കൊടകര കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്താനാണ് തീരുമാനം. പ്രത്യേക അന്വേഷണ സംഘണത്തിന് എഡിജിപി മനോജ് എബ്രഹാം മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. bjp leaders in kodakara kuzhal panam case
കേസന്വേഷണം കർണാടകയിലേക്കും നീളും. തിരൂർ സതീശൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനമായത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എന്നാൽ സതീശൻ്റെ ആരോപണങ്ങൾ തള്ളി ബിജെപി നേതൃത്വം ഒന്നാകെ രംഗത്തെത്തിയിരുന്നു. ഇത് ഇലക്ഷൻ സ്റ്റണ്ടാണെന്നാണ് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞത്. ഇയാളെ സിപിഎം വിലയ്ക്കെടുത്തെന്നായിരുന്നു ശോഭ സുരേന്ദ്രൻ്റെ ആരോപണം.
കൊടകരയിലെ പുന:രന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും അദ്ധഹം ചോദിക്കുന്നു. ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടൽ ആണ് ഉണ്ടായിട്ടുള്ളത്?. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, കേസിൽ കൃത്യമായ സിപിഎം ബിജെപി ഇടപെടൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിൽ എന്ന് തെളിയിക്കാൻ പറ്റുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു. വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷിക്കേണേടതുണ്ട്. എന്തുകൊണ്ട് ബിജെപി അന്വേഷണം ആവശ്യപ്പെടുന്നില്ല. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് വെച്ചത് താനാണോ എന്നും മാങ്കൂട്ടത്തിൽ ചോദിച്ചു.
അതേസമയം, കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞു. പണം ചാക്കിൽ കെട്ടിയാണ് കൊണ്ട് വന്നത്. ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താൻ ആണെന്നും തിരൂർ സതീഷ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉടനെ ഉണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നും തിരൂർ സതീഷ് ആരോപിച്ചു. bjp leaders in kodakara kuzhal panam case
content summary; bjp leaders in kodakara kuzhal panam case hawala black money kerala