February 17, 2025 |
Share on

‘ജാമ്യത്തിന്റെ ആഘോഷം’, വിമർശനങ്ങൾക്കിടയിൽ അല്ലുവിന്റെ പ്രതികരണം

ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം

പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ​ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ ആൺകുട്ടിയുടെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് തെലുങ്ക് നടൻ അല്ലു അർജുൻ. നിയമനടപടികൾ കാരണം കുട്ടിയെ കാണാൻ സാധിക്കില്ലെന്നും അല്ലു അർജുൻ പറഞ്ഞു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. Allu Arjun
‘ദൗർഭാ​ഗ്യകരമായ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീ തേജിന്റെ അവസ്ഥയിൽ എനിക്ക് ദുഖമുണ്ട്. നിയമനടപടികൾ നടക്കുന്നതിനാൽ കുട്ടിയെയോ കുടുംബത്തെയോ നേരിട്ട് കാണാൻ എനിക്കിപ്പോൾ സാധിക്കില്ല. പക്ഷേ എന്റെ പ്രാർത്ഥന ആ കുടുംബത്തോടെൊപ്പമുണ്ട്. ശ്രീ തേജിന്റെ മുഴുവൻ ചികിത്സാചിലവുകളും ഏറ്റെടുക്കേണ്ടത് എന്റെ ഉത്തരാവാദിത്തമാണ്. അവൻ വേ​ഗം സുഖം പ്രാപിക്കട്ടയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’, അല്ലു അർജുൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു.

ജയിൽമോചിതനായതിന് പിന്നാലെ അല്ലു അർജുന്റെ വീട്ടിൽ നടന്ന ആഘോഷങ്ങളിൽ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് അല്ലു അർജുന്റെ പ്രതികരണം. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ഡിസംബർ 13നാണ് അല്ലു അർജുൻ അറസ്റ്റിലായത്.

മുൻകൂർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അല്ലു അർജുനെ വളരെ വൈകാരികമായാണ് കുടുംബാംഗങ്ങൾ വരവേറ്റത്. പിന്നാലെ തെലുങ്ക് സിനിമ- വ്യവസായ രംഗത്തെ പ്രമുഖർ താരത്തെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. റാണ ദഗ്ഗുബതി, വിജയ് ദേവർകൊണ്ട, സുരേഖ, സംവിധായകൻ സുകുമാർ തുടങ്ങി നിരവധി പേരാണ് നടനെ കാണാനായി വസതിയിൽ എത്തിയത്.

ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35കാരിയായ രേവതിക്ക് ജീവന്‍ നഷ്ടമായത്. ഇവരുടെ മകനായ ശ്രീ തേജിനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. ​ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഇരയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. Allu Arjun

Content summary:’Bail celebration’, Allu Arjun reaction amid criticism
Allu Arjun pushpa 2 Pushpa 2 Screening Stampede ‘Bail Celebration’ Controversy

×