ലക്ഷങ്ങള്‍ വില മതിക്കുന്ന ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി നാഗ ചൈതന്യ

വാഹനങ്ങളുടെ കടുത്ത ആരാധകനായ നാഗ ചൈതന്യയുടെ ഗാരേജില്‍ ചെറുതും വലുതമായ നിരവധി ബൈക്കുകള്‍ നേരത്തെ തന്നെയുണ്ട്

ജര്‍മാന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഹെറിറ്റേജ് ‘ആര്‍9ടി’ സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാ താരം നാഗ ചൈതന്യ. ഇന്ത്യയില്‍ 17.45 ലക്ഷം രൂപ മുതലാണ് ആര്‍9ടി-യുടെ എക്സ്ഷോറൂം വില. ഓണ്‍ റോഡ് വില 20 ലക്ഷത്തോളമാകും.

വാഹനങ്ങളുടെ കടുത്ത ആരാധകനായ നാഗ ചൈതന്യയുടെ ഗാരേജില്‍ ചെറുതും വലുതമായ നിരവധി ബൈക്കുകള്‍ നേരത്തെ തന്നെയുണ്ട് .കവസാക്കി 250, ഹോണ്ട സിബിആര്‍ 1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, കവസാക്കി നിഞ്ച ZX 636, യമഹ YZF R1, ZX 10R, കവസാക്കി നിഞ്ച GPz1000, ഹോണ്ട സിബിആര്‍ 600ആര്‍ആര്‍, ഡുക്കാട്ടി 1098, എംവി അഗസ്റ്റ എഫ് 4 1000 സുസുക്കി 650, തുടങ്ങിയ ബൈക്കുകള്‍ അവയില്‍ ചിലതാണ്.

7750 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 119 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. പെര്‍ഫോമെന്‍സില്‍ കേമനായ ആര്‍9ടി-ക്ക് മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം.1170 സിസി എയര്‍കൂള്‍ഡ് ഫ്ളാറ്റ് ട്വിന്‍ എന്‍ജിനാണ് ആര്‍9ടി-ക്ക് കരുത്തേകുന്നത്.ജര്‍മന്‍ നിലവാരത്തില്‍ സുരക്ഷയിലും ആര്‍9ടി മുന്‍പന്തിയിലാണ്.

അഴിമുഖം ബ്യൂറോ:
Related Post
Leave a Comment