Continue reading “ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയകരം”
" /> Continue reading “ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയകരം” ">അഴിമുഖം പ്രതിനിധി
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്‌കോപ്പായ ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-30 കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജയകരമായിരുന്നു. സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് വിജയകരമായി വിക്ഷേപിച്ച അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നിര്‍ണായകമായ ചുവട് വയ്പ്പാണ് ഇത്. അമേരിക്കയുടെ അഞ്ച് ഉപഗ്രഹങ്ങളും കാനഡയുടേയും ഇന്തോനേഷ്യയുടേയും ഒരോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്നത്. അടുത്തകാലം വരെ ഐഎസ്ആര്‍ഒയ്ക്ക് ഇന്ത്യ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.