ന്യൂഡൽഹിക്കും ഇസ്ലാമാബാദിനുമിടയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എന്തിനെയും നേരിടാൻ ഇന്ത്യൻ സേന തയ്യാറെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനികരെയും റിസർവ് ടെറിട്ടോറിയൽ ആർമി ഉൾപ്പെടെയുള്ള അധിക സേനകളെയും അതിർത്തിയിൽ വിന്യസിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.Army Moves More Troops to Border
ടെറിട്ടോറിയൽ ആർമിയുടെ 32 ബറ്റാലിയനുകളിൽ 14 എണ്ണവും, 2028 ഫെബ്രുവരി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിക്കാൻ സജ്ജമാണെന്നും, ടെറിട്ടോറിയൽ സൈനികരെ ഉടൻ ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും, സൈനികരുടെ ശക്തി ബലപ്പെടുത്തുന്നതിനുമായുള്ള ഒരു പ്രധാന നടപടിയാണ് ഇതെന്ന് വൃത്തങ്ങൾ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രധാന സ്ഥലങ്ങൾക്ക് കാവലാകുക, അവശ്യ സേവനങ്ങൾ നൽകാൻ സഹായിക്കുക, ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുക തുടങ്ങിയ ചുമതലകളും ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർക്കുണ്ട്.
1948ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ റൂൾ 33 പ്രകാരമാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിർത്തിയും, സംഘർഷ സാഹചര്യത്തിൽ പ്രധാനപ്പെട്ട സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും സേനയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി ടെറിട്ടോറിയൽ ആർമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും അംഗങ്ങളെയും തിരികെ വിളിക്കാൻ കരസേനാ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ട്.
ഒരു സാധാരണ ടെറിട്ടോറിയൽ ആർമി ബറ്റാലിയനിൽ 750 അംഗങ്ങളാണ് ഉണ്ടാവുക. ആവശ്യ ഘട്ടങ്ങളിൽ ആർമിയെ സഹായിക്കുന്ന പാർട്ട് ടൈം വാളണ്ടിയർമാരാണ് ടെറിട്ടോറിയൽ ആർമി. സാധാരണയായി, ടെറിട്ടോറിയൽ ആർമിയിൽ ചിലർ മാത്രമാണ് സജീവമായി ഡ്യൂട്ടിയിലുണ്ടാവുക. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭ്യമായ ബജറ്റ് ഉപയോഗിച്ച് ടെറിട്ടോറിയൽ ആർമിയിലെ കൂടുതൽ അംഗങ്ങളെ സജീവമാക്കാനാണ് ടിഎ ഡയറക്ടറേറ്റിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ച്ചകളിലായി അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചതായും, കൂടുതൽ ബറ്റാലിയനുകളെ ഉടൻ തന്നെ അത്യാവശ്യ സ്ഥലങ്ങളിൽ എത്തിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഈ സൈനികർക്കായി കൂടുതൽ ഗതാഗത സൗകര്യങ്ങൾ കൂടി ഒരുക്കുമെന്നും വ്യക്തമാക്കി.
സായുധ സേനയിലെ ഓഫീസർമാർക്കും, ഉദ്യോഗസ്ഥർക്കും അവധി കുറച്ചിട്ടുണ്ടെങ്കിലും ഇതിനകം അവധിയിലുള്ളവരെ തിരികെ വിളിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ മാത്രം അവധിയെടുക്കുക എന്ന് സൈനികർക്ക് നിർദേശമുണ്ട്. കൂടാതെ, എല്ലാ ഹ്രസ്വകാല സൈനിക കോഴ്‌സുകളും താൽകാലികമായി നിർദേശിച്ചിരിക്കുകയാണ്.Army Moves More Troops to Border
content summary; Army Moves More Troops to Border, Calls Up Reserves