June 07, 2026 |
Share on

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ; അവസാനതീയതി സെപ്റ്റംബര്‍ 30

കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ നിര്‍ജീവമാക്കിയത്.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി 6 മാസംകൂടി നീട്ടി. സെപ്റ്റംബര്‍ 30ലേക്കാണ് തീയതി നീട്ടിയത്. നേരത്തെ മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിരുന്നത്.

അവസാനതീയതി പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്തപാന്‍കാര്‍ഡുകള്‍കൂടി സര്‍ക്കാര്‍ നിര്‍ജീവമായേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ നിര്‍ജീവമാക്കിയത്.

നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×