എറണാകുളത്ത് വച്ച് നടക്കുന്ന കേരള സ്‌കൂള്‍ കായിക മേളയിലെ മിന്നുന്ന താരങ്ങളായി അന്‍സ്വാഫും ശ്രേയയും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇ. പി രഹന കുറിച്ച മികച്ച സമയത്തിനെക്കാള്‍ വേഗത്തിലാണ് ജൂനിയര്‍ മത്സരത്തില്‍ ശ്രേയ ഫിനിഷിങ് പോയിന്റിലെത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 10.806 എന്ന അമ്പരപ്പിക്കുന്ന വേഗതയില്‍ ഓടി ഒന്നാമതെത്തിയ വേഗതാരമാണ് എറണാകുളം കരീംപാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍സ്വാഫ് കെ. അഷറഫ്. വേഗതാരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരമായ 100 മീറ്റര്‍ ഓട്ടം തുടങ്ങിയപ്പോള്‍ പെയ്യാന്‍ തുടങ്ങിയ മഴയ്ക്കും അവരുടെ പോരാട്ട വീര്യം ചോര്‍ത്താനായില്ല.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ തിരുവനന്തപുരം ജി വി രാജയിലെ ഇ പി രഹ്‌ന 12.62 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ നിവേദ് കൃഷ്ണ 10.98 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍ഗോഡ് അന്‍ഗാന്‍ഡിമോര്‍ സ്‌കൂളിലെ ബി.എ. നിയാസ് അഹമ്മദ് (12.40) സ്വര്‍ണം കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ ഇടുക്കി കാല്‍വരി മൗണ്ട് സി എച്ച്എസിലെ ദേവപ്രിയ ഷൈബു (13. 17) സ്വര്‍ണം സ്വന്തമാക്കി.
പരിമിതിയെ വെല്ലുവിളിച്ച് നിയാസ്
ജന്മനാ കാഴ്ചക്ക് പരിമിതിയുള്ള കുട്ടിയാണ് നിയാസ്. എന്നാല്‍ തന്റെ പരിമിതിയെ വെല്ലുവിളിച്ചുകൊണ്ട് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയപ്പോള്‍ നിയാസിനു മുന്‍പില്‍ തലകുനിച്ചത് അവന്റെ പരിമിതിയാണ്. 12.40 സെക്കന്റുകൊണ്ടാണ് നിയാസ് വിജയത്തിലേക്ക് ഓടി അടുത്തത്.
ഇടുക്കി കാല്‍വരിമൗണ്ട് സ്വദേശിയായ ദേവപ്രിയ ഷൈബുവിനാണ് സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം ലഭിച്ചത്. 13.27 സെക്കന്റിലാണ് ദേവപ്രിയ ഫിനിഷിങ് പോയിന്റിലെത്തിയത്.
content summary; answaf and shreya becomes speedsters in school sports fair