June 19, 2026 |
Share on

അട്ടക്കുളങ്ങര സ്കൂള്‍ പൊളിക്കാനുള്ള ശ്രമം തടഞ്ഞു

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അട്ടക്കുളങ്ങര സ്കൂള്‍ കെട്ടിടം പൊളിക്കാന്‍ ട്രിഡയുടെ നീക്കം. സ്കൂള്‍ പൊളിക്കുന്നതിനെതിരെ നിലനിന്നിരുന്ന സ്റ്റേ കാലാവധി കഴിഞ്ഞതിനെ  തുടര്‍ന്നാണിത്. എന്നാല്‍ ട്രിഡയുടെ നീക്കം  സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും മേയറും എത്തി തടഞ്ഞു . സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവാതെ സ്കൂളിനായുള്ള ക്ലാസ് മുറികള്‍ സഹിതം നിര്‍മ്മിച്ചു നല്‍കിയതിനു ശേഷമേ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാവൂ എന്ന് വ്യക്തമായ നിബന്ധന കോടതി വച്ചിരുന്നു . എന്നാല്‍ ഇതിനെയല്ലാം കാറ്റില്‍ പറത്തിയാണ് ട്രിഡ ഈ നടപടിക്കു മുതിര്‍ന്നത് . സ്കൂളിന്‍റെ രക്ഷാധികാരിയായ […]

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അട്ടക്കുളങ്ങര സ്കൂള്‍ കെട്ടിടം പൊളിക്കാന്‍ ട്രിഡയുടെ നീക്കം. സ്കൂള്‍ പൊളിക്കുന്നതിനെതിരെ നിലനിന്നിരുന്ന സ്റ്റേ കാലാവധി കഴിഞ്ഞതിനെ  തുടര്‍ന്നാണിത്. എന്നാല്‍ ട്രിഡയുടെ നീക്കം  സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും മേയറും എത്തി തടഞ്ഞു . സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവാതെ സ്കൂളിനായുള്ള ക്ലാസ് മുറികള്‍ സഹിതം നിര്‍മ്മിച്ചു നല്‍കിയതിനു ശേഷമേ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാവൂ എന്ന് വ്യക്തമായ നിബന്ധന കോടതി വച്ചിരുന്നു . എന്നാല്‍ ഇതിനെയല്ലാം കാറ്റില്‍ പറത്തിയാണ് ട്രിഡ ഈ നടപടിക്കു മുതിര്‍ന്നത് . സ്കൂളിന്‍റെ രക്ഷാധികാരിയായ ഹെഡ് മാസ്റ്ററെ പോലും അറിയിക്കാതെയാണ് ട്രിഡ അധികൃതര്‍ അട്ടക്കുളങ്ങര സ്കൂളില്‍ എത്തിയത്.

 100ലധികം വര്ഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന്റെ ഓടുകളും മറ്റും രാവിലെ ഏഴ് മണിയോടെ  എത്തിയ ട്രിഡ ഉദ്യോഗസ്ഥര്‍ തകര്‍ത്തു . രണ്ടാം ശനിയാഴ്ച ആയതിനാല്‍ സ്കൂള്‍ അധികൃതരും സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇല്ലാഞ്ഞ സന്ദര്‍ഭം നോക്കിയാണ് ട്രിഡ അധികൃതര്‍ സ്കൂള്‍ പൊളിക്കാനായി എത്തിയത് എന്ന് ആരോപണമുയരുന്നു.

നവീകരണപ്രവര്‍ത്തനം നടത്തിയ സ്കൂളില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടായിരുന്നു . വികസിച്ചു കൊണ്ടിരിക്കുന്ന സ്കൂളിന്റെ അവസ്ഥ കൂടി കണക്കാക്കാതെയാണ് അധികൃതര്‍ ഈ നടപടികള്‍ എടുത്തതെന്ന് ട്രീവാക്ക് സംഘടന ഭാരവാഹിയായ അനിതാ ശര്‍മ്മ അഭിപ്രയപ്പെട്ടു . കോടതി നടപടികള്‍ക്ക് എതിര് നില്‍ക്കുന്നില്ലെന്നും എന്നാല്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള ട്രിഡയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നുവെന്നും അവര്‍  അറിയിച്ചു.

സര്‍ക്കാരിന്റെ കച്ചവടം സ്കൂളിന് പുറത്തുമതി; അട്ടക്കുളങ്ങര സ്‌കൂള്‍ നിലനില്‍ക്കേണ്ടതുണ്ട്‌

 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×