UPDATES

Avatar

കാഴ്ചപ്പാട്

ഷാരോണ്‍ റാണി മായാ ലീല എബി തരകന്‍ വി.ടി ബല്‍റാം അശ്വതി സേനന്‍ സ്വാമി സംവിദാനന്ദ് ഷാഹിന റഫീഖ് ടീം അഴിമുഖം ദീപന്‍ ശിവരാമന്‍ ആക്ഷി മാഗസിന്‍ രൂപേഷ് കുമാര്‍ പ്രഭ സക്കറിയാസ് ദീപ്തി ഉണ്ണികൃഷ്ണന്‍ ജോര്‍ജ് ഐപ് സോമി സോളമന്‍ ജെ. ഗോപീകൃഷ്ണന്‍ പി.ആര്‍ വന്ദന ബുക്സ് സ്റ്റോര്‍ പി.വി ഷെബി അയാസ് മേമന്‍ ഷൈമ പി അനുപമ ആനമങ്ങാട് ട്രെന്‍ഡിംഗ് സിനിമ കൊട്ടക വാദമുഖം പാലക്കാട് ശ്രീരാം എ.എസ് അജിത്കുമാര്‍ അനൂപ് വര്‍ഗീസ് കുരിയപ്പുറം സൈറ മുഹമ്മദ് ഉണ്ണി മാക്സ് ജിക്കു വര്‍ഗീസ് ജേക്കബ് പ്രൊഫ. സി കര്‍മചന്ദ്രന്‍ അന്‍വര്‍ അബ്ദുള്ള സോജാ… രാജകുമാരി പകല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാകാന്‍ സാധ്യത ജോ പോള് അഞ്ചേരി പി.സി ചാക്കോ ആനി പോള്‍ കെ രാധാകൃഷ്ണന്‍ അബ്ബാസ് ഓ എം ഐസിബി സോണി സോമരാജന്‍ കവിത രാജീവ് കുമാര്‍ വിനോദ് റ്റി. കുളത്തൂപ്പുഴ ക്യാപ്റ്റന്‍ രമേഷ് ബാബു കെ പി ജയകുമാര്‍ പ്രൊഫ.സി രവീന്ദ്രനാഥ് ടോണി ടെഡ്ഡി ഫെര്‍ണാണ്ടസ് ഇന്‍ഫോസിസ് മറ്റൊരു ടൈറ്റാനിക് ആവുകയാണോ? മ്യൂസ് മേരി ഷിന്റോ തോമസ് കെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ശ്രീകലാ നായര്‍ സുധീര്‍ ഖാന്‍ പ്രീതേഷ് ബാബു അന്ന മഹേഷ് നായര്‍ പോള്‍ ആനന്ദ് പി.ജി പ്രഗീഷ് എം.ബി രാജേഷ് ജിനു സാം ജേക്കബ് ആരതി പി.എം ഷിബി പീറ്റര്‍ ഷാഫി റഹ്മാന്‍

                       

ജീവിതത്തെ ഒന്നു തലകീഴായി നിന്നു നോക്കിയാല്‍, അങ്ങനെ നോക്കിപ്പോകുന്ന ചില സംഭവ വികാസങ്ങളാണ് സൂപ്പര്‍ സാംബ ഗേളിന്‍റെ കാര്യത്തിലും സംഭവിച്ചത്. അത് ഇവിടെ വായിക്കാം, കാണാം. 

ഷാരോണ്‍ റാണി

പ്രശസ്ത ഗ്രാഫിക് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും. ഇപ്പോള്‍ ഭൂട്ടാനില്‍.

 

 

                       
പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. 
 
മായാ ലീല
റിസര്‍ച്ച് സ്റ്റുഡന്റ്
 
                       

കൂനന്‍ കുരിശ്, കിന്നാത്തുമ്പികള്‍, മയാമി ബീച്ച് വഴി ദേശകല്പനകള്‍ക്ക് കുറുകെ കിലോമീറ്റേഴ്സ്  ആന്‍ഡ് കിലോമീറ്റേഴ്സ് ഓടുന്ന ഒരു ലിമിറ്റഡ് സ്റ്റോപ്പാണ് ക്രോസ് കണ്‍ട്രി

എബി തരകന്‍ 
ഭൂട്ടാനില്‍ മീഡിയാ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നു. നാലാം ക്ളാസില്‍ കാളകുടം കൈയ്യെഴുത്ത് മാസികയുടെ എഡിറ്ററായിരുന്നു. ട്വിറ്ററില്‍ ഉണ്ട് @abytharakan. 
                       

തൃത്താല എം.എല്‍.എ. ബി.ടെക്, എല്‍.എല്‍.ബി, എം.ബി.എ ബിരുദധാരി. ജനകീയ വിഷയങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ പ്രമുഖന്‍. 

                       

ഡല്‍ഹി യുണിവേഴ്സിറ്റിയില്‍ ഗവേഷക. കത്തെഴുത്തും വായനയും യാത്രകളും ഇഷ്ട വിനോദങ്ങള്‍.

                       
ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.
 
                       
Movie Map
ലോക സിനിമയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടയാളപ്പെടുത്തുകയും അവയുടെ സാംസ്കാരിക പരിസരത്തെ പരിശോധിക്കുകയും ചെയ്യുന്ന കോളം. 
 
Shahina Rafiq
പ്രമുഖ ചല്‍ച്ചിത്ര നിരൂപക, എഴുത്തുകാരി. ആനുകാലികങ്ങളില്‍ ലോക സിനിമയെ കുറിച്ച് സ്ഥിരമായി എഴുതുന്നു
                       
വിജയ് ചൌക്ക്
 
രാഷ്ട്രപതിഭവനില്‍ നിന്ന് രാജ്പഥ് വഴി മുന്നോട്ട് നീങ്ങിയാല്‍ ഇരുവശവും സൗത്ത്, നോര്‍ത്ത് ബ്‌ളോക്കുകളാണ്. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രിമാര്‍ ഇരിക്കുന്ന സൗത്ത് ബ്‌ളോക്കും അഭ്യന്തരവകുപ്പ്, സാമ്പത്തിക കാര്യവകുപ്പ് മന്ത്രിമാരുടേയും അസ്ഥാനമായ നോര്‍ത്ത് ബ്‌ളോക്കും. റെയ്‌സിനാകുന്നിന്‍ ചുവട്ടിലാണ് വിജയ് ചൌക്ക്.  
 
ഇടത് ഭാഗത്തേക്ക് നോക്കിയാല്‍ പാര്‍ലമെന്റും ചുറ്റും പ്രധാന സര്‍ക്കാര്‍ ഓഫീസുകളും. മുന്നോട്ട് നോക്കിയാല്‍ കാഴ്ച മുട്ടിനില്‍ക്കുന്നത്, ഒന്നാംലോക മഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധങ്ങളിലും കൊല്ലപ്പെട്ട ഇന്ത്യന്‍പട്ടാളക്കാരുടെ പേരുകള്‍ കൊത്തിവച്ച ഇന്ത്യാഗേറ്റും. ഇതിന് താഴെ ജ്വലിക്കുന്ന അമര്‍ജവാന്‍ ജ്യോതി.
 
എല്ലാ ജനുവരി 29 നും വൈകുന്നേരം ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ഗര്‍വ് വിളിച്ചോതുന്ന ബീറ്റിംഗ് ദ റിട്രീറ്റ് നടക്കുന്നത് ഈ വിജയ്ചൗക്കിലാണ്. നിറപ്പകിട്ടാര്‍ന്ന വസ്ത്രവും കുളിര്‍മഴ പെയ്യിക്കുന്ന സംഗീതവുമായി ഡല്‍ഹി ഈ മഞ്ഞുകാലത്ത് ആഘോഷത്തില്‍ മതിമറക്കും. റിപ്പബ്‌ളിക് ദിന ആഘോഷങ്ങളുടെ കൊട്ടിയിറക്കമാണ് ഇവിടെ നടക്കുന്നതെങ്കിലും ഉത്സവങ്ങളൊന്നും ഇവിടെ അവസാനിക്കില്ലെന്നതാണ് വാസ്തവം. ഇന്ത്യന്‍ജനാധിപത്യത്തിന്റെ കൈവഴികള്‍ ഒഴുകി എത്തുന്ന സംഗമഭൂമിയാണ് വിജയ്ചൗക്. മറ്റെങ്ങും വായിക്കാത്ത, പലരും പറയാന്‍ മടിക്കുന്ന സത്യത്തിന്റെ കാഹളം മുഴക്കി അഴിമുഖത്തില്‍ വിജയ് ചൌക്ക് എന്ന കോളം ആരംഭിക്കുന്നു.
 
മുഖ്യധാരാ മാധ്യമങ്ങള്‍ വിഴുങ്ങുന്നതോ വിട്ടുകളയുന്നതോ ആയ പച്ചസത്യം വിളിച്ച് പറയാനുള്ള വേദി കൂടിയാണിത്.
                       

ബ്ളാക്ക് ബോക്സ്

നമ്മളെല്ലാവരും ജീവിച്ചിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ പ്രസക്തിയെ നമുക്കെങ്ങനെ നിഷേധിക്കാനാവും? അതിന്റെ പ്രസക്തിയെ നിഷേധിക്കുക എന്നാല്‍ നമ്മുടെ തന്നെ അസ്തിത്വത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നാണര്‍ത്ഥം! നമുക്കെങ്ങനെ സ്വന്തം പാദങ്ങളിലേയ്ക്ക് നിറയൊഴിക്കാന്‍ കഴിയും? സമകാലിക ലോക, ഇന്ത്യന്‍, കേരള തീയേറ്റര്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചില പരിശോധനകള്‍. 

ദീപന്‍ ശിവരാമന്‍

ഇന്ത്യന്‍ തിയേറ്ററിലെ ശ്രദ്ധേയരായ യുവ സംവിധായകരില്‍ പ്രമുഖന്‍. ഉബു റോയ്, പീര്‍ ജിന്‍റ്, സ്പൈനല്‍ കോഡ് തുടങ്ങിയ നാടകങ്ങളുടെ സംവിധായകനായ ദീപന്‍ ഇപ്പോള്‍ ഡല്‍ഹി അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയില്‍ അസ്സോസ്സിയേറ്റ് പ്രൊഫെസ്സര്‍ ആണ്. International theater festival of Kerala – യുടെ Artistic Director കൂടിയാണ്. ലണ്ടനിലെ Wibledon College of Art MA Fine Art, VLP & Drawing-ല്‍ നിന്നും PhD. 

                       

സോളിഡ് ഫ്രെയിംസ്

ഒരു കാഴ്ചക്കാരിയായി നില്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം. ചുറ്റുമുള്ള കാഴ്ചകള്‍ ആവിഷ്ക്കരിക്കാനുള്ള ഭാഷയെന്ന നിലയില്‍ സിനിമയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണ് സോളിഡ് ഫ്രെയിംസ്. സമകാലിക ഇന്ത്യന്‍ സിനിമകളുടെയും – പ്രത്യേകിച്ച് ഹിന്ദി സിനിമകളുടെ- ലോക സിനിമകളുടെയും വര്‍ത്തമാനം. 

ആക്ഷി മാഗസിന്‍

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നും മോഡേണ്‍ ഹിസ്റ്ററിയില്‍ മാസ്റ്റേഴ്സ് ബിരുദം. കുറച്ചു കാലം ഡി.എന്‍.എ ദിനപത്രത്തില്‍ ജോലി ചെയ്തു. 

 
                       
പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. 
 
Documentaries
 

Don’t be our fathers

Don’t be our fathers Music video

Black Board

Twinkle Twinkle Little Caste

Crime and Punishment

3D Stereo Caste

All Indians are…

Sabitha: A Woman and a Day

By the side of a River

Love stories In Black letters

Underworld Memories of Untouchables

 
ബ്ളാക്ക് ലെറ്റേഴ്‌സ് 
1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്. 
 
 
                       

കവി, വിവര്‍ത്തക. ഇപ്പോള്‍ ഡല്‍ഹിയില്‍ താമസം. 

www.prabhazacharias.blogspot.in 

                       
വീഥികള്‍
ബന്ധങ്ങളിലും കാഴ്ചപ്പാടുകളിലും സമൂഹത്തിലാകെത്തന്നെയുമുള്ള അതിര്‍രേഖകള്‍ പുനര്‍വ്യാഖ്യാനിക്കപ്പെടുന്ന സമയമാണിത്. നിലനില്‍ക്കുന്ന നിര്‍വചനങ്ങളുടെ പ്രസക്തിയും മാറുകയാണ്. അത് ഉള്‍ക്കൊള്ളാനുള്ള ചില ശ്രമങ്ങളും അതിന്റെ പ്രതിഫലനമെന്നോണമുള്ള ചില കാഴ്ചപ്പാടുകളുമാണ് ഈ കുറിപ്പുകള്‍. ചിലത് മാറിയേ മതിയാകൂ എന്നതു തന്നെയാണ് ഈ എഴുത്തിന്റെ അടിസ്ഥാനവും.
 
 
ദീപ്തി ഉണ്ണികൃഷ്ണന്‍
ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയാണ്.  
 
                       

കൊച്ചി കേന്ദ്രമായുള്ള Commodity Online Group-ന്റ്റെ മാനേജിംഗ് ഡയറക്റ്റരും സി.ഇ.ഒയുമാണ് ജോര്‍ജ് ഐപ്. 

                       
ചരിത്രത്തില്‍ ബിരുദാനന്തബിരുദവും ജേണലിസത്തില്‍ ഡിപ്‌ളോമയും. കുറച്ച് കാലം അധ്യാപക ജോലി ചെയ്തു. കൊല്ലം പെരുമണ്‍ സ്വദേശിയായ സോമി നിലവില്‍ ടാന്‍സാനിയയില്‍ താമസിക്കുന്നു. ഓണ്‍ലൈനുകളില്‍ അടക്കം വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.
 
                       
ജെ. ഗോപീകൃഷ്ണന്‍
 
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്നതിലൂടെ ശ്രദ്ധേയനായ മലയാളി പത്രപ്രവര്‍ത്തകന്‍. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം. ദൂരദര്‍ശനില്‍ സ്ട്രിംഗര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എ.സി.വി, ജയ്ഹിന്ദ് ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ദി പയനീര്‍ ദിനപത്രത്തില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. തലശേരിയില്‍ ജനിച്ചെങ്കിലും തിരുവനന്തപുരത്ത് സ്ഥിരതാമസം. 
 
റഫ് കട്ട്
 
അധികാരവും പണവും കൈയ്യൂക്കും എല്ലക്കാര്യങ്ങള്‍ക്കും ഉത്തരം പറയുന്ന ഡല്‍ഹിയുടെ ഉള്‍വൃത്തങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒട്ടും ചോരാതെ, മറയില്ലാതെ പറയുന്ന കുറിപ്പുകളാണ് റഫ് കട്ട്.

 

                       

പി ആര്‍ വന്ദന

15 വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നിരവധി പുരസ്കാരങ്ങള്‍ നേടി.

ഓരോ നിമിഷവും സമൂഹത്തിന്റെ മറവിയിലേക്ക് മാറ്റപ്പെടുന്നതും നാമോരോരുത്തരും കണ്ണു തുറന്നു തന്നെ കാണേണ്ടതുമായ ജീവിതത്തിലെ ചില യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള കുറിപ്പുകളാണ് ‘പരിധിക്ക് പുറത്ത്’.  

                       

ഇംഗ്ളീഷിലും മറ്റ് ഭാഷകളിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കോളം. 

                       

പോളിസി പള്‍സ്

 

തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നിരന്തരമായി നിഷേധിക്കപ്പെടുന്ന ഭൂരിപക്ഷജനത, ഏകകക്ഷി ഭരണത്തിന് തിരശ്ശീല വീണത്, അനിശ്ചിതത്വം പുകഞ്ഞ കൂട്ടുകക്ഷി സര്‍ക്കാരുകള്‍, ദേശീയതാല്‍പര്യം ബലികഴിച്ച പ്രാദേശികപാര്‍ട്ടികളുടെ വളര്‍ച്ച, മൂര്‍ച്ഛിച്ച വര്‍ഗ്ഗീയതയും വിഘടനവാദവും, അറുതിയില്ലാത്ത അഴിമതി, മനുഷ്യത്വം തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന അരാജകത്വം… ഇങ്ങനെയെല്ലാമുള്ള കാഴ്ചകളാണ് പോളിസി പള്‍സ്.

 

പി.വി ഷെബി

ന്യൂഡല്‍ഹിയില്‍ താമസം. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതുന്നു 

                       
അന്താരാഷ്ട്ര പ്രശസ്തനായ കളിയെഴുത്തുകാരന്‍. കഴിഞ്ഞ 35 വര്‍ഷമായി പത്രപ്രവര്‍ത്തക മേഖലയില്‍. മിഡ് ഡേയില്‍ തുടങ്ങിയ കരിയര്‍ പിന്നീട് ബോംബെ ടൈംസ്, ഡി.എന്‍.എ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. സ്‌പോര്‍ട്‌സ് വീക്ക് മാസികയുടെ എഡിറ്ററും ഇന്‍ഡിപെന്‍ഡന്റ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ സ്‌പോര്‍ട്‌സ് എഡിറ്ററുമായിരുന്നു. ഇപ്പോള്‍ ന്യൂസ് എക്‌സിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ്, മിന്റ്, മെയില്‍ ടുഡേ, ഡെക്കാന്‍ ക്രോണിക്കിള്‍/ഏഷ്യന്‍ ഏജ്, ടൈംസ് എന്നിവടങ്ങളില്‍ കോളമിസ്റ്റുമായി പ്രവര്‍ത്തിക്കുന്നു. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും സെറ്റ്മാക്‌സിലും ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിച്ചു. 
 
300-ലധികം ടെസ്റ്റുകളും 400-ലധികം ഏകദിന ക്രിക്കറ്റുകളും റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലോക കപ്പ് ക്രിക്കറ്റുകള്‍, 2006-ലെ ഫുട്‌ബോള്‍ ലോക കപ്പ്, 1988-ലേയും 2012-ലേയും ഒളിമ്പിക്‌സ്, 1991, 1993ലേയും വിമ്പിള്‍ഡണ്‍ ടെന്നീസ്, 1998, 2010കളിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, 1990-ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയും റിപ്പോര്‍ട്ട് ചെയ്തു. 
 
ക്രിക്കറ്റിനെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങളും ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷമുള്ള 50 വര്‍ഷത്തെ കുറിച്ചുള്ള India 50 – The Making of A Nation എന്ന പുസ്തകത്തിന്റെ സഹരചയിതാവും.
 
കമന്റ്റെറ്റര്‍ 
അയാസ് മേമന്‍ ആദ്യമായി മലയാളത്തില്‍ എഴുതുന്നു – അഴിമുഖത്തില്‍.
 
                       
 
പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ മലയാളത്തിലെ ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു.
 
                       

മലപ്പുറം ജില്ലയിലെ ആനമങ്ങാട് ജനനം. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദം. കഴിഞ്ഞ വര്‍ഷം വരെ IBM-ല്‍ ജോലി ചെയ്തു. ഇപ്പോള്‍ ഓണ്‍ലൈന്‍ ആനുകാലികങ്ങളില്‍ ശാസ്ത്ര, സാമൂഹിക വിഷയങ്ങളെ കുറിച്ച് എഴുതുന്നു

                       

മാറുന്ന ലോകത്തെ പുതുവിശേഷങ്ങള്‍ പരിചയപ്പെടുത്തുന്ന കോളം. ഹോളിവുഡ് മുതല്‍ മലയാള സിനിമ വരെയും സിലിക്കണ്‍വാലി മുതല്‍ ടെക്നോപാര്‍ക്ക് വരെയും ലേഡി ഗാഗ മുതല്‍ തൈക്കുടം ബ്രിഡ്ജ് വരെയുമുള്ള ട്രെന്‍ഡ് ഇവിടെ വിലയിരുത്തുന്നു. 

                       
സിനിമ കൊട്ടക
 
തീയറ്ററിലെ ഇരുട്ടിലേക്ക് ചിതറി വീണ വെള്ളി വെളിച്ചത്തില്‍ നമ്മെ മോഹിപ്പിച്ച് കഥാപാത്രങ്ങള്‍, അവയ്ക്ക് ജീവന്‍ നല്‍കിയ നടീനടന്മാര്‍, എഴുത്തുക്കാര്‍, സംവിധായകര്‍ തുടങ്ങിയവര്‍ ഒരിക്കല്‍ കൂടി സിനിമാ കൊട്ടകയിലെത്തുന്നു. വെള്ളിയാഴ്ചകളില്‍ അഴിമുഖത്തില്‍ സിനിമ വിശേഷങ്ങളുമായി പുതിയ പംക്തി – സിനിമ കൊട്ടക
                       

വിവിധ വിഷയങ്ങളെ ഇഴകീറി പരിശോധിക്കുന്ന കോളം

                       

ഡോക്ടര്‍ എന്‍. രമണി, പ്രൊഫസര്‍ ടി ആര്‍ എസ്, സുന്ദരേശ്വര ഭാഗവതര്‍ എന്നിവരുടെ ശിഷ്യന്‍. സംഗീതത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം (സംഗീതം). ഓള്‍ ഇന്ത്യ റേഡിയോ ‘എ’ ഗ്രേഡ് ആര്‍ട്ടിസ്റ്റ്. ചില ചാനല്‍ പാട്ട് മത്സരത്തില്‍ വിധി കര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഗീത ചിന്തകള്‍

സംഗീത ലോകത്തെ വിവിധ വഴികള്‍, പുഴിക്കുത്തുകള്‍, ആസ്വാദകര്‍, ലോക സംഗീതം തുടങ്ങിയവയെ കുറിച്ചുള്ള കുറിപ്പുകള്‍

                       

ദളിത് എഴുത്തുകാരന്‍, സംഗീതജ്ഞന്‍. ദളിത് രാഷ്ട്രീയം, കല, പോപ്പുലര്‍ സംസ്കാരം, സംഗീതം എന്നിവയെ സംബന്ധിച്ച് ശ്രേദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീന മണിമേഖലയുടെ “വൈറ്റ് വാന്‍ സ്റോറീസ് ” (2013) കെ ആര്‍ മനോജിന്റെ “എ പെസ്റ്റെറിംഗ് ജേര്‍ണി’ (2010) എന്നീ ഡോക്യുമെന്റികളുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ ജാതിയെ കുറിച്ചുള്ള ‘3 ഡി സ്റ്റീരിയൊ കാസ്റ്റ് ‘(2012) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.

 

സൌണ്ട് ബൂത്ത്

 
സിനിമാ പാട്ടുകളെ കുറിച്ചുള്ള ചെറുകുറിപ്പുകള്‍. ഓരോ പാട്ടുകളിലും അതിറങ്ങിയ കാലത്തേയും ടെക്‌നോളജിയേയും ശീലങ്ങളേയും കലഹങ്ങളേയും കേള്‍ക്കാന്‍ കഴിയും. എന്റെ കേള്‍വിയനുഭവങ്ങളും നിരീക്ഷണങ്ങളും ഈ കുറിപ്പുകളിലൂടെ പങ്കു വെക്കുന്നു.
 

 

                       

നാരിഴകള്‍

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. 

 

അനൂപ് വര്‍ഗീസ് കുരിയപ്പുറം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍, പുല്ലുവഴി, കീഴില്ലം കരയില്‍ കുരിയപ്പുറം വര്‍ക്കി പത്രോസ് എന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ ചെറുമകന്‍. പിതാവ് കെ.പി വര്‍ഗീസ് (കെ.എസ്.ആര്‍.ടി.സി), മാതാവ് റോസമ്മ വര്‍ഗീസ്. സഹോദരി ഡോ. ജിഷ വര്‍ഗീസ്.
ഭാര്യ തനുജ മേരി എബ്രഹാം (എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക ). മകള്‍ അനന്യ.

ബി പി എല്‍ ടെലികോം, എച് സി എല്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളില്‍ പാലക്കാട്, ചെന്നൈ, അമേരിക്കാ എന്നിവിടങ്ങളില്‍ ഉദ്യോഗം. നിലവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്. 

                       

ചുറ്റുപാടുമുള്ള ലോകവും മനുഷ്യരുമാണ് സൈറയുടെ എഴുത്തുകളില്‍ വരുന്നത്. കുഞ്ഞുങ്ങളും പ്രകൃതിയും മനുഷ്യ ബന്ധങ്ങളും സ്നേഹവും സന്തോഷവും കണ്ണീരുമൊക്കെ അവിടെ കടന്നു വരുന്നു. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശലഭജന്മങ്ങള്‍.

                       

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ഉണ്ണി മാക്‌സ് 1997 ഏപ്രില്‍ ആറിന് റോഡപകടത്തിന് ഇരയായി. നട്ടെല്ലിന് ക്ഷതം സംഭവിച്ച ഉണ്ണി നാല് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞു. വിധിയെ പഴിച്ച് ഭാവി കളയാന്‍ ഉണ്ണി തയാറായില്ല. പാതിവഴിയിലായിരുന്ന കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി മികച്ച ഗ്രാഫിക് ഡിസൈനറായി പേരെടുത്തു. ശാരീരിക വൈകല്യം അനുഭവിക്കുന്നവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന യത്‌നത്തിലാണ് ഇപ്പോള്‍. ഉണ്ണി ജീവിതം എഴുതുകയാണ് – തണല്‍മരം എന്ന കോളത്തിലൂടെ. 

                       

മാര്‍ജിനല്‍ നോട്സ്

സമകാലിക സംഭവവികാസങ്ങളോട് പ്രതികരിക്കുന്ന കോളം. മുഖ്യധാരാ മാധ്യമങ്ങളുടെ ധാരണകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കലുകള്‍ക്കും അപ്പുറം സമൂഹത്തിന്റെ നാനാതുറകളില്‍ നടക്കുന്ന നിശബ്ദമായ അനേകം ജീവിതങ്ങളും “വാര്‍ത്തകളല്ലാത്ത വാര്‍ത്ത’കളും വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നു. 

 

ജിക്കു വര്‍ഗീസ് ജേക്കബ്

ആനുകാലികങ്ങളിലും അഴിമുഖം ഉള്‍പ്പെടെയുള്ള പോര്‍ട്ടലുകളിലും സ്ഥിരമായി എഴുതുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇടപെടലുകളില്‍ സജീവം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥി. 

 

                       
കൊല്ലം കുണ്ടറ സ്വദേശിയായ പ്രൊഫ. സി.കര്‍മചന്ദ്രന്‍ 30 വര്‍ഷത്തെ ചരിത്ര അധ്യാപന സേവനത്തിന് ശേഷം തൃശൂര്‍ കുട്ടനെല്ലുര്‍ സി.അച്യുതമേനോന്‍ ഗവ.കോളജില്‍ നിന്ന് വിരമിച്ചു. നിലവില്‍ മാള പൈതൃക സംരക്ഷണ സമിതി അധ്യക്ഷനാണ്. സമകാലിക സംഭവവികാസങ്ങളെ അവലോകനം ചെയ്യുന്ന കോളമാണ് മറുപുറം. 
 
                       
കേരളാ ടാക്കീസ്  
 
കേരളാ ടാക്കീസ് ഒരു നാടന്‍ സിനിമാക്കൊട്ടക തന്നെയാണ്. ഒപ്പംതന്നെ കേരളമെന്ന ചലച്ചിത്രശാലയുമാണത്. കേരളസാമൂഹികതയിലെ വിവിധതരം തിരയിളക്കങ്ങളാണ് ഈ കൊട്ടകയിലെ തിരശ്ശീലയിളക്കങ്ങളെ വേലിയേറ്റുകയും വേലിയിറക്കുകയും ചെയ്യുക. സിനിമ എന്ന ബഹുതലസ്പര്‍ശിയും ബഹുജനപ്രിയവുമായ മാദ്ധ്യമത്തെ, കേവലം കലാരൂപമായി നിരൂപിക്കാതെ, ഒരു സാംസ്‌കാരികപാഠമെന്ന ഉള്‍ക്കാഴ്ചയോടെ, ആഴത്തിലും പരപ്പിലും വായിക്കുന്ന ലേഖനപരമ്പരകളായിരിക്കും ഈ പംക്തിയില്‍ ഉണ്ടാകുക. ചിലപ്പോള്‍ അതൊരൊറ്റ സിനിമയുടെ പഠനമാകും. ചിലപ്പോള്‍ പല സിനിമകളിലെ ഘടകങ്ങള്‍ നിര്‍മിക്കുന്ന പൊതുബോധത്തെ നിരീക്ഷിക്കുന്ന പാഠമാകും. ഇനിയും ചിലപ്പോള്‍, സമൂഹവും സിനിമയും പരസ്പരം പ്രതിഫലിക്കുന്ന പ്രതീതിസത്യത്തെ അടുത്തുകാണലാകും. ആഴ്ചതോറും റിലീസ് മാറുന്ന കേരളാ ടാക്കീസിലേക്ക് വായനക്കാരെ, കാണിക്കൂട്ടത്തെ വരവേല്ക്കുന്നു. 
 
 
അന്‍വര്‍ അബ്ദുള്ള
മുഖ്യധാരാ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തനം ഉപജീവനമാര്‍ഗവും ഉപജീവിതവുമായി സ്വീകരിച്ച എഴുത്തുകാരന്‍. കഥകളും നോവലുകളുമായി ഒരു ഡസനിലേറെ പുസ്തകങ്ങള്‍ പ്രമുഖ പുസ്തകശാലക്കാര്‍ പ്രസാധനം ചെയ്തിട്ടുണ്ടെങ്കിലും ബി അബുബക്കര്‍ എന്ന പേരില്‍ മലയാള്‍.എഎമ്മില്‍ തുടരെ എഴുതിയ ചലച്ചിത്ര വിമര്‍ശ ലേഖനങ്ങളിലൂടെയാണ് ആളുകള്‍ അത്യാവശ്യം അറിയുന്നതും ചൊറിയുന്നതും. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നു മാസ്റ്റര്‍ ബിരുദം. അവിടെത്തന്നെ ചലച്ചിത്രം ഐച്ഛികവിഷയമാക്കി ഗവേഷണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ റിവേഴ്‌സ് ക്ളാപ് എന്ന ചലച്ചിത്രവിമര്‍ശപംക്തി കൈകാര്യം ചെയ്യുന്നു. 
 
 
 
 
 
                       

 

'സൗണ്ട് തോമ' റിലീസായ ശേഷം സോജയുടെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. രാത്രിയിലും ചിലര്‍ വിളിക്കും. അഭിനയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ മാത്രമല്ല, നടി ഗോപികയോടുള്ള രൂപസാദൃശ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍.
 
ചിത്രം റിലീസായ ആദ്യദിവസം തന്നെ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ ജോസ് തിയേറ്ററില്‍ വെച്ച് നേരില്‍ കണ്ട സോജയ്ക്കു ചുറ്റും കൂടി, തൃശ്ശൂരില്‍ നിന്നുള്ള നായികനിരയിലെ പുതിയ താരോദയത്തെ പരിചയപ്പെടാനും സിനിമാവിശേഷങ്ങള്‍ അറിയാനും.
നാട്ടില്‍ അപ്പന്റെ സല്‍പ്പേരിന് വേണ്ടി സൗണ്ട് തോമ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തില്‍ കൃത്യസമയത്ത് വരന്‍ എത്താത്തതുമൂലം പ്രതിസന്ധിയിലായ പ്രതിശ്രുത വധുവിന്റെ വേഷമായിരുന്നു സോജയ്ക്ക്. സിനിമയിലെ കേന്ദ്രബിന്ദുവായ മുഹൂര്‍ത്തത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് ഗുണം ചെയ്തതായി സോജയും പറയുന്നു.
                       

 

'സൗണ്ട് തോമ' റിലീസായ ശേഷം സോജയുടെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. രാത്രിയിലും ചിലര്‍ വിളിക്കും. അഭിനയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ മാത്രമല്ല, നടി ഗോപികയോടുള്ള രൂപസാദൃശ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍.
 
ചിത്രം റിലീസായ ആദ്യദിവസം തന്നെ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ ജോസ് തിയേറ്ററില്‍ വെച്ച് നേരില്‍ കണ്ട സോജയ്ക്കു ചുറ്റും കൂടി, തൃശ്ശൂരില്‍ നിന്നുള്ള നായികനിരയിലെ പുതിയ താരോദയത്തെ പരിചയപ്പെടാനും സിനിമാവിശേഷങ്ങള്‍ അറിയാനും.
നാട്ടില്‍ അപ്പന്റെ സല്‍പ്പേരിന് വേണ്ടി സൗണ്ട് തോമ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തില്‍ കൃത്യസമയത്ത് വരന്‍ എത്താത്തതുമൂലം പ്രതിസന്ധിയിലായ പ്രതിശ്രുത വധുവിന്റെ വേഷമായിരുന്നു സോജയ്ക്ക്. സിനിമയിലെ കേന്ദ്രബിന്ദുവായ മുഹൂര്‍ത്തത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് ഗുണം ചെയ്തതായി സോജയും പറയുന്നു.
                       

ÈcâÁWÙßD2¼ß Øíæɵíd¿¢ ¥ÝßÎÄßçAØßW æ¿ÜßçµÞ¢ ÎdLß ®.øÞ¼Ïáæ¿ æÕ{ßæM¿áJÜßæa ÉÖíºÞJÜJßW dÉÇÞÈÎdLß ÎXçÎÞÙX ØßBᢠµWAøßMÞ¿¢ ¥ÝßÎÄßçAØßW ÕÝßÕßGí §¿æÉæGK ¦çøÞÉÃJßW ÈßÏÎÎdLß ¥ÖbßÈßµáÎÞùᢠøÞ¼ßÕÏíAÃæÎKá Ìßæ¼Éß. æ¼ÉßØß   ùßçMÞVGßW ÈßKí ®.Ìß.ÕÞ¼íçÉÏßÏáæ¿ çÉøí ÈàA¢ 溇â. ÕÞ¼íçÉÏßÏáæ¿ çÉøí ÕÜß‚ßÝÏíAáKÄí øÞ×íd¿àÏ ÜfcçJÞæ¿ÏÞæÃKá Ìßæ¼Éß ¦çøÞÉß‚á. §ì ¦ÕÖcB{ßW ÄàøáÎÞÈÎÞµÞæÄ ÉÞVÜæÎaí È¿É¿ßµZ Øá·ÎÎÞÏß È¿JÞX   ¥ÈáÕÆßAßæÜïKí   Ìßæ¼Éß øÞ¼cØÍÞ µfß ©ÉçÈÄÞÕí øÕßÖCV dÉØÞÆí ¥ùßÏß‚á.



¥çÄØÎÏ¢, dÉÇÞÈÎdLß øÞ¼ßÕÏíçAIÄßæˆKí ØÎÞ¼íÕÞÆß ÉÞVGß ÉùEá. dÉÄßÉf ÌÙ{æJ Äá¿VKá çÜÞµíØÍÏᢠøÞ¼cØÍÏᢠ¦Æc¢ ÉdLIí ÎÃßÕæø ÈßVJßÕ‚á. ÉßKà¿í ØçN{ß‚çMÞÝᢠÌÙ{¢ Äá¿VKá. çÜÞµíØÍ §KçJAá ÉßøßÏáµÏᢠøÞ¼cØÍ øIá ÎÃßÕæø ÈßVJßÕÏíAáµÏᢠæºÏíÄá.

                       

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എം.പിയുമായ പി.സി ചാക്കോ എ.ഐ.സി.സി വക്താവും 2ജി സ്‌പെക്ട്രം അഴിമതി ആരോപണം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അധ്യക്ഷനുമാണ്.  

 
                       

ആനി പോള്‍. ലോകോത്തര പ്രസിദ്ധീകരണങ്ങളായ ന്യൂസ് വീക്ക്, ഗാര്‍ഡിയന്‍ തുടങ്ങിയവയില്‍ സ്ഥിരമായി എഴുതുന്ന തിരുവല്ലക്കാരി. ഇപ്പോള്‍ ജമൈക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്റ്റ് ഇന്‍ഡീസിന്‍റെ സര്‍ ആര്‍തര്‍ ലൂയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇകണോമിക് സ്റ്റഡീസിന്റെ പബ്ളിഷിംഗ് വിഭാഗം മേധാവി.  

 
ബ്ളോഗ്: anniepaul.net
വെബ്‌സൈറ്റ്:  http://www.anniepaul.com
ട്വിറ്റര്‍: @anniepaul.
 

 

                       

രണ്ടു ദശകങ്ങളില്‍ ഏറെയായി കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് കെ രാധാകൃഷ്ണന്‍. 27 –മത്തെ വയസ്സില്‍ മന്ത്രിയായ രാധാകൃഷ്ണന്‍ കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പ് എന്നീ നിലകളിലും ശ്രദ്ധേയമായ പൊതു പ്രവര്‍ത്തനം കാഴ്ച വെച്ചു. ഇപ്പോള്‍ ചേലക്കരയില്‍ നിന്നുള്ള നിയമ സഭാംഗം. സി. പി. ഐ. (എം) സംസ്ഥാന സമിതി അംഗമായ രാധാകൃഷ്ണന്‍ തന്‍റെ രാഷ്ട്രീയം “ഇടതു ബദല്‍” എന്ന കോളത്തിലൂടെ അഴിമുഖം വായനക്കാരുമായി പങ്കു വെക്കും

                       

‘അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി’ വന്നവന്‍ എന്ന പേര് സോഷ്യല്‍ മീഡിയ പരിചയമുള്ളവര്‍ക്ക് അപരിചിതമാകാന്‍ വഴിയില്ല. പ്രവാസിയായിരിക്കുമ്പോഴും നാടിനെ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയാണ് അബ്ബാസിന്‍റെ കൂടുതല്‍ എഴുത്തുകളും. അതോടൊപ്പം പ്രവാസികള്‍ക്കും ജീവിതമുണ്ടെന്ന് സ്വന്തം അനുഭവങ്ങളിലൂടെ സരസമായും എന്നാല്‍ അല്പം കണ്ണീരില്‍ നനച്ചും അബ്ബാസ് എഴുതുമ്പോള്‍ ആരും ഇഷ്ടപ്പെട്ടു പോകും. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയാണ് അബ്ബാസ്. 13 വര്‍ഷമായി ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. 

                       

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും, അറസ്റ്റും, പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍.

 
ഒരു പാട് ആളുകളും പാചകവും ‘വര്‍ത്താനവും’ തിങ്ങി പാര്‍ത്ത ഒരു മലബാര്‍
കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും,
കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ
പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും,
ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ
പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.
 
                       

നിരവധി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘കേരള 2010 ഹെ ഫെസ്റ്റിവലി’ല്‍ ആദ്യ കവിതാ അവതരണം. ഈ കവിത പിന്നീട് ഫെസ്റ്റിവല്‍ ബ്ലോഗില്‍ ഇടം നേടി. ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് ഐഓവയുടെ ഇന്റെര്‍നാഷ്ണല്‍ റൈറ്റിങ് പ്രോഗ്രാമിന്റെ കീഴിലുള്ള അഡ്വാന്‍സ്ഡ് പോയെട്രി സെമിനാറില്‍ പങ്കെടുക്കുന്നു. മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ സോണി ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. 

                       
ഒരു നേരമ്പോക്കിനാണ് കവിതാ രാജീവ്കുമാര്‍ രോഹിണി ചോക്ളേറ്റ് തുടങ്ങിയത്. എന്നാല്‍ അത് വളരെ വേഗം വളരുന്ന ഒരു സംരംഭമായി മാറ്റാന്‍ ഈ എം.ബി.എ ബിരുദധാരിക്ക് അധികനാള്‍ വേണ്ടിവന്നില്ല. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന സമയത്താണ് മകന്‍ രോഹന്‍ ജനിക്കുന്നത്. മകന്‍ വളരുന്നതിനൊപ്പം അമ്മയ്ക്കും പുതിയ താത്പര്യങ്ങളുണ്ടായി. അങ്ങനെയാണ് കവിത ചോക്ളേറ്റുകള്‍ ഉണ്ടാക്കിത്തുടങ്ങുന്നത്. ആളുകള്‍ തന്റെ ചോക്ളേറ്റ് ഇഷ്ടപ്പെടുന്നുവെന്നും രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡായി രോഹിണി ചോക്ളേറ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്നും കവിത പറയുന്നു. നമ്മെ കൊതിപ്പിക്കുന്ന ചോക്ളേറ്റുകളുടെ നിര്‍മാണ രഹസ്യങ്ങളും ചോക്ളേറ്റിന്റെ ചരിത്രവും ചുരുക്കത്തില്‍ ചോക്ളേറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയേണ്ടതില്ലാം കവിത ഇവിടെ പങ്കു വയ്ക്കുന്നു.  
 
                       

വിനോദ് കുവൈറ്റില്‍ ഒരു മെക്കാനിക്കായി ജോലി ചെയ്യുന്നു. ജീവിതാനുഭവങ്ങളെ പുസ്തകത്താളില്‍ കുറച്ചിടാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രവാസി. അനുഭവങ്ങളാണ് തന്നെ താനാക്കി മാറ്റിയതെന്ന് വിനോദ് പറയുന്നു. അനുഭവങ്ങളും ചിന്തകളും ഇല്ലെങ്കില്‍ എന്നിലെ ഞാന്‍ ഇല്ലാതാകുന്നു, അതിനെ കുറിച്ചുള്ള എഴുത്തുകളാണ് ഇവിടെയെന്ന് വിനോദ് പറയുന്നു.

                       
 
ക്യാപ്റ്റന്‍ രമേഷ് ബാബു. തിരുവല്ല കുന്നന്താനം സ്വദേശി. കഴക്കൂട്ടം സൈനിക് സ്‌കൂള്‍, പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഐ.ഐ.റ്റി ബോംബെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്ട്രാറ്റജിക് സ്റ്റഡീസില്‍ എം.ഫില്‍ ബിരുദവും നേടി. ഇന്ത്യന്‍ നേവിയില്‍ എഞ്ചിനീയറായി 24 വര്‍ഷം പ്രവര്‍ത്തിച്ചു. ‘എ ഗോള്‍ഡന്‍ വോയേജ്’, ചെറുകഥാ സമാഹാരമായ ‘ആഫ്റ്റര്‍ യു സര്‍’ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
 
                       

ദേശത്തിന് ഒരു മനസ്സുണ്ട്. കാലങ്ങള്‍ സ്മൃതിപ്പെട്ടുകിടക്കുന്ന നന്നങ്ങാടികളാണ് ഓരോ ദേശവും. അതുകൊണ്ടുതന്നെ ഓരോ യാത്രയും ഓരോ ഖനനങ്ങളാണ്. ദേശങ്ങളുടെ ഭൂതവര്‍ത്തമാനങ്ങളിലേക്ക്, കാഴ്ചയുടെ അകംപുറങ്ങളിലേക്ക്, മനുഷ്യരുടെ സ്മൃതിപ്പടര്‍പ്പുകളിലേക്ക്, സംസ്‌കാരങ്ങളുടെ നീര്‍ത്തടങ്ങളിലേക്ക് നിദാന്തമായി തുടര്‍ന്നുപോകുന്ന ഉദ്ഖനനം…കേരളത്തിന്റെ കാലദേശങ്ങളിലൂടെ നടത്തുന്ന ഒരു സഞ്ചാരമാണ് ഭൂപടം.

 

 

കെ.പി ജയകുമാര്‍ 

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. മികച്ച ചലച്ചിത്ര നിരൂപണത്തിന് രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പുസ്തകങ്ങള്‍: ഉടലില്‍ കൊത്തിയ ചരിത്ര സ്മരണകള്‍ (ചലച്ചിത്ര പഠനം), കാട്ടിലേക്കുള്ള വഴി (ബാലസാഹിത്യം). മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഗവേഷകനാണ്.

                       
പ്രഫ. സി. രവീന്ദ്രനാഥ്. ഇപ്പോള്‍ പുതുക്കാട് എം.എല്‍.എ. സുസ്ഥിര കൊടകര, സുസ്ഥിര പുതുക്കാട് പദ്ധതികളിലൂടെ പുതിയ വികസന സങ്കല്‍പ്പങ്ങള്‍ കൊണ്ടു വന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ രസതന്ത്ര വിഭാഗം അധ്യാപകനായിരുന്നു. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യം.
 
                       

ടോണി ടെഡ്ഡി ഫെര്‍ണാണ്ടസ്. മാവേലിക്കര സ്വദേശി. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ താമസം. ഫുട്‌ബോളിനോട് ചെറുപ്പം മുതല്‍ കമ്പമുള്ള ടോണി കളിച്ചു വളര്‍ന്നത് നാട്ടിന്‍പുറത്തെ കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍. ആദ്യം സ്‌കൂള്‍ ടീമിലും പിന്നീട് കോളേജ് ടീമിലും. ഒരു പ്രഫഷണല്‍ ഫുട്‌ബോളറായി മാറാന്‍ ആഗ്രഹിച്ചെങ്കിലും ‘മെച്ചപ്പെട്ട കരിയര്‍’ എന്ന വീട്ടുകാരുടെ സമ്മദ്ദര്‍ത്തെ തുടര്‍ന്ന് എത്തപ്പെട്ടത് ഫിസിക്‌സിന്റെ ലോകത്ത്. ഇപ്പോള്‍ സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒപ്റ്റിക്‌സില്‍, സീനിയര്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പെയിനിലെ നിന്നുമായി രണ്ട് ഡോക്ടറേറ്റ് ബിരുദങ്ങള്‍. സ്‌പെയിനില്‍ നിന്നുള്ള ‘ലോക്കല്‍ ഫുട്‌ബോള്‍ വിദഗ്ധന്‍’ എഴുതുന്ന കുറിപ്പുകള്‍ ഇനി മുടങ്ങാതെ അഴിമുഖത്തില്‍.  

 

 

                       

 

ചെന്നൈ: ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനി സപ്തംബറോടെ സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങുന്നു. വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ സപ്തംബറോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ഏഷ്യ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബോ ലിംഗം പറഞ്ഞു. 
 
റെഗുലേറ്ററി അനുമതികള്‍ ലഭിക്കാനുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. രണ്ട് വിമാനങ്ങളുമായിട്ടായിരിക്കും സര്‍വീസ് തുടങ്ങുക. ജൂണോടെ എയര്‍ഏഷ്യയുടെ ഉടമയായ ടോണി ഫെര്‍ണാണ്ടസ് ഇന്ത്യയിലെത്തും. 
 
അതിനിടെ, പുതിയ വിമാനക്കമ്പനിക്കായി പൈലറ്റുകള്‍ ഉള്‍പ്പെടെയുള്ള ക്യാബിന്‍ ക്രൂവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചെന്നൈയിലാണ് പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടെയും ഇന്റര്‍വ്യു നടക്കുന്നത്. 
 
കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് സര്‍വീസുണ്ടാവും. ചെന്നൈയായിരിക്കും ഹബ്.
                       
ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. 
 
 
മ്യൂസ് മേരി 
കവി, ആലുവ യു.സി. കോളേജ് അധ്യാപിക. സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 
                       
കഥയെക്കുറിച്ച് എഴുതാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കഥ എന്നു പറയുമ്പോള്‍ മലയാള ചെറുകഥ മാത്രമല്ല.  പഞ്ചതന്ത്രവും ആയിരത്തൊന്നു രാവുകളും തുടങ്ങി ഏറ്റവും പുതിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചെറുകഥകള്‍ വരെ സാധ്യമായ ഏതു കഥയെക്കുറിച്ചും ആകാം. ഇത് പണ്ഡിതോജ്ജ്വലമായ നിരൂപണമാകാനിടയില്ല. തികച്ചും വ്യക്തിപരമായ ആസ്വാദനം മാത്രം. കഥയുടെ രാഷ്ട്രീയവും ദര്‍ശനവുമെല്ലാം ഈ ആസ്വാദനത്തിനകത്തു നില്‍ക്കുമെന്നതിനാല്‍ അവയൊന്നും വിട്ടു പോകില്ല. സമഗ്രതയോ സാഹിത്യഭാഷയോ തികഞ്ഞതാകണമെന്നില്ലെങ്കിലും വായിക്കുന്നര്‍ക്ക് ഒട്ടും വിരസമാകാതെ  എഴുതാന്‍ ശ്രമിക്കാം. ഒറ്റകഥയെകുറിച്ചോ പലരുടെ നിരവധി കഥകളെക്കുറിച്ചോ ആകാം. സാമാന്യ പഠനങ്ങളോ ചില സൗന്ദര്യ മുഹൂര്‍ത്തങ്ങളടെ ആസ്വാദനം മാത്രമോ ആകാംഒരു കഥാസ്വാദകന്റെ കുറിപ്പുകള്‍
 
 
ഷിന്റോ തോമസ് കെ
 
1982ല്‍ ജനനം. തൃശൂര്‍ ജില്ലയിലെ ചിറ്റാട്ടുകര സ്വദേശം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം, ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് തൃശൂര്‍, കേരള പ്രസ് അക്കാദമി കൊച്ചി എന്നിവിടങ്ങളില്‍ പഠനം. മലയാളസാഹിത്യത്തില്‍ എം.എ, ബിഎഡ്, ജേണലിസത്തില്‍ പി.ജി ഡിപ്ളോമ. നാല് വര്‍ഷക്കാലം മാധ്യമരംഗത്ത്. ജയ്ഹിന്ദ് ടിവിയുടെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ ചാവക്കാട് സബ്ട്രഷറിയില്‍ അക്കൗണ്ടന്റ്. 
 
 
 
                       
കേരളം ഒരു വ്യവസായ അനുകൂല സംസ്ഥാനമല്ലെന്ന വാദത്തിന് ഒരു അപവാദമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊണ്ട് 27-മത്തെ വയസില്‍ അദ്ദേഹം തുടങ്ങിയ വി-ഗാര്‍ഡ് ഇന്ന് 1300 കോടി രൂപ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യമാണ്. വി-ഗാര്‍ഡിനു പുറമെ വണ്ടര്‍ലാ ഹോളിഡെയ്‌സ്, വി-സ്റ്റാര്‍ ക്രിയേഷന്‍സ്, വീഗാലാന്‍ഡ് ഡവലപേഴ്‌സ് എന്നീ സംരംഭങ്ങളും ചിറ്റിലപ്പിള്ളിക്കുണ്ട്. സാധാരണ വ്യവസായികളില്‍ നിന്ന് ചിറ്റിലപ്പിള്ളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ നിലപാടുകളാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു ട്രക്ക് ഡ്രൈവര്‍ക്ക് തന്റെ ഒരു വൃക്ക സൗജന്യമായി നല്‍കിക്കൊണ്ടാണ് അവയവദാനം എന്ന മഹത്തായ കര്‍മത്തെ അദ്ദഹം പ്രോത്സാഹിപ്പിച്ചത്. ഒരു സംരംഭകന്‍ എന്നതിനപ്പുറം നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന വിഷയങ്ങളില്‍ സധൈര്യം ഇടപെടുന്നയാള്‍ കൂടിയാണ് ചിറ്റിലപ്പിള്ളി.
 
                       
ലണ്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തെ കുറിച്ചും അവിടുത്തെ വാര്‍ത്തകളും വിശേഷങ്ങളുമൊക്കെയാണ് ലണ്ടന്‍ ഡയറി. 
 
ശ്രീകലാ നായര്‍
 
യു.കെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നു. ലണ്ടനില്‍ അറിയപ്പെടുന്ന എഴുത്തുകാരിയാണ് പത്തനംതിട്ട സ്വദേശിയായ ശ്രീകല. 15 വര്‍ഷത്തെ ദുബായ് ജീവിതത്തിനു ശേഷം 2005-ലാണ് ശ്രീകല ലണ്ടനിലെത്തുന്നത്. ഷിപ്പിംഗ് കമ്പനി മാനേജറായ വേണുഗോപാലാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍: വിഷ്ണു, വിജയ്.
 
                       
ഒരു സമയത്ത് വീടും വീട്ടുകാരുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്ന പ്രവാസികളല്ല ഇന്ന് ഗള്‍ഫ് നാടുകളിലുള്ളത്. പ്രിയപ്പെട്ട ഓരോരുത്തരും ഇന്ന് ഒരു വിരല്‍ത്തുമ്പിരികിലാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ കാര്യങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു. അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഇന്ന് അതിന്റെ സ്വാധീനമുണ്ട്. പ്രവാസ ജീവിതത്തില്‍ സോഷ്യല്‍ മീഡിയ ഇടപെടുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള കുറിപ്പുകള്‍. 
 
 
സുധീര്‍ ഖാന്‍
സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ ഉള്ള ഗള്‍ഫ് രാജ്യം. സോഷ്യല്‍  മീഡിയയില്‍ വളരെ ആക്ടീവ്. സ്വന്തം നാട്ടില്‍ നിന്നുള്ളവരുടെ കൂട്ടായ്മ ലക്ഷ്യമാക്കി ഫേസ് ബുക്ക് പേജ് നടത്തുന്നു. 
                       

സമകാലിക മാധ്യമ പ്രവര്‍ത്തന പ്രവണതകളെ വിശകലനം ചെയ്യുന്ന കോളം. പത്ര, ദൃശ്യ മാധ്യമങ്ങളുടെ യുക്തിസഹമായ വിമര്‍ശനങ്ങള്‍ വരും ലക്കങ്ങളില്‍. 

പ്രീതേഷ് ബാബു

മാധ്യമങ്ങളെയും അവയുടെ മാറുന്ന സ്വഭാവത്തെയും കുറിച്ച് പഠിക്കുകയും അതിനെ കുറിച്ച് നിരന്തരം എഴുതുകയും ചെയ്യുന്നു. ജേര്‍ണലിസം ബിരുദധാരിയാണ്. ഇപ്പോള്‍ ചെന്നൈയില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ പി.ആര്‍.ഓയായി ജോലി ചെയ്യുന്നു. 

 

                       
അലഞ്ഞ് തിരിയുമ്പോള്‍ കണ്ണില്‍ പെടുന്ന കുറെയധികം കാഴ്ച്ചകളെയും മനസ്സില്‍ ഉടക്കുന്ന അനുഭവങ്ങളെയും കുറിച്ചാണ് ഞാന്‍ എഴുതുന്നത്…. ദിനംതോറുമുള്ള ഓട്ടത്തിനിടയില്‍ പരിചിതമാകുന്ന ചിലമുഖങ്ങള്‍, നഗരത്തിന്റെ വേഗതയിലേക്ക് അലിഞ്ഞ് ചേരുന്ന നിമിഷങ്ങള്‍, മനസിലൂടെ പായുന്ന കുരുത്തകേടുകള്‍ അങ്ങനെ എല്ലാം. ലക്ഷ്യവും ലെക്കും തെറ്റിയ ചെറിയ  യാത്രകളും, സിനിമകളും, എല്ലാതിനുമുപരി ഭക്ഷണവും ഒക്കെ ഇതില്‍ ഉണ്ടായിരിക്കും. ശരീരം, സഞ്ചാരം, സന്തോഷം ഇവ അറിയുന്നതില്‍ നഗരജീവിതം തന്ന സ്വാതന്ത്ര്യം, ആണും പെണ്ണും തമ്മിലുള്ള അടുപ്പം, അത് പറഞ്ഞ് പറഞ്ഞ് മതിയാകാത്ത കുറെയധികം ചേട്ടന്മാരും ചേച്ചിമാരും, പരസ്പരമുണ്ടാകുന്ന ശാന്തമായ കലാപങ്ങള്‍, എന്നും കടന്ന് പോകുന്ന  കുറെയധികം ഭ്രാന്തന്‍ വഴികളും ചിന്തകളും എന്നുവേണ്ട, എന്റെ കാഴ്ചകളും വിചാരങ്ങളും ഒരു അവിയല്‍ പരുവത്തില്‍ ഇങ്ങോട്ട്  എത്തുന്നു. 
 
ഞാന്‍ അന്ന. എന്റെ തലമുറയിലെ മറ്റുപലരേയും പോലെ പന്ത്രണ്ടാം ക്ളാസിനു ശേഷം കേരളത്തിനു പുറത്ത് പഠിക്കുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം കൈക്കലാക്കി. ഇപ്പോള്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേര്‍സിറ്റിയില്‍ ബിരുദാനന്തരബിരുദ പഠനം. കേരളത്തിനകത്തും പുറത്തുമായി ഓടികൊണ്ടിരിക്കുന്ന എന്റെ കാഴ്ച്ചകളും അനുഭവങ്ങളുമാണ് ഇവിടെ എഴുതുന്നത്. നാട്ടില്‍  നിന്ന് വ്യത്യതമായ ഒരു സാമൂഹിക സാംസ്‌കാരിക അന്തരീക്ഷത്തില്‍ ജീവിച്ചതുകൊണ്ട് യുവത്വത്തിലേക്ക് എത്തിയതിന്റെ അനുഭവങ്ങളാണ് ഈ എഴുത്തിന്റെ പശ്ചാത്തലം
                       
പ്രിന്റ്, ടി.വി, ഇന്റര്‍നെറ്റ് – മഹേഷ് നായരുടെ ജേര്‍ണലിസം കരിയര്‍ ഇങ്ങനെയാണ്. ബോറടി കാരണം എവിടേയും ഉറച്ചു നില്‍ക്കില്ല. മുംബൈയിലെ ഡബ്ബാവാലകളെ കുറിച്ച് ബി.ബി.സിക്ക് വേണ്ടി എടുത്ത ഡോക്യൂമെന്ററി ആയാലും ആക്‌സിഡന്റ ഓണ്‍ ഹില്‍ റോഡ് എന്ന ഹിന്ദി ചിത്രമായാലും ഇതു തന്നെ അവസ്ഥ. ഉറച്ചു നില്‍ക്കില്ലെങ്കിലും വച്ച ചുവടുകളാകട്ടെ ഉറപ്പേറിയതും വ്യത്യസ്തവുമാണ്. 
 
എന്നാല്‍ ബോറടിക്കില്ലാത്ത ഒരേയൊരു കാര്യം നല്ല കടുപ്പത്തിലുള്ള കട്ടന്‍ കാപ്പിയാണ്. പിന്നെ സിനിമകളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതിലും. താനെഴുതുന്നത് വായിച്ച് ആര്‍ക്കും ബോറടിക്കരുതേയെന്നും കൂടി മഹേഷ് നായര്‍ പറയുന്നു.  മുംബൈ കട്ടന്‍ കാപ്പിി ആരംഭിക്കുന്നു.
 
                       

ഭാവിയുടെ ടെക്നോളജികള്‍! അതാണ്‌ ഈ കുറിപ്പുകള്‍. റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌, അന്യഗ്രഹ കോളനികള്‍, പേഴ്സണല്‍ ഗാട്ജെറ്റ്സ്, സോഷ്യല്‍ മീഡിയ, ജെനെറ്റിക്സ് തുടങ്ങിയവ പരിചയപ്പെടുത്തുന്നു ടെക് ഭാവിയില്‍. 

 

പോള്‍ ആനന്ദ്

 

മലയാളത്തെ സ്നേഹിക്കുന്ന, ടെക്നോളജിയെ സ്നേഹിക്കുന്ന, പുതുമ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് BIOTZ –ന്റ്റെ ഈ ‘പയ്യന്‍ സി.ഇ.ഒ’. ചെന്നൈ ഐ.ഐ.റ്റിയില്‍ നിന്നു റോബോട്ടിക്സ് കോഴ്സും പാസായിട്ടുണ്ട്. 

                       

കഥാകൃത്ത്, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍. ഇപ്പോള്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തില്‍ ചീഫ് ​കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഓഫീസര്‍. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിദൂര ദേശങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കണ്ടറിഞ്ഞ ജീവിതങ്ങള്‍, ചില തികട്ടലുകള്‍, കൂട്ടുവന്ന ഓര്‍മകള്‍ ഒക്കെ ചേര്‍ത്തു വച്ചോരു കൂട്ടുകറി. 

                       
പാലക്കാട് നിന്നുള്ള ലോക്‌സഭാംഗം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്. ചരിത്രം അവരെ കുറ്റക്കാരെന്നു വിധിക്കും, ആഗോളവത്ക്കരണത്തിന്റെ വിരുദ്ധ ലോകങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തു. യുവധാര ചീഫ് എഡിറ്റര്‍. ആഗോള സാഹചര്യങ്ങളും ഇന്ത്യന്‍ അവസ്ഥകളും താരതമ്യപ്പെടുത്തുകയും കേരളത്തിലെ പാര്‍ശ്വവത്കൃത ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കുറിപ്പുകളാണ് ‘ലെഫ്റ്റ് ഓണ്‍’.
 
                       
വിവരം ഉള്ളവരുടെ നാടാണല്ലോ കേരളം. അപ്പോള്‍ വിവരക്കേടുകള്‍ക്കും വേണം ആ ഗുണം. ഈ നാട് മറ്റു നാടുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായാണ് ജാതി വിവേഹൂചനം പ്രകടിപ്പിച്ചിരുന്നത്/പ്രകടിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ തൊട്ടു കൂടായ്മ (unseeability ) നിലനിന്ന കാലത്ത് കേരളത്തില്‍ കണ്ടു കൂടായ്മ (untouchability) ആണ് ഉണ്ടായിരുന്നത്. താണ ജാതിയില്‍ ഉള്ളവരെ മേല്ജാതിയില്‍ ഉള്ളവര്‍ കണ്ടുകൂടാത്ത വിധത്തില്‍ ദൂരം നിശ്ചയിച്ചിരുന്നു. ഇപ്പോഴും അത് നിലനില്ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നു തന്നെ പറയേണ്ടി വരും. എന്തെന്നാല്‍ 25,000 വരുന്ന ദലിത് കോളനികള്‍ സ്ഥിതി ചെയ്യുന്നത് ഒറ്റനോട്ടത്തില്‍ കണ്ടു പിടിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ ആദിവാസി ഊരുകള്‍ കാടിന്റെ ഉള്ളില്‍ ഒളിച്ചു വച്ചിരിക്കുന്നു. ഇങ്ങനെ ഒളിച്ചു വച്ച് വികസനം എത്തിച്ചു കൊടുക്കുന്ന സമൂഹങ്ങളുടെ ശബ്ദങ്ങളെ മുഖ്യധാര വികസന വക്താക്കളും പ്രസ്ഥാനങ്ങളും അത്ര കണ്ടു ശ്രദ്ധിച്ചിട്ടില്ല. ഈ നിശബ്ദ ശബ്ദങ്ങളുടെ ജീവിതവും അവകാശങ്ങളും മുദ്രാവാക്യങ്ങളും ആയിരുക്കും എന്റെ എഴുത്തുകള്‍…. എഴുത്ത് തൊഴില്‍ അല്ലാത്തവരും എഴുതുന്നത് മനസ്സിലാക്കാന്‍ വിവരം ഉള്ള എല്ലാ കേരളീയര്‍ക്കും സാധിക്കും എന്ന വിശ്വാസത്തോടെ ഈ കുറിപ്പുകള്‍.
 
 
ജിനു സാം ജേക്കബ് 
ഏറ്റുമാനൂരിലെ ദളിത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഹേവിയറല്‍ സയന്‍സിലും പിന്നീട് സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദങ്ങള്‍. രാജ്യത്തെ വിവിധ പീപ്പിള്‍സ് മൂവ്‌മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ബാംഗ്ളൂരില്‍ ‘ക്രൈ’യില്‍.
 
                       
പ്രാഥമികാരോഗ്യം സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനെ വിലയിരുത്തുന്ന ലേഖനങ്ങളാണ് ‘Reviewing Public Health’. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക- വികസ്വര രാജ്യങ്ങളില്‍ സാമൂഹിക അസമത്വം പൊതുജനാരോഗ്യ വ്യവസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‍ ഇവിടെ പരിശോധിക്കുന്നു; ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എങ്ങനെ നിര്‍ണായകമാകുന്നു എന്നതും പ്രധാനമാണ്. 
 
ആയുര്‍ദൈര്‍ഘ്യം, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം, ഭൂമി, വരുമാനം, വൈദ്യസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്നും ഇവിടെ പരിശോധിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടരുടെ അഭിപ്രായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്നിവയും ഈ പഠനത്തില്‍ ഉള്‍പ്പെടും. ഇതിനൊപ്പം, Organ transplantation, Assisted Reproductive Technology regulation, Medical termination of pregnancy തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും ഇവിടെ പഠനത്തിന് വിധേയമാക്കുന്നു. 
 
ആരതി പി.എം
ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ഡല്‍ഹിയില്‍, കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റി (CSD)ല്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്.
 
                       

ജീവിതങ്ങള്‍ക്ക് എത്രയോ മുഖങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാഴ്ചകളും കാഴ്ചപ്പാടുകളും അത്രതന്നെ വിഭിന്നങ്ങളുമാണ്‌. പക്ഷെ എന്തുകൊണ്ടാണ് ചില മുഖങ്ങളും കാഴ്ചകളും എപ്പോഴും മറയ്ക്കപ്പെടുന്നത്, മറവിയിലേക്ക് ഒഴിവാക്കപ്പെടുന്നത് ? ജാതി, വംശീയത, ലിംഗം, വര്‍ഗ്ഗം തുടങ്ങിയ എല്ലാത്തരം വിഷയങ്ങളുടെയും സിനോണിമാണ് ‘ഒഴിവാക്കപ്പെടുന്നത്’.  അത് ചിലപ്പോള്‍ ഉറക്കെ കാറുന്നു, മറ്റു ചിലപ്പോള്‍ നാവ് വിഴുങ്ങുന്നു… ഓര്‍മയിലേക്ക്, ഒരിടത്തേക്ക് മുഖം പൊന്തിക്കാനുള്ള കുറിപ്പുകളാണ് ‘ഒഴിവാക്കപ്പെടുന്നത്’. 

 

ഷിബി പീറ്റര്‍

ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മനുഷ്യാവകാശ വിഭാഗം സെക്രട്ടറി. 

                       

ഷാഫി റഹ്മാന്‍ 

തൃശൂര്‍ സ്വദേശി. New Indian Express, India Today എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍ പത്രപ്രവര്‍ത്തകന്‍.  

Related news


Share on

മറ്റുവാര്‍ത്തകള്‍