June 09, 2026 |
Share on

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മോട്ടോര്‍വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍

ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ എച്ച്.എസ്.ആര്‍.പി ഘടിപ്പിച്ചായിരിക്കും വിപണിയിലെത്തുക.

ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ പുതിയ മോട്ടോര്‍വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ എച്ച്.എസ്.ആര്‍.പി ഘടിപ്പിച്ചായിരിക്കും വിപണിയിലെത്തുക.പുതിയ നമ്പര്‍ പ്ലേറ്റില്‍ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ തടയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം (1989), 2001 ലെ എച്ച്.എസ്.ആര്‍.പി ഉത്തരവ് എന്നിവ ഭേദഗതി ചെയ്യും. പഴയ വാഹനങ്ങള്‍ക്ക് എച്ച്.എസ്.ആര്‍.പി. വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള നിര്‍മാതാക്കളായിരിക്കും.

എച്ച്.എസ്.ആര്‍.പിയുടെ പ്രത്യേകതകള്‍:

  1.    അലുമിനിയം കൊണ്ടുള്ള ഈ നമ്പര്‍ പ്ലേറ്റുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെ കൂടുതല്‍    വിവരങ്ങള്‍ ഉണ്ടാകും.
  2.   ഏഴക്കമുള്ള ലേസര്‍ കോഡ്
  3.   ക്രോമിയം കൊണ്ടുള്ള ഹോളോഗ്രാം
  4.   എന്‍ജിന്‍, ഷാസി നമ്പറുകള്‍ പതിപ്പിച്ച സ്റ്റിക്കര്‍
  5.   നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന           രീതിയില്‍ സ്നാപ് ലോക്ക് സംവിധാനം ഉപയോഗിച്ചാണ് തയ്യാറാക്കുക
  6.     തേര്‍ഡ് രജിസട്രേഷന്‍ മാര്‍ക്ക് (രജിസ്‌ട്രേഷന്റെ എല്ലാ വിവരങ്ങളുമുള്ള ഹോളോഗ്രാം             സ്റ്റിക്കര്‍) വാഹനത്തിന്റെ മുന്‍പിലും ഒട്ടിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×