June 04, 2026 |
Share on

ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ് 20d M Sport ‍ഇന്ത്യൻ വിപണിയിൽ

41.50 ലക്ഷം രൂപയാണ് ഇതിന്റെ വില.

ഇന്ത്യൻ നിരത്തുകളിൽ വിസ്മയം സൃഷ്ടിക്കാൻ ബിഎംഡബ്‌ളിയു അവരുടെ പുതിയ എക്സ്1 എസ് ഡ്രൈവ് 20d M സ്പോർട്സ് വിപണിയിലെത്തിച്ചു. 41.50 ലക്ഷം രൂപയാണ് ഇതിന്റെ വില. സുരക്ഷാ ഫീച്ചറുകൾക്ക് ബിഎംഡബ്ല്യൂ എപ്പോഴത്തേയും പോലെ തന്നെ ഇതിലും പ്രാധാന്യം നല്കിയിരിക്കുന്നു.

ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനമിക് സ്റ്റബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സിറ്റ് മൗണ്ടുകൾ, റൺഫ്ലാറ്റ് ടയറുകൾ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അകമേയുള്ള വിശേഷങ്ങൾ പറയുകയാണെങ്കിൽ, ആംബിയന്റ് ലൈറ്റിങ്, ഇരട്ട സോൺ ക്ലൈമേറ്റ് കൺട്രോൾ, മൾട്ടി ഫങ്ക്ഷൻ സ്പോർട്സ് ലെതർ സ്റ്റിയറിങ് വീൽ, ഹെഡ്സ് ആപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ് എന്നീവയാണ് ഈ പുതിയ വിസ്മയത്തിനു മാറ്റ് കൂട്ടുന്നത്.

വാഹനപ്രേമികളുടെ മനം നിറയ്ക്കുന്ന രീതിയിലുള്ള ഡേ ലൈറ്റിങ് റണ്ണിഗ് ലൈറ്റുകൾ, എൽഇഡി ഹെഡ് ലാംപ്, 18 ഇഞ്ച് അലോയ് വീൽ തുടങ്ങിയവ ക്ലാസ്സിക് ലുക്ക് നൽകുന്നു. 6.5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സംവിധാനമാണ് കാറിലുള്ളത്. ആപ്പിൾ കാർ ഡിസ്‍പ്ലേ, ഐ ഡ്രൈവ് നേവിഗേഷൻ തുടങ്ങിയവയും, ആൻഡ്രോയിഡ് ഓട്ടോ BMW ആപ്പുകളുടെ പിന്തുണയും ഇൻഫോടെയ്മെന്റ് സംവിധാനത്തിലുണ്ട്.

2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ്‌ ഡീസൽ എൻജിൻ 187 bhp കരുത്തും 400 എൻഎം ടോർക്കും പകരുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×