June 26, 2026 |
Avatar
അഴിമുഖം
Share on

നാനോയേക്കാള്‍ കുഞ്ഞന്‍ കാറുമായ് മോറീസ് ഗാരേജസ്

ചൈനയിലിറക്കിയ എംജിയുടെ ബെയ്ജന്‍ ഇ 100, ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

നാനോയേക്കാള്‍ കുഞ്ഞന്‍ കാറ് നിരത്തിലിറക്കി ഇന്തയന്‍ വിപണി പിടിക്കാന്‍ മോറീസ് ഗാരേജസ് (എംജി). ചൈനീസ് വാഹന നിര്‍മ്മാതക്കളായ ഷാങ്ങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീ കോര്‍പ്പറേഷന്റെ (SAIC) ഉടമസ്ഥതയിലുള്ള എംജി തുടക്കത്തില്‍ കുഞ്ഞന്‍ ഇലക്ട്രിക് കാറുകള്‍ കൊണ്ട് ഇന്ത്യയിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ചൈനയിലിറക്കിയ എംജിയുടെ ബെയ്ജന്‍ ഇ 100, ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2488 എംഎം നീളവും 1600 എംഎം വീല്‍ബേസും 1670എംഎം ഉയരമുള്ള ഈ മോഡല്‍ റ്റൂ ഡോര്‍ മൈക്രോ കാറാണ്. 39 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമുള്ള സിംഗില്‍ ഇലക്ട്രിക് മോട്ടറാണ് ഈ കുഞ്ഞന്‍ കാറിനുള്ളത്.

പരമാവധി മണിക്കൂര്‍ 100 കി.മീ പായാന്‍ കഴിയുന്ന മൈക്രോ കാറിന്റെ 14.9kWh ലിഥിയം അയോണ്‍ ബാറ്ററി ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 155 കി.മീ സഞ്ചരിക്കാന്‍ സാധിക്കും. ഏഴര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ആകുന്ന ബാറ്ററിയാണിത്. റീജറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും, സുരക്ഷയ്ക്കായി എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, പാര്‍ക്കിങ് സെന്‍സര്‍, പെഡസ്ട്രിയന്‍ അലര്‍ട്ട് സിസ്റ്റം എന്നീ സംവിധനങ്ങളുമുണ്ട്.

800 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്‍ര് സിസ്റ്റം, ടച്ച് പാഡ് കണ്‍ട്രോളര്‍, ഇലകട്രിക് പവര്‍ സ്റ്റിയറിങ്ങ്. കീലെസ് എന്‍ട്രി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×