June 04, 2026 |
Share on

ഈസ്റ്റേണ്‍ അഭിരുചി പായസം കോണ്ടസ്റ്റ്

തിരഞ്ഞെടുക്കുന്ന പായസം റെസിപ്പികള്‍ അഴിമുഖത്തിന്റെ പേജിലും ഈസ്റ്റേണിന്റെ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈസ്റ്റേണ്‍ നല്‍കുന്നത്

ഇന്ന് മുല്ലപ്പൂകൊണ്ടായാലോ,അതോ ഉള്ളി വേണോ ? അല്ല ദാ നല്ല പഴുത്ത മത്തന്‍ ഉണ്ടല്ലോ ! അപ്പോള്‍ ഇന്ന് മത്തന്‍ മതി.

ഇത് എന്താണ് ഈ പറയുന്നത് എന്ന് ആണോ ആലോചിക്കുന്നത്. ഒരു വ്യത്യസ്ത പായസം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

കാലം എത്രമാറിയാലും എത്ര,എത്ര പുതിയ രുചികള്‍ വന്നാലും നമ്മള്‍ മലയാളികള്‍ക്ക് പായസത്തിനോടുള്ള പ്രിയം ഒരിക്കലും മാറില്ല.എന്തൊക്കെ മാറിയാലും എത്രയൊക്കേ പറിച്ചു നട്ടാലും മലയാളിയുടെ സ്മരണയുമായി ചേര്‍ന്ന് നില്‍കുന്ന പല കാര്യങ്ങളുണ്ട് അതില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് സദ്യയും പായസവും.

കയ്പ്പന്‍ പാവയ്ക്കവെച്ച് പോലും അതിമധുരം രുചിക്കുന്ന പായസം ഉണ്ടാക്കാന്‍ സാധിക്കും.ഞെട്ടിയോ ? എന്നാല്‍ ഇതുകൂടി അറിഞ്ഞോളു ആയിരത്തിലധികം വ്യത്യസ്തമായ പായസങ്ങള്‍ ഇപ്പോളുണ്ട്.

ദാ ഇപ്പോള്‍ നിങ്ങളുടെ മനസിലും വന്നില്ലേ വ്യത്യസ്തമായ ഒരു പായസം റെസിപ്പി ? എന്നാല്‍ ഒട്ടും മടിക്കാതെ തന്നെ നിങ്ങളുടെ ഉള്ളിലെ ആ കൈപ്പുണ്യം പൊടിതട്ടിയെടുക്കാന്‍ ഒരു നല്ല അവസരം നല്‍കുകയാണ് അഴിമുഖം അവതരിപ്പിക്കുന്ന ഈസ്റ്റേണ്‍ അഭിരുചി പായസം കോണ്ടസ്റ്റ്. വ്യത്യസ്തമായ പായസം റെസിപ്പി അയ്ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച പായസം റെസിപ്പികള്‍ക്ക് ഈസ്റ്റേണ്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

കൈപ്പുണ്യം തെളിയിക്കാന്‍ ഒരു മികച്ച അവസരമായിട്ടാണ് ഈസ്റ്റേണ്‍ ഇതിനെ കാണുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്.

1. മത്സരത്തില്‍ പങ്കെടുക്കാനായി ഈസ്റ്റേണ്‍ അഭിരുചി പായസം കോണ്ടസ്റ്റ് എന്ന പേരില്‍ [email protected] എന്ന ഈമെയില്‍ ഐഡിയിലേക്കോ 9188603915 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ നിങ്ങള്‍ തയ്യാറാക്കിയ ഒരു വ്യത്യസ്ത പായസം റെസിപ്പി അയച്ചു തരിക.

2. വിദഗ്ധ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ജഡ്ജിങ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

3. അഴിമുഖം ഓണ്‍ലൈന്‍ മീഡിയയിലെ ജീവനക്കാര്‍ക്കോ, ഈസ്റ്റേണിലെ ജീവനക്കാര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഈ പാചക മത്സരത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ല.

4. തിരഞ്ഞെടുക്കുന്ന പായസം റെസിപ്പികള്‍ അഴിമുഖത്തിന്റെ പേജിലും ഈസ്റ്റേണിന്റെ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈസ്റ്റേണ്‍ നല്‍കുന്നത്.

5. റെസിപ്പികള്‍ അയക്കുന്നത് മലയാളഭാഷയില്‍ തന്നെയായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

×