ഫേസ്ബുക്കിലും റ്റ്വിട്ടറിലും അനുശോചന സ്റ്റാറ്റസുകളുടെയും അനുസ്മരണ ധാരാളിത്തത്തിന്റെയും അപ്പ്‌ഡേറ്റുകളുടെയും ശബ്ദം നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ഒരു മനുഷ്യന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുമ്പോൾ, ദക്ഷിണാഫ്രിക്കയിൽ മഡിബയുടെ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ, ഇവിടെ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ദാർ -എസ് -സലാമിലെ വഴികളിലുടെ നടക്കുകയാണ് ഞാൻ. കേരളത്തിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാവുന്ന ഒരു അനുശോചന പോസ്റ്റർ പോലും ഇവിടെങ്ങും ഇല്ല. ആഫ്രിക്കയുടെ പുത്രൻ എന്ന് മാധ്യമങ്ങൾ വിളിക്കുന്ന മണ്ടേല ഇവർക്കാരാണ്? എന്താണ് മഡിബയുടെ മരണം ഇവിടെ നിഴലിക്കാത്തത്?
മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കിട്ടാനാണ് ആധ്യപകനും സുഹൃത്തുമായ റേസലിന്റെ അടുത്ത് സംസാരിച്ചത്. ഉത്തരങ്ങൾ മനസിലെ ധാരണകളെയും മുൻവിധികളെയും അപ്പാടെ മായ്ച്ച് കളഞ്ഞു. റേസലിന്റെ ഉത്തരങ്ങളിലുടെ..
മണ്ടേല മഹാനായ നേതാവാണ് വർണ വിവേചനത്തിനെതിരെ പോരടിയവൻ. എന്നാൽ ലോകം വാഴ്ത്തുന്ന പോലെ ആഫ്രിക്കയുടെ നേതാവല്ല മണ്ടേല. ദക്ഷിണാഫ്രിക്കയുടെ നേതാവാണ്. അദേഹത്തിന്റെ വ്യക്തിത്വത്തിനു അതിരുകളില്ല പക്ഷെ അദ്ധേഹത്തിന്റെ പ്രതിഛായ സാമ്രാജ്യ ശക്തികൾ നന്ദി സൂചകമയി നൽകിയതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
“ദക്ഷിണാഫ്രിക്കയുടെ നേതാവ്” എന്ന് ലോകം വാഴ്ത്തിപ്പാടുന്ന മണ്ടേല സാമ്രാജ്യ ശക്തികളുടെ ചട്ടുകമായി തീരുകയായിരുന്നു “ബ്ലാക്ക് ഈസ് ബുട്ടിഫുള്‍ “ബ്ലാക്ക് കോന്‍ഷ്യസ്നെസ്സ്” എന്നീ മുദ്രാവക്യങ്ങളുമായി ദക്ഷിണാഫ്രിക്കയാകെ ഇളക്കി മറിച്ച സ്റ്റീവ് ബിക്കോ വർണ വിവേചനത്തിനും ചൂഷണത്തിനും എതിരെയുള്ള പ്രതിഷേധ സമരങ്ങൾക്കിടയിൽ നിന്നും നഗ്നനായി വലിച്ചിഴയ്ക്കപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രുരമായി കൊല്ലപ്പെട്ടു. മണ്ടെലയെക്കാൾ ജനങ്ങൾക്കിടയിൽ കഴിഞ്ഞ സ്റ്റീവ് ബിക്കൊയെ എന്തുകൊണ്ട് കൊന്നു. എന്തുകൊണ്ട് വിചാരണ ചെയ്തില്ല. എന്തുകൊണ്ട് തുറങ്കിലടച്ചില്ല. ജയിലിൽ വെച്ച് ബ്രെയിൻ വാഷ് ചെയ്തു സമാധാനത്തിന്റെയും, ത്യാഗത്തിന്റെയും, സഹനത്തിന്റെയും പുത്തൻ വസ്ത്രങ്ങളണിയിപ്പിച്ചു അധികാരത്തിന്റെ തൊപ്പിയും നല്കി പുറം ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്നവനല്ല സ്റ്റീവ് ബിക്കൊ. ഇതു പോലെ മണ്ടേല എന്ന നേതാവിനെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി സാമ്രാജ്യ ശക്തികൾ ബലി കൊടുത്ത നേതാക്കൾ ഒരുപാടുണ്ട്.
1985 ൽ .ബ്രിട്ടണും അമേരിക്കയും ഇസ്രയേലും ജയിലിൽക്കിടന്ന മണ്ടെലയോടൊപ്പം ചേർന്നുണ്ടാക്കിയ ഉടമ്പടികൾ ഈ വിഗ്രഹ നിർമാണത്തിന്റെ ആധാരശിലയാണ്. 1988 ൽ പാശ്ചാത്യ പോപ്പ് ഗായകരുടെ നേതൃത്വത്തിൽ മണ്ടേലയുടെ മോചനത്തിന്റെ വേഗതക്കുട്ടുവാൻ സംഗീതവും മറ്റു മാർഗങ്ങളും ഉപയോഗിച്ചപ്പോൾ വാൾട്ടർ സിസലുവിനേയും, മിയാഗേനിയെയുമൊക്കെ നേതൃനിരയിൽ നിന്ന് ഇല്ലാതാക്കുകയായിരുന്നു.
സ്വർണ-വജ്ര ഖനികളുടെ പൂർണ നിയന്ത്രണം പാശ്ചാത്യ ശക്തികൾക്കു നല്കാമെന്ന ഉറപ്പിന്മേലും , ഇസ്രയെലിന്റെ സഹായത്തോടെയുള്ള അണുവായുധ പരീക്ഷണങ്ങൾ പാശ്ചാത്യ നേതൃത്വത്തിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കും എന്ന ഉടമ്പടിയുടെയും പുറത്താണ് 1990 ഫെബ്രുവരിയിൽ മണ്ടേല ജയിൽ മോചിതനാകുന്നത്.
മണ്ടേല അഫ്രിക്കയോട് ചെയ്ത മറ്റൊരു നീതികേട് “എയിഡ്സ്” രോഗത്തിന് ആഫ്രിക്കയുടെ മുഖം നല്കിയതാണ്. 1980ൽ ന്യുയോർക്കിലും കാലിഫോർണിയയിലും സ്വവർഗാനുരാഗികൾക്കിടയിൽ തുടങ്ങിയ എയിഡ്സ് എന്ന രോഗം അടിമത്തത്തിന്റെ ബാക്കി പത്രമായാണ് ആഫ്രിക്കൻ മണ്ണിൽ മരണം കൊയ്യുന്നത്. പാശ്ചാത്യ ശക്തികളുടെ ചൂഷണത്തിനു വെള്ള മുഖം മൂടി നല്കുകയായിരുന്നു മണ്ടേലയുടെ എയിഡ്സ് നിവാരണ പദ്ധതി.
പാശ്ചാത്യ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന പോലെ ആഫ്രിക്കയുടെ മിശിഹ അല്ല മണ്ടേല. മണ്ടേല ദക്ഷിണാഫ്രിക്കയെ മൊചിപ്പിക്കുകയായിരുന്നില്ല. ചങ്ങലകൾ അഴിച്ചു വിട്ടതിനു ശേഷം ഒരു വിശാലമായ തുറങ്കലിൽ അടയ്ക്കുകയായിരുന്നു.
മലാലയിലും ഒരു മണ്ടേലയെ കാണാം മുതലാളിത്ത മാധ്യമങ്ങൾ മണ്ടേലമാരെയും മലാലമാരെയും സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്റ്റീവുമാർ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ തെരുവിൽ വെച്ചു കൊല്ലപ്പെടും. അല്ലെങ്കിൽ കയ്യും കാലുമറുത്തു മാറ്റി രക്തസാക്ഷി എന്ന പേര് നൽകി ആദരിക്കും. തീവ്രവാദിയായി മുദ്രകുത്തി വെടിവെച്ചു കൊല്ലും. വെള്ള പുതച്ച ചരിത്രം സത്യങ്ങൾ മറച്ചു പിടിക്കും. ചോദ്യങ്ങൾക്കപ്പുറം ചരിത്ര സത്യങ്ങൾ ഉറങ്ങി കിടക്കുന്നുണ്ട്.
സത്യത്തിനു കറുപ്പിന്റെ മുഖമാണ്. തേച്ചാലും മാച്ചാലും പോകില്ല. വിഗ്രഹങ്ങൾ ഉടയേണ്ടത് തന്നെയാണ്. അത് കല്ലിൽ കൊത്തിയതാണ്. മണ്ണിലേക്ക് മടങ്ങി പോകേണ്ടതാണ്. മരണത്തിന്റെ വേദനയിൽ പങ്കു ചേർന്ന് നിന്നുകൊണ്ട് ഈ യഥാര്‍ഥ്യങ്ങള്‍ പങ്കു വെയ്ക്കുന്നു.
This post was last modified on January 2, 2017 5:27 pm
Leave a Comment