വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ
ജൂൺ 1 മുതൽ ആരംഭിച്ച പ്രൈഡ് മന്ത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസത്തിൽ വായിച്ചിരിക്കേണ്ട കുറച്ചധികം പുസ്തകൾ ചർച്ച ചെയ്യുകയാണ് വാഷിംഗ്ടൺ പോസ്റ്റ്. ക്വിയർ ഫിക്ഷന് വലിയ രീതിയിൽ വായനക്കാർ ഏറുകയാണ്. അലൻ ഹോളിംഗ്‌ഹർസ്റ്റ്, ഗാർത്ത് ഗ്രീൻവെൽ, കേസി മക്‌ക്വിസ്റ്റൺ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് വായനക്കാർ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മിറാൻഡ ജൂലായുടെ “ഓൾ ഫോർസ്” എന്ന പുസ്തകം വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയതും വരാനിരിക്കുന്നതുമായ രചയിതാക്കളുടെ പുസ്തകങ്ങളും മികച്ച വായന അനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് വായനക്കാർ. അലന എസ്. പോർട്ടറോയുടെ “ബാഡ് ഹാബിറ്റ്” ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ്. പാട്രിക് നാഥൻ്റെ “ദ ഫ്യൂച്ചർ വാസ് കളർ” 1950-കളിലെ ഹോളിവുഡിലെ ഒരു ജൂത ഹംഗേറിയൻ തിരക്കഥാകൃത്തിൻ്റെ കഥ വായനക്കാരിൽ എത്തിക്കുകയാണ് പാട്രിക് നാഥൻ്റെ “ദ ഫ്യൂച്ചർ വാസ് കളർ”. എറിക് ഷ്‌നാലിൻ്റെ ആദ്യ പുസ്തകം , “ഐ മേക്ക് അസൂയ ഓൺ യുവർ ഡിസ്കോ”, ഒരു അമേരിക്കൻ ആർട്ട് ഡീലറെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണ്.ഡാനിയൽ ലെഫെർട്ട്സ് “വേസ് ആൻഡ് മീൻസ്” എന്ന പേരിൽ ഒരു സെക്സി പൊളിറ്റിക്കൽ ത്രില്ലർ പുറത്തിറിക്കിയിരുന്നു.
തോമസ് ഗ്രാറ്റൻ്റെ “ഇൻ ടംഗ്വസ്” വ്യത്യസ്‍ത തലങ്ങളിലേക്ക് വായനക്കരെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ്. 2001- കാലഘട്ടങ്ങളിലെ ന്യൂയോർക്ക് നഗരം പശ്ചാത്തലമാക്കി വരുന്ന കഥയിൽ മിനിയാപൊളിസിൽ താമസിച്ചിരുന്ന ഒരു ഇരുപതുകാരന്റെ കഥയാണ്. അവിടെനിന്ന് മോഷിടിച്ച പണവുമായി അയാൾ ന്യൂയോർക്കിലേക്ക് പലായനം ചെയ്യുന്നു. തന്റെ ഭാവി ജീവിതത്തെ കുറിച്ചും, ലൈംഗീകതയെ കുറിച്ചും അയാൾ ആശങ്ക പെടുന്നുണ്ട്. ന്യൂയോർക്കിൽ വച്ച് അയാൾ ഒരു ലെസ്ബിയൻ ദമ്പതികളുമായി ചങ്ങാത്തത്തിലാകുന്നുണ്ട്. അയാൾക്ക് പുതിയ ജോലിയും ദമ്പതികൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ വച്ച് കഥയുടെ ഗതി അനായാസം വഴി മാറുന്നു. കഥ വായനക്കാരെ പല കോണിലേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട്. അതേ സമയം, കുടുംബം, സാമൂഹ്യ ശ്രേണി, സ്വവർഗ്ഗാനുരാഗികളുടെ തീവ്രമായ അനുഭവങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പുസ്തകം സമർത്ഥമായി സംസാരിക്കുന്നുണ്ട്.
സർറിയൽ കഥകൾ തെരെഞ്ഞെടുക്കുന്നവർ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് കെ-മിംഗ് ചാങ്ങിൻ്റെ “സെസിലിയ.” ഒരു സ്വപ്നം പോലെ കഥ വായനകർക്ക് അനുഭവപ്പെട്ടേക്കാം. സെവൻ എന്ന യുവതിയാണ് ആഖ്യാതാവ്, ഗർഭിണിയായിരിക്കുമ്പോൾ അവളുടെ അമ്മ ധാരാളം 7 അപ്പ് സോഡ കുടിച്ചതിനാൽ കുട്ടിക്ക് ആ പേര് ഇടുകയായിരുന്നു. സെവൻ ഒരു കൈറോപ്രാക്റ്ററുടെ ഓഫീസിൽ ജോലി ചെയ്യുന്ന കാലത്ത് അവളുടെ ബാല്യകാല സുഹൃത്ത് സെസിലിയയെ വീണ്ടും കണ്ടുമുട്ടുന്നു. അന്ന് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ, രണ്ട് സ്ത്രീകളും ഒരേ ബസിൽ കയറുന്നു. ചാങ്ങിൻ്റെ കഥ ഉപരിതലത്തിൽ എന്ത് സംഭവിക്കുന്നു എന്നത് മാത്രമല്ല അതിനുമപ്പുറം സെസിലിയയെ വീണ്ടും കാണുമ്പോൾ സെവൻ അനുഭവിക്കുന്ന ശക്തമായ വികാരങ്ങളെക്കുറിച്ചും വരച്ചിടുന്നുണ്ട്.
“ബെസ്റ്റിയറി”, “ഗോഡ്സ് ഓഫ് വാണ്ട്”, എന്ന പുസ്തകങ്ങളിലൂടെ വായനക്കർക്ക് സുപരിചിതയായ ചാങിന്റെ ഏറ്റവും പുതിയ പുസ്തകം “സെസിലിയ”യിൽ സങ്കീർണ്ണമായ കഥാതന്തു കൈ കാര്യം ചെയ്യുന്നുണ്ട്. ചാങ് വളരെ ഉജ്ജ്വലവും എന്നാൽ ആളുകളെ അസ്വസ്ഥമാക്കുന്നതുമായ താരതമ്യങ്ങൾ കഥയിലുടനീളം ഉപയോഗിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതാനുഭവങ്ങളും ഉപയോഗിച്ച് തീവ്രമായ രംഗങ്ങൾ സൃഷ്ടിക്കുന്നു. “ബെസ്റ്റിയറി”യിലെ പോലെ “സെസിലിയ”യിലും ഡ്രൂൾ, എറിയപ്പെട്ട കരൾ, സ്ലഗ്ഗുകൾ, കാക്കകൾ, റാക്കൂണുകൾ എന്നിങ്ങനെ ധാരാളം മൃഗങ്ങളും ശരീരഭാഗങ്ങളും കടന്നു പോകുന്നുണ്ട്. ചാങ്ങിൻ്റെ ഏറ്റവും ശക്തമായ എഴുത്ത് കഥയുടെ ഉള്ളറകളിലേക്ക് വായനക്കാരെ വലിച്ചിടും. ഈ പുസ്തകങ്ങൾക്ക് പുറമെ ചിലിയൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പെഡ്രോ ലെമെബെലിൻ്റെ ലേഖനങ്ങളുടെ സമാഹാരമാണ് “എ ലാസ്റ്റ് സപ്പർ ഓഫ് ക്വീർ അപ്പോസ്‌തലസ്”. ഗ്വെൻഡോലിൻ ഹാർപ്പർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത കൃതി ചിലിയിലെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ചകൾ വായനക്കാർക്ക് നൽകുന്നു. ലെമെബെലിൻ്റെ എഴുത്ത് അതിൻ്റെ രാഷ്ട്രീയം, ക്വീർ ജീവിതം, മാനവികത എന്നി ആഖ്യാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.
മൈക്കൽ വാട്ടേഴ്‌സിൻ്റെ “ദ അദർ ഒളിമ്പ്യൻസ്” സ്‌പോർട്‌സും, ക്വീർ ജീവിതവും, ഫാസിസവും തമ്മിലുള്ള ബന്ധം വരച്ചിടുന്നു.പ്രത്യേകിച്ച് 1936 ലെ ബെർലിൻ ഒളിമ്പിക്‌സ് സമയത്ത്. സാമൂഹിക മാനദണ്ഡങ്ങളെയും മുൻവിധികളെയും വെല്ലുവിളിച്ച കായിക താരങ്ങളുടെ കഥകളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു.ചരിത്രപരമായി സ്‌പോർട്‌സ് എങ്ങനെ ലിംഗ സ്വത്വത്തിനും വിവേചനത്തിനും വേണ്ടിയുള്ള ഒരു യുദ്ധക്കളമായിരുന്നുവെന്ന് വാട്ടേഴ്‌സ് കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സമൂഹം ട്രാൻസ് വ്യക്തികളെ എങ്ങനെ വീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നതിനെ കുറിച്ച് വായനക്കരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട് പുസ്തകം.
Content summary; Books to read for pride month