കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽച്ചാടിയ വാർത്ത വന്ന് മാസങ്ങൾക്ക് പിന്നാലെയാണ്, കേരളത്തെയും തമിഴ്നാടിനെയും ഒരു പോലെ ഞെട്ടിച്ചുക്കൊണ്ട് മറ്റൊരു വാർത്തയെത്തുന്നത്. തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിന് അടുത്ത് നിന്ന് രക്ഷപ്പെട്ട ബാലമുരുകനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കേരളത്തിനത്ര സുപരിചിതനല്ലെങ്കിലും ബാലമുരുകനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. തമിഴ്നാട്ടിലെ കടയം സ്വദേശിയാണ് 44കാരനായ ബാലമുരുകൻ. തമിഴനാടിന് പുറമേ കേരളത്തിലെ പൊലീസ് സേനയ്ക്കും സ്ഥിരം തലവേദനയാണ് ഈ 44കാരൻ. നിയമ സംവിധാനത്തെ തന്നെ ഒറ്റയ്ക്ക് നിന്ന് വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് പലപ്പോഴാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.
തമിഴ്‌നാട്ടിലെ കവർച്ചാ കേസിൽ 2021-ൽ മറയൂരിൽ വെച്ചാണ് കേരള പോലീസ് ബാലമുരുകനെ പിടിച്ചുനൽകിയത്. ജയിൽ മോചിതനായ ശേഷം മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തി ബാലമുരുകൻ പ്രതികാരം ചെയ്തത് വാർത്തയായിരുന്നു. പിന്നീട് മറയൂർ പോലീസ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിച്ചപ്പോഴാണ് കോടതി നടപടികൾക്കായി തമിഴ്‌നാട് പോലീസ് കൊണ്ടുപോയത്.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ കടയം രാമനദി ഗ്രാമത്തിലാണ് ഇയാൾ ജനിച്ചത്. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട് പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നു കേരളത്തിലേക്ക് കടന്നു. മറയൂരിൽ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസും ഇയാളുടെ പേരിലുണ്ട്.
33 വയസിനിടെ അഞ്ചോളം കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. വേഷം മാറുന്നതിൽ വിദഗ്ധനാണെന്നു പൊലീസ് പറയുന്നു. ഒരു സ്ഥലത്തു ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്ത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും എത്തുക. കേരളത്തിലേയും തമിഴ്നാട്ടിലേയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ, 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു.
കൊലപാതകങ്ങളിലുൾപ്പെടെ ഏർപ്പെട്ടിരുന്ന ബാലമുരുകൻ രണ്ട് തവണ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇതിന് ശേഷമാണ് കേരളത്തിലെത്തി മോഷണം ആരംഭിച്ചത്. കൊലപാതകം, പിടിച്ചുപറി, വാഹന മോഷണം, വീടുകൾ ആക്രമിച്ച് മോഷണം എന്നിങ്ങനെ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് ബാലമുരുകൻ നടത്തിയിരുന്നത്.
വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിക്കുന്നതിനിടെ ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് കേരളത്തിലേക്കു കടന്നത്. മറയൂരിലെത്തി ഒരു കരിമ്പിന്‍തോട്ടത്തില്‍ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടു വന്ന് മറയൂരിലെ മുരുകന്‍ മലയില്‍ താമസമാക്കി. സ്ഥലം മനസ്സിലാക്കിയശേഷം മോഷണ പരമ്പര ആരംഭിച്ചു. ഇതിനിടെയാണ് സാഹസികമായി കേരളാ പൊലീസ് പിടികൂടുന്നത്. 2020 മുതൽ മറയൂരിൽ വാടകയ്ക്ക് വീടെടുത്ത് കുടുംബത്തോടൊപ്പം താമസിച്ചു. ശർക്കര നിർമാണത്തൊഴിലാളിയായി ജോലി ചെയ്തു. കവർച്ചയ്ക്കിടയിൽ ആളുകളെ ക്രൂരമായി ഉപദ്രവിക്കുന്നത് ഇയാളുടെ കവർച്ചാ രീതിയുടെ പ്രത്യേകതയാണ്.
മറയൂർ കോട്ടകുളത്ത് ഒരു വീട്ടിൽ മോഷണശ്രമത്തിടെ തേയിലത്തോട്ടത്തിനുള്ളിൽ ഒളിച്ച ബാലമുരുകൻ ഉൾപ്പെടെയുള്ള 5 പേരെ പൊലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. അന്ന് ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി തിരിച്ചു വരുന്ന വഴിയാണ് കടന്നുകളഞ്ഞത്.
ഇപ്പോഴത്തെ ബാലമുരുകന്റെ രക്ഷപ്പെടലും വളരെ നാടകീയമായിരുന്നു. പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിക്കുന്ന ബാലമുരുകൻ ഇനി മറ്റൊരു സുകുമാരക്കുറുപ്പായി മാറാനും സാദ്ധ്യതയുണ്ട്.
content summary: Balamurugan, a thief who killed a woman who had testified against him, cited Sukumara Kurup as an inspiration for his life