February 19, 2025 |
Share on

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക്

രാജ്യത്തെ പ്രധാന പാര്‍ട്ടികളുടെയെല്ലാം പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. കുട്ടികളെ സോഷ്യല്‍ മീഡിയയുടെ തെറ്റായ വഴികളില്‍ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം.

പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കി കഴിഞ്ഞു. 19ന് എതിരെ 34 വോട്ടിനാണ് സെനറ്റ് ബില്‍ പാസാക്കിയത്. 2025 അവസാനത്തോടെയാണ് നിയമം പ്രാബല്യത്തില്‍ വരുക. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയവ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതില്‍ യൂട്യൂബ്, വാട്സ്ആപ്പ്, മെസന്‍ജര്‍ കിഡ്സ് എന്നിവയെ ഉള്‍പ്പെടുത്തിയിട്ടില്ല. പഠനം, ആരോഗ്യം പോലുള്ള ആവശ്യങ്ങള്‍ക്കായി സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതിനാലാണ് നിയമപരിധിയില്‍ നിന്ന് ഇവയെ ഒഴിവാക്കിയത്. നിയമം ലംഘിച്ചാല്‍ അഞ്ച് കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും. എന്നാല്‍ പിഴ നല്‍കേണ്ടത്, ഉപയോഗിക്കുന്നവരല്ല, മറിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കമ്പനികളാണ് എന്നതും ശ്രദ്ധേയമാണ്. കനത്ത പിഴ ഈടാക്കുന്ന നിയമം അവ്യക്തവും സങ്കീര്‍ണവുമാണെന്നാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ പറയുന്നത്.au

strachildrens lia ban on social media for children under 16 

ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുഎസിലെ ചില സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം പാസാക്കിയിട്ടുണ്ട്. കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയ നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓസ്ട്രേലിയ നടത്തുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ യുവാക്കളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് എല്ലാ സര്‍ക്കാരുകളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഓസ്ട്രേലിയയുടെ നീക്കത്തെ എല്ലാവരും അഭിനന്ദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. നിയമം നടപ്പാക്കാനുള്ള ട്രയലുകള്‍ ജനുവരിയില്‍ തുടങ്ങും.

13 വയസിന് താഴെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഔദ്യോഗിക ഡാറ്റ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയുടെ മാതൃകയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവില്‍ ബ്രിട്ടന് പദ്ധതികളില്ല. എന്നാല്‍ ജനങ്ങളെ ഓണ്‍ലൈന്‍ ലോകത്ത് സുരക്ഷിതരാക്കാനും കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കാനുമായി ഒരു പഠനം ആരംഭിച്ചതായി ഡിജിറ്റല്‍ മന്ത്രി പീറ്റര്‍ കെയ്ല്‍ പറഞ്ഞു. നോര്‍വേയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുട്ടികളുടെ പ്രായം 13ല്‍ നിന്ന് 15 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയുള്ള നിയമം ഇതുവരെയും പാസാക്കിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കനുസരിച്ച് നോര്‍വേയില്‍ ഒന്‍പത് വയസുള്ള കുട്ടികളില്‍ ഭൂരിഭാഗം പേരും ഏതെങ്കിലും തരത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്ളവരാണ്. 2023ല്‍ ഫ്രാന്‍സില്‍ 15 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. 11 വയസിന് താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതും 13 വയസിന് താഴെയുള്ളവര്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ ഉപയോഗിക്കുന്നതും ഫ്രാന്‍സില്‍ നിരോധിച്ചിരുന്നു. ജര്‍മനിയില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അനുവദിച്ചാല്‍ മാത്രമേ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

ban social media

രാജ്യത്തെ പ്രധാന പാര്‍ട്ടികളുടെയെല്ലാം പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. കുട്ടികളെ സോഷ്യല്‍ മീഡിയയുടെ തെറ്റായ വഴികളില്‍ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രക്ഷിതാക്കളുടെ പിന്തുണ കൂട്ടുകയാണ് ലക്ഷ്യമെന്നും ഇതിനോടകം റിപ്പോര്‍ട്ടുകളുണ്ട്.australia ban on social media for children under 16 

Content Summary: australia ban on social media for children under 16

×