ദുരൂഹത ഒഴിയാതെ ദേവേന്ദുവിന്റെ മരണം; ഹരികുമാറിന് കുട്ടികളെ ഇഷ്ടമല്ലായിരുന്നു, മുമ്പും ഉപദ്രവിച്ചതായി അമ്മ

ദേവേന്ദുവിനെ ഹരികുമാര്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും ശ്രീതു

ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന് കുട്ടികളെ ഇഷ്ടമല്ലായിരുന്നുവെന്നും മുമ്പും കുട്ടികളെ ഉപദ്രവിച്ചതായും ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ മൊഴി.balaramapuram devendu murder; mother sreetus crutial statement & harikumar detailed question today

മുമ്പും ദേവേന്ദുവിനെ ഹരികുമാര്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യം കാണിക്കുന്നതെന്നുമാണ് ശ്രീതു പോലീസിനോട് പറഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമാക്കാത്തതിനാല്‍ പോലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

ശ്രീതുവിനെയും ഹരികുമാറിനെയും ഇന്നും വിശദമായി ചോദ്യം ചെയ്യും. നിലവില്‍ പൂജപ്പുരയിലെ വനിതാ മന്ദിരത്തിലാണ് ശ്രീതുവിനെ താമസിപ്പിച്ചിരിക്കുന്നത്. കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്താതിരുന്നതിനാലാണ് ശ്രീതുവിനെ വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ഇരുവരെയും ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചായിരിക്കും ചോദ്യം ചെയ്യുക. ശ്രീതുവിന്റെ മൂത്തമകളുടെയും അമ്മ ശ്രീകലയുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും.

പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.

ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും വാട്‌സ് ആപ് വീഡിയോ കോളുകളില്‍ സംസാരിച്ചിരുന്നു. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകള്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ്. അവ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഉറങ്ങിക്കിടന്ന കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളാണ് മരിച്ച ദേവേന്ദു.balaramapuram devendu murder; mother sreetus crutial statement & harikumar detailed question today

Content Summary: balaramapuram devendu murder; mother sreetus crutial statement & harikumar detailed question today

This post was last modified on January 31, 2025 12:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment