June 15, 2026 |
Share on

മോദിയോട് ലാലു: ജനം ആട്ട കഴിക്കണോ ഡേറ്റ കഴിക്കണോ?

അഴിമുഖം പ്രതിനിധി റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ട്വീറ്റുകള്‍. ‘പാവപ്പെട്ട ജനങ്ങള്‍ ആട്ട കഴിക്കണോ ഡേറ്റ കഴിക്കണോ? ഡാറ്റയ്ക്ക് ചെലവ് വളരെ കുറവാണ്. ആട്ട ചെലവേറിയതും. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരും എന്നതുകൊണ്ട് സര്‍ക്കാര്‍ അര്‍ഥമാക്കുന്നത് ഇതാണോ?’ തുടങ്ങിയ പരിഹാസശരങ്ങളാണ് ലാലു ട്വീറ്റുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ലാലു മോദിയോട് ചോദിച്ചിരിക്കുന്ന മറ്റൊരു കാര്യം പ്രധാനമന്ത്രി പരസ്യത്തില്‍ വന്നതുകൊണ്ട് കോള്‍ഡ്രോപ്പിന്റെ പ്രശ്നം ആരു പരിഹരിക്കുമെന്ന് വ്യക്തമാക്കണമെന്നാണ്. മോദിയുടെ […]

അഴിമുഖം പ്രതിനിധി

റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ട്വീറ്റുകള്‍. ‘പാവപ്പെട്ട ജനങ്ങള്‍ ആട്ട കഴിക്കണോ ഡേറ്റ കഴിക്കണോ? ഡാറ്റയ്ക്ക് ചെലവ് വളരെ കുറവാണ്. ആട്ട ചെലവേറിയതും. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരും എന്നതുകൊണ്ട് സര്‍ക്കാര്‍ അര്‍ഥമാക്കുന്നത് ഇതാണോ?’ തുടങ്ങിയ പരിഹാസശരങ്ങളാണ് ലാലു ട്വീറ്റുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കൂടാതെ ലാലു മോദിയോട് ചോദിച്ചിരിക്കുന്ന മറ്റൊരു കാര്യം പ്രധാനമന്ത്രി പരസ്യത്തില്‍ വന്നതുകൊണ്ട് കോള്‍ഡ്രോപ്പിന്റെ പ്രശ്നം ആരു പരിഹരിക്കുമെന്ന് വ്യക്തമാക്കണമെന്നാണ്. മോദിയുടെ ജിയോ പരസ്യത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പടെയുള്ള പല പ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×