June 04, 2026 |
Share on

ഹൈക്കോടതിയിലെ ആത്മഹത്യ; മനോരമയെ വിമര്‍ശിച്ച് ആഷിഖ് അബു

ഇന്നത്തെ മനോരമ പത്രത്തിലാണ് ചിത്രം അച്ചടിച്ച് വന്നത്

ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്നും വയോധികന്‍ ചാടിമരിക്കുന്നതിന്റെ ചിത്രം മനോരമയില്‍ ഒന്നാം പേജില്‍ അച്ചടിച്ചതിനെ വിമര്‍ശിച്ച് ആഷിഖ് അബു. ഇന്നത്തെ പത്രത്തിലാണ് ചിത്രം അച്ചടിച്ച് വന്നത്. എട്ടാം നിലയില്‍ നിന്നും ചാടിയ ജോണ്‍സണ്‍ ഡിക്രൂസ് എന്നയാളാണ് മരിച്ചത്.

കെട്ടിടത്തില്‍ നിന്നും ചാടിയ വൃദ്ധന്‍ താഴേക്ക് മലര്‍ന്നു വീഴുന്നതിന്റെ ചിത്രമാണ് പകര്‍ത്തിയത്. ജോണ്‍സണ്‍ വായുവില്‍ നില്‍ക്കുന്നതായി തോന്നിക്കുന്ന ഭീതി തോന്നിക്കുന്ന ചിത്രമായിരുന്നു ഇത്. ഒന്നാം പേജില്‍ തന്നെയാണ് ഈ ചിത്രം അച്ചടിച്ച് വന്നത്. ‘ഇതിങ്ങനെ ഒന്നാം കോളത്തില്‍ അച്ചടിച്ചുവയ്ക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ’ എന്നാണ് മീഡിയ സാഡിസം എന്ന ഹാഷ് ടാഗോടെ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×