June 07, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

കണ്ണഞ്ചിക്കും ഓട്ടോഎക്സ്പോ 2014

ഓട്ടോ വിപണിയിലെ മാന്ദ്യത്തെ മറികടന്ന് സന്ദര്‍ശക പ്രവാഹത്തില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടര്‍ ഷോ ആയ ഓട്ടോഎക്സ്പോ 2014. ഗ്രേയ്റ്റര്‍ നോയിഡയിലെ പ്രദര്‍ശന മൈതാനിയില്‍ വെട്ടി തിളങ്ങുന്ന കാറുകളും ബൈക്കുകളും-തീര്‍ച്ചയായും ഗ്ലാമര്‍ മോഡലുകളെയും-കാണാന്‍ ഒറ്റ ദിവസം കൊണ്ടെത്തിച്ചേര്‍ന്നത് ഒരു ലക്ഷം പേരാണ്. ഓട്ടോഎക്സ്പോ 2014ന്‍റെ കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങളിലൂടെ…(ചിത്രങ്ങള്‍: ശ്രീധര്‍ ബാലസുബ്രമണ്യന്‍)   റോഡിലേക്കിറങ്ങാന്‍ തയ്യാറായി ഗംഭീര്യവും പഴമയും ഒത്തിണങ്ങിയ അംബാസഡര്‍ റെനോയുടെ കണ്‍സെപ്റ്റ് കാറായ KWID. ഇതാദ്യമായാണ് ഈ ഫ്രഞ്ച് കമ്പനി യൂറോപ്പിന് പുറത്ത് ഒരു […]

ഓട്ടോ വിപണിയിലെ മാന്ദ്യത്തെ മറികടന്ന് സന്ദര്‍ശക പ്രവാഹത്തില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടര്‍ ഷോ ആയ ഓട്ടോഎക്സ്പോ 2014. ഗ്രേയ്റ്റര്‍ നോയിഡയിലെ പ്രദര്‍ശന മൈതാനിയില്‍ വെട്ടി തിളങ്ങുന്ന കാറുകളും ബൈക്കുകളും-തീര്‍ച്ചയായും ഗ്ലാമര്‍ മോഡലുകളെയും-കാണാന്‍ ഒറ്റ ദിവസം കൊണ്ടെത്തിച്ചേര്‍ന്നത് ഒരു ലക്ഷം പേരാണ്. ഓട്ടോഎക്സ്പോ 2014ന്‍റെ കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങളിലൂടെ…(ചിത്രങ്ങള്‍: ശ്രീധര്‍ ബാലസുബ്രമണ്യന്‍)
 

റോഡിലേക്കിറങ്ങാന്‍ തയ്യാറായി ഗംഭീര്യവും പഴമയും ഒത്തിണങ്ങിയ അംബാസഡര്‍

റെനോയുടെ കണ്‍സെപ്റ്റ് കാറായ KWID. ഇതാദ്യമായാണ് ഈ ഫ്രഞ്ച് കമ്പനി യൂറോപ്പിന് പുറത്ത് ഒരു കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശിപ്പിക്കുന്നത്

റെനോയുടെ മിന്നും ഇലെക്ട്രിക് കാര്‍ ZOE

റെനോയുടെ മെഗാന്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നു. ഹാച്ച്ബാക്, സെഡാന്‍ മോഡലുകളിലായി ഇതിന്‍റെ ഡീസല്‍, പെട്രോള്‍ കാറുകള്‍ ലഭ്യമാണ്.
 

ഹോണ്ടായുടെ പുതിയ താരം
 

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാര്‍ മോഡല്‍   അവതരിപ്പിക്കുന്നു
 

ഹ്യുണ്ടായി സ്റ്റാളിനു മുന്‍പില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന സന്ദര്‍ശകര്‍. മാരുതി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ സെല്ലര്‍ ഹ്യുണ്ടായി ആണ്.
 

അണിഞ്ഞൊരുങ്ങിയ ഒരു ഹീറോ മോട്ടോര്‍സൈക്കിള്‍
 

ഷോയ്ക്ക് വേണ്ടി പുത്തന്‍ പെയിന്‍റടിച്ച ഹ്യുണ്ടായി i20
 

വിന്‍റേജ് കാര്‍ സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന മോഡല്‍

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×