണങ്ങൾ സുരക്ഷക്കായി ലഭ്യമാക്കുക എന്നിവ യാണ്. കരീം ഖാൻ്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂട്ടറുടെ ഓഫീസ് വിവിധ ഭീഷണികളും ആശയവിനിമയങ്ങളും നേരിട്ടതായി ഐസിസി വക്താവ് പരാമർശിച്ചു. സമ്മർദം വകവയ്ക്കാതെ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനും പ്രതിരോധ മന്ത്രി ഗാലൻ്റിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ ഉൾപ്പെടെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഖാൻ മുന്നോട്ട് പോയി.പട്ടിണി, മാനുഷിക സഹായം നിഷേധിക്കൽ, സാധാരണക്കാരെ ബോധപൂർവം ലക്ഷ്യം വയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഉൾപ്പെടെ, യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഇസ്രയേലിനെതിരെ ആരോപിക്കുന്നുണ്ട്. Israel Spying ICC

content summary; Investigation reveals how Israeli intelligence agencies tried to derail war crimes prosecution f the international criminal court.

×