UPDATES

ഓഫ് ബീറ്റ്

ബറാക് ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍: ഭാവി പരിപാടികള്‍ സംബന്ധിച്ച് ഒബാമയും മിഷേലും സംസാരിക്കുന്നു

ഒബാമ ഫൗണ്ടേഷന്‌റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ പുതിയ സ്ഥാപനത്തിന്‌റെ പ്രഖ്യാപനവുമായി യുഎസ് മുന്‍ പ്രസിഡന്‌റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. Obama.org എന്ന പേരിലാണ് വെബ്‌സൈറ്റ്. ബറാക് ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്‌റര്‍ 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ഞങ്ങള്‍ ഒരു ചെറിയ ബ്രേക്ക് എടുക്കാന്‍ പോവുകയാണ്. അല്‍പ്പം ഉറങ്ങാന്‍ പോവുകയാണ്. അതിന് ശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങളെ കുറിച്ച് ഒബാമയും മിഷേലും പറഞ്ഞു. ഒരു ലൈബ്രറിയോ, മ്യൂസിയമോ എന്നതിനപ്പുറം ഇതൊരു പ്രവര്‍ത്തനനിരതമായ സന്നദ്ധ സംഘടനയും സ്ഥാപനവുമായിരിക്കും – ഒബാമ പറയുന്നു.

നിങ്ങളുടെ അഭിപ്രായമറിയാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. ഈ പ്രോജക്ട് എങ്ങനെ ആയിരിക്കണം എന്നാണ് നിങ്ങള്‍ കരുതുന്നത്. നിങ്ങളുടെ മനസില്‍ എന്താണ് ഉള്ളതെന്ന് പറയൂ. ഷിക്കാഗോയുടെ ദക്ഷിണ ഭാഗം കേന്ദ്രീകരിച്ചായിരിക്കും ഈ സിറ്റിസണ്‍ഷിപ്പ് സെന്ററിന്‌റെ പ്രവര്‍ത്തനം. എന്നാല്‍ നഗരത്തില്‍ മുഴുവനായും അമേരിക്കയിലും ലോകത്തും വിവിധ ഭാഗങ്ങളിലായും പ്രവര്‍ത്തനം വിപുലീകരിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇതിനുണ്ടാവുകയെന്ന്‍ ഒബാമ പറഞ്ഞു.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍