June 05, 2026 |
Share on

കനേഡിയന്‍ മേയറുടെ പഞ്ചാബി ടര്‍ബര്‍ കെട്ടിയുള്ള ഭാംഗ്രാ നൃത്തം വൈറലാകുന്നു

കനേഡിയന്‍ മേയര്‍ ഡാന്‍ കര്‍ട്ടീസാണ് പഞ്ചാബി ടര്‍ബര്‍ കെട്ടി ഭാംഗ്രാ ചുവടുകള്‍ വച്ചത്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയ്ക്ക പിന്നാലെ മേയര്‍ ഡാന്‍ കര്‍ട്ടീസും പഞ്ചാബി ടര്‍ബര്‍ കെട്ടി ഭാംഗ്രാ ചുവടുകള്‍ വച്ചു. മേയറുടെ ഭാംഗ്രാ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വൈറ്റ്‌ഹോഴ്‌സില്‍ താമസിക്കുന്ന ഗുരുദീപ് പാന്ഥറാണ് കര്‍ട്ടീസ് പഞ്ചാബി ടര്‍ബര്‍ കെട്ടി ഭാംഗ്രാ നൃത്തം ചവിട്ടുന്ന വീഡിയോ ഇട്ടിരിക്കുന്നത്. ജനുവരി ആറിന് ഇട്ട വീഡിയോ ഇപ്പോള്‍ തന്നെ 1.1 മില്ല്യണിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

കര്‍ട്ടീസ് ടര്‍ബര്‍ കെട്ടിയതും ഭാംഗ്രാ കളിച്ചതുമൊക്കെ ഗുരുദീപ് പാന്ഥറിന്റെ സഹായത്തോടെയാണ്. കര്‍ട്ടീസിന്റെ ചുവടുകള്‍ കാണാന്‍ വീഡിയോ കാണൂ-

Leave a Reply

Your email address will not be published. Required fields are marked *

×