July 17, 2026 |
Share on

അനുഷ്‌ക ശര്‍മ പ്രേതമാകുന്നു; ഫില്ലൗരി ട്രെയിലര്‍

ചിത്രം നിര്‍മിക്കുന്നതും അനുഷ്‌കയാണ്

അനുഷ്‌ക ശര്‍മ പ്രേതമാകുന്നു. ഫില്ലൗരി എന്ന ചിത്രത്തിലാണു അനുഷ്‌ക കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷത്തില്‍ എത്തുന്നത്. അനുഷ്‌ക തന്നെയാണു ചിത്രത്തിന്റെ നിര്‍മാണവും. 2015 ലെ ഹിറ്റ് ചിത്രമായിരുന്നു എന്‍ എച് 10 നുശേഷം അനുഷ്‌കയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് ഫില്ലൗരി. അന്‍ഷായ് ലാല്‍ ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദില്‍ജിത്ത് ദോസാന്‍ജ്, മെഹ്‌റീന്‍ പിര്‍സാദ, സൂരജ് ശര്‍മ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. 2017 മാര്‍ച്ച് 24 നു ചിത്രം റിലീസ് ചെയ്യും. ഫില്ലൗരിയുടെ ട്രെയിലര്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×