UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട സിറ്റിയെ എതിരിടാന്‍ ടൊയോട്ട യാരിസ്

ടൊയോട്ടയുടെ എത്തിയോസ്, കൊറോള ആള്‍ട്ടിസ് മോഡലുകള്‍ക്കിടയിലാണ് യാരിസ് സ്ഥാനം പിടിക്കുക

                       

സി സെഗ്‌മെന്റ് സെഡാന്‍ വിപണിയിലേയ്ക്കുളള പുതിയൊരു മോഡലുമായാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഓട്ടോ എക്‌സ്‌പോയ്ക്ക് എത്തിയത്. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ന മോഡലുകളുമായി മത്സരിക്കാനെത്തുന്ന ടൊയോട്ട സെഡാന് പേര് യാരിസ് എന്നാണ്. മേയ് മാസം പകുതിയോടെ യാരിസ് വിപണിയിലെത്തും.

ഇന്ത്യയില്‍ എത്തുമെന്നു പ്രതീക്ഷിച്ച വിയോസ് തന്നെയാണ് യാരിസ്. ചില വിപണികളില്‍ വിയോസ് എന്നും യാരിസ് അറ്റീവ് എന്നും യാരിസിനു പേരുകളുണ്ട്. ലോകത്ത് നിലവില്‍ 120 രാജ്യങ്ങളില്‍ യാരിസ് വില്‍പ്പനയ്ക്കുണ്ട്.

ടൊയോട്ടയുടെ എത്തിയോസ്, കൊറോള ആള്‍ട്ടിസ് മോഡലുകള്‍ക്കിടയിലാണ് യാരിസ് സ്ഥാനം പിടിക്കുക. വില ഏറെ ആകര്‍ഷകമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

"</p

പെട്രോള്‍ എന്‍ജിന്‍ വകഭേദം മാത്രമാണ് യാരിസിനുണ്ടാകുക. 108ബിഎച്ച്പി, 1.5 ലീറ്റര്‍ , ഡ്യുവല്‍ വിവിടി ഐ എന്‍ജിനുളള കാറിന് ആറ് സ്പീഡ് മാന്വല്‍, ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ ഉണ്ടാകും.

കാഴ്ചയ്ക്ക് കൊറോള ആള്‍ട്ടിന്റെ ചെറുപതിപ്പ് പോലെയുളള യാരിസിന് മികച്ച സുരക്ഷാ സംവിധാനങ്ങളും ഫീച്ചറുകളുമുണ്ട്. എതിരാളികള്‍ക്കില്ലാത്ത 12 ഫീച്ചറുകള്‍ തങ്ങളുടെ കാറിനുണ്ടെന്നു ടൊയോട്ട അവകാശപ്പെടുന്നു.

സി സെഗ്‌മെന്റ് സെഡാന്‍ വിഭാഗത്തില്‍ ആദ്യമായി ഏഴ് എയര്‍ബാഗുകളുമായാണ് യാരിസിന്റെ വരവ്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്ക്, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, റൂഫില്‍ ഉറപ്പിച്ച എസി വെന്റ്, ബട്ടന്‍ അമര്‍ത്തി ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ് തുടങ്ങി മുന്തിയ ഫീച്ചറുകളുടെ നീണ്ട നിരതന്നെ ഈ സെഡാനില്‍ കാണാം .15 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം.

ഏപ്രിലില്‍ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ യാരിസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങും. 8.40 ലക്ഷം രൂപ13.50 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

Share on

മറ്റുവാര്‍ത്തകള്‍